രാഗീത് ആർ ബാലൻ

നിസഹായതകൾക്കു മുൻപിൽ തളർന്നു പോകുന്ന ഒരു സാധാരണ പോലീസുകാരൻ ആയ എസ് ഐ മണികണ്ഠന്റെ നാലു വർഷങ്ങൾ. ഞാൻ കണ്ട മലയാള സിനിമകളിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു പോലീസ് കഥാപാത്രം ആയിരുന്നു ഉണ്ട എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച എസ് ഐ മണികണ്ഠൻ.സ്ഥീരം പോലീസ് കഥാപാത്രങ്ങളെ പോലെ കാതടിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറോ തീപ്പാറുന്ന ആക്ഷൻ രംഗങ്ങളോ നെടുനീളൻ സംഭാഷണങ്ങളോ ഇല്ലാത്ത ഒരു സാധാരണ പോലീസ് ആണ് മണികണ്ഠൻ.ഒരു പോലീസുകാരന് വേണ്ട ഫിറ്റ്നസ് ഒന്നും അയാളിൽ പ്രകടം അല്ല ഒരിക്കൽ പോലും.. അലസനായി നടക്കുന്ന ഭയം ഉള്ളിൽ ഉള്ള ഒരു സാധ മനുഷ്യൻ ആണ് അയാൾ.

“കാര്യം പോലീസിലൊക്കെ ആണെങ്കിലും ഇന്ന് വരെ ഒരു കള്ളന്റെ പുറകെ ഓടുകയോ..ഒരു കൊലപാതകിയെ പിടിക്കുകയോ അങ്ങനെ ഒന്നും എനിക്ക് ചെയ്യേണ്ടി വന്നിട്ടില്ല..ഞാനിപ്പോ എന്ന വേണ്ടേ മാപ്പ് ചോദിക്കണോ..ക്ഷമിച്ചേരെടാ ഉവ്വേ..ഇനി എന്തെങ്കിലും ഉണ്ടായാൽ ഞാൻ ചത്തിട്ടെ നിനക്കൊക്കെ എന്തെങ്കിലും പറ്റു..പോരെ ”

മണികണ്ഠൻ എന്ന മനുഷ്യന് അയാൾ എല്ലാം തികഞ്ഞ ഒരു പോലീസുകരൻ എന്ന ഭാവം ഒന്നുമില്ല.. തന്നിലെ കുറവുകളെ മനസിലാക്കി കൂടെ ജോലി ചെയ്യുന്ന തന്നെക്കാളും സർവീസ് കുറവുള്ള സഹപ്രവർത്തകരോട് മാപ്പ് പറയാൻ വരെ അയാൾക്ക്‌ മടിയില്ല..പോലീസിലൊക്കെ ആണെങ്കിലും ഇന്ന് വരെ ഒരു കള്ളന്റെ പുറകെ ഓടുകയോ..ഒരു കൊലപാതകിയെ പിടിക്കുകയോ ഒന്നും ചെയ്യാത്ത ഒരാൾ ആണ് അയാൾ.. പക്ഷെ ഒരു ഉറപ്പ് അയാൾ കൊടുക്കുന്നുണ്ട് സഹപ്രവർത്തകർക്കു അയാൾ മരിച്ചാൽ മാത്രമേ കൂടെ ഉള്ളവർക്ക് എന്തെങ്കിലും സംഭവിക്കു എന്നുള്ളത്.. അത് കേവലം ഒരു മാസ്സ് ഡയലോഗോ തന്നിൽ അമാനുഷികനായ ഒരു പോലീസുകാരൻ ഉണ്ടെന്നോ തെളിയിക്കാൻ വേണ്ടി അല്ല..

“നാളെ ഇവിടെ എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് ആർക്കും പറയാൻ പറ്റില്ല.. പക്ഷെ എന്തൊക്കെ സംഭവിച്ചാലും നമ്മൾ ഒറ്റകെട്ടായി നിന്നാലേ നമുക്ക് കരക്ഷപെടാൻ പറ്റു..അവനവന്റെ ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവനും കൂടെ രക്ഷപെടുത്തണം എന്നാണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കേണ്ടത്..”
ഭയം ഉണ്ട് ആ മനുഷ്യന്റെ ഉള്ളിൽ.. താൻ ഒരു പോലീസുകാരൻ ആണെന്നോ തന്നെ കൊണ്ട് എല്ലാവരെയും അടിച്ചു ശെരിയാക്കാം എന്നുള്ള വിചാരങ്ങൾ അയാളിൽ ഇല്ല..

“എനിക്ക് നിന്റെ ഭാഷ അറിയില്ല.. ഇത് നിന്റെ മണ്ണ് ആണ്.. ഇവിടം വിട്ടു പോകരുത്.. മരിച്ചു കളയരുത്.. ജീവിക്കണം…”സഹപ്രവർത്തകർക്ക് മുൻപിൽ തല താഴ്ത്തി നിന്ന് പോകുന്ന മനസ്സിൽ ഭയം കൊണ്ട് നടക്കുന്ന നിസഹായതകൾക്കു മുൻപിൽ തളർന്നു പോകുന്ന ഒരു സാധാരണ പോലീസുകാരൻ മാത്രമാണ് എസ് ഐ മണികണ്ഠൻ.ഏറ്റവും ഇഷ്ടപെട്ട ഒരുപാട് ആരാധിക്കുന്ന വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന ഒരു സിനിമയും പോലീസ് കഥാപാത്രവും ആണ് ഉണ്ടയും മണികണ്ഠൻ സാറും…

Leave a Reply
You May Also Like

മിസ് കാസ്റ്റിങ്ങുകൾക്ക് ഒരുപാട് പഴികേൾക്കേണ്ടിവരുന്ന നടനാണ് സൗബിൻ

Nikhil Narendran അഭിനേതാക്കളെ സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളിലേക്ക് ഒതുക്കുക എന്നത് ഇന്ത്യൻ സിനിമയിൽ കാലങ്ങളായ് കണ്ടുവരുന്ന…

“ജയിലിൽ രാവിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് അവിടത്തെ ബാത്ത് റൂമില്‍ പോകുന്നതായിരുന്നു”

വ്യവസായിയിൽ നിന്ന് 16 കോടി തട്ടിയെടുത്ത കേസിൽ സീരിയൽ നടി മഹാലക്ഷ്മിയുടെ ഭർത്താവും നിർമ്മാതാവുമായ രവീന്ദറിനെ…

ബ്ളാക്ക് ഔട്ട് ഫിറ്റിൽ തിളങ്ങി കങ്കണ

വിവാദങ്ങളുടെ നായിക ബോളീവുഡ് സുന്ദരി കങ്കണ റനൗട്ട് അടിപൊളി ലുക്കിൽ. മോഡേൺ ഔട്ട് ഫിറ്റിൽ തിളങ്ങിയാണ്…

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ മലയാള മാധ്യമങ്ങൾ…