“അങ്കിളും കുട്ട്യോളും” ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജി കെ എൻ പിള്ള, ശിവാനി, ദേശീയ അവാർഡ് ജേതാവ് ആദീഷ് പ്രവീൺ, രാജീവ് പാല,നന്ദു പൊതുവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി കെ എൻ പിള്ള കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അങ്കിളും കുട്ട്യോളും ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ചലച്ചിത്ര സാമൂഹ്യ രംഗത്തെ പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.വിമൽ,സജിത് ദേശം, ഷീബ ജോർജ്ജ്, ദിലീപ്, സി. സുകുമാരൻ, സുഭാഷ് ഐരാപുരം, ജോഷി വളയൻചിറങ്ങര, വിഷ്ണു നമ്പൂതിരി, രതീഷ് ഒക്കൽ, റജി ജോസ്, പ്രഭാത് കൃഷ്ണ, ബനിഷ് കറുകപ്പള്ളിൽ, നിതീഷ് ചെങ്ങമനാട്, ശ്രീപതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഒപ്പം, ബാലതാരങ്ങളായ അഭിനവ് കെ.രാജേഷ്, ദേവക് ബിനു, ആൽഫ്രഡ്, ശ്രീഹരി, റയാൻ, പാർത്ഥിവ്, ആഗ്നേയ്, അഷയ്, പല്ലവി, ആൻഡ്രിയ, ആദിത്, ആദർശ്,ഷിജിൻ സതീഷ്,വൈഗ മനോജ്,കാശിനാഥ്,വരുൺ മനോജ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

“നല്ല നാളേയ്ക്കായി ഇനിയെങ്കിലും നമ്മുക്ക് പ്രയത്നിക്കാമെന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ഫാമിലി സെന്റിമെന്റൽ മോട്ടിവേഷണൽ ചിത്രമാണ് “അങ്കിളും കുട്ട്യോളും ” സംവിധായകൻ ജി കെ എൻ പിള്ള പറഞ്ഞു.പീ വീ സിനിമാസിന്റെ ബാനറിൽ സുർജിത് എസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ലെൻസ്മാൻ നിർവ്വഹിക്കുന്നു.ജി കെ എൻ പിള്ള,അനിയൻ മാരാർ എന്നിവർ
എഴുതിയ വരികൾക്ക് അനൂപ് എ കമ്മത്ത് സംഗീതം പകരുന്നു.പി ജയചന്ദ്രൻ,മധു ബാലകൃഷ്ണൻ,മാസ്റ്റർ റിതു രാജ് എന്നിവരാണ് ഗായകർ.ബിജിഎം-ജിന്റോ ജോൺ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പി വി സോമശേഖരൻ പിള്ള, എഡിറ്റർ-കെ രാജഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ-ഷിബു പിള്ള, ആർട്ട്-അജി മണിയൻ,
മേക്കപ്പ്-അഷറഫ് മല്ലശ്ശേരി,സിന്ധു, കോസ്റ്റുംസ്-സ്വം, സ്റ്റുഡിയോ-ഗീതം ഡിജിറ്റൽ, ഓഡിയോഗ്രഫി-ഡി യുവരാജ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ-
അരുൺ അയ്യപ്പാസ്, അനുരാജ് അനന്തകുമാർ, കൊറിയോഗ്രാഫർ- സ്പ്രിംഗ്,സ്റ്റിൽസ്-ജോർജ്ജ് കോളാൻസ്, പരസ്യകല-ഡെന്നി’സ് ഡിസൈൻസ്, ഡിജിറ്റൽ പ്രമോഷൻ-ഉണ്ണി രാമപുരം, പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ഭിന്നലിംഗക്കാർക്കൊപ്പം ഓണം ആഘോഷിച്ച്, അവരുടെ പാദം തൊട്ട് നമസ്കരിച്ച്‌ നടനും മുൻ എംപിയുമായ സുരേഷ് ഗോപി

ഭിന്നലിംഗക്കാർക്കൊപ്പം ഓണം ആഘോഷിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഓണാഘോഷത്തിൽ പങ്കെടുത്തവർക്ക് അദ്ദേഹം ഓണക്കോടി…

ആ തെരുവിൽ സേതുമാധവന് എല്ലാം നഷ്ടപ്പെട്ടിട്ടു 33 വർഷം പിന്നിടുന്നു

Bineesh K Achuthan മലയാളിയുടെ മനസ്സിൽ ഒരു നൊമ്പരമായി സേതുമാധവൻ ചേക്കേറിയിട്ട് 33 വർഷം പിന്നിടുന്നു.…

മദ്യലഹരിപോലെ മത്തുപിടിപ്പിക്കുന്ന ടെക്വിലയുടെ വൈറൽ ചിത്രങ്ങൾ

മോഡലിംഗ് രംഗത്ത് തിളങ്ങിനിന്ന് പിന്നീട് ലോക പ്രശസ്തരായ ഒരുപാട് സെലിബ്രിറ്റികൾ ഉണ്ട്. പ്രത്യേകിച്ചും ഒരുപാട് സൗന്ദര്യ…

പാളയത്ത് അമ്മൻ : കാന്താരയോടൊപ്പം വാഴ്ത്തപ്പെടേണ്ട ഫെമിനിസ്റ്റ് മൂവി

പാളയത്ത് അമ്മൻ : കാന്താരയോടൊപ്പം വാഴ്ത്തപ്പെടേണ്ട ഫെമിനിസ്റ്റ് മൂവി Rajesh Leela ഒരു ഗുരുകുലത്തിലെ സന്യാസി…