Raghu Balan

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിലിട്ടാൽ എങ്ങനെയിരിക്കും!! ദേ, ഇതുപോലെയിരിക്കും

Under the Blossoming Cherry Trees(1975)
Country :JAPAN

പറഞ്ഞ വരുന്നത് ക്രൂരനായ ഒരു മലയോരവാസിയുടെ അവസ്ഥയെ പറ്റിയാണ്.sakura(Cherry)പൂക്കുന്ന കാടിനോട്‌ ചേർന്നുള്ള മലയോരപാതയിൽ കാൽനടയായി വരുന്ന യാത്രക്കാരെ ഉപദ്രവിച്ചും മോഷ്ടിച്ചുമാണ് അയാൾ കഴിഞ്ഞു കൂടിയിരുന്നത്… അങ്ങനെയിരിക്കെയാണ്, സിറ്റിയിൽ നിന്നും ഒരു ഭർത്താവും അയാളുടെ ഭാര്യയും പിന്നെ അവരുടെ വേലക്കാരനും അയാളുടെ മുൻപിൽ വന്നുപ്പെടുന്നത്..ഭാര്യയുടെ സൗന്ദര്യത്തിൽ മതിമറന്ന അയാൾ അവളെ സ്വന്തമാക്കനായി അവളുടെ ഭർത്താവിനെയും വേലക്കാരനെയും കൊല്ലുകയാണ്.. ശേഷം അവളെ അയാളുടെ ഭാര്യയാക്കുന്നു..

എന്നാൽ അവളൊരു കൃതിമത്വമുള്ളവളും സാഡിസ്റ്റിക്കും ആണെന്നുള്ള കാര്യം പാവം അയാൾക്ക് അറിയില്ലായിരുന്നു. അവളോടുള്ള അടങ്ങാത്ത പ്രണയാഭിനിവേശം മൂലം തത്ക്ഷണം തന്നെ അവളുടെ ചൊൽപടിയിൽ അയാൾ വീഴുകയാണ് .അങ്ങനെ അവളുടെ വരുതിയിലായി തീർന്ന അയാൾക്ക് അവളുടെ വാക്ക് കേട്ട സ്വന്തം ആറ് ഭാര്യമാരെ കൊല്ലേണ്ടി വരുന്നു.. ഒരു ഭാര്യ മുടന്തി ആയതിനാൽ അവളെ കൊല്ലാതെ പുതിയ ഭാര്യയുടെ ദാസിയാക്കുന്നു.

അങ്ങനെ അവളോടുള്ള തന്റെ സ്‌നേഹം അറിയിക്കാൻ അവളുടെ എല്ലാം ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന കുപ്പിയിലെ ഭൂതത്തെ പോലെ അയാൾ മാറുകയാണ്.വൈകാതെ മലയോര ജീവിതം മടുത്ത പുതിയ ഭാര്യയുടെ പ്രേരണ കേട്ട് അയാൾ അവൾക്കൊപ്പം തലസ്ഥാനനഗരിയിലോട്ട് താമസം മാറ്റുകയാണ്.എന്നാൽ മലയോരവാസിയായ അയാൾക്ക് അവിടുത്തെ ജീവിതം പൊരുത്തപ്പെടാൻ കഴിയുന്നില്ല. അയാൾ Deranged ആയി മാറുന്നു.ഇതിനിടയിലാണ് അയാൾ പുതിയ ഭാര്യയുടെ ഒരു വിചിത്രമായ ആഗ്രഹം സാധിച്ചു കൊടുക്കുന്നത്. നഗരത്തെ തന്നെ വിറപ്പിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു അത്..ബാക്കി സ്‌ക്രീനിൽ..

ചില ജപ്പാൻ സിനിമകളുടെ ഒരു പ്രത്യേകതയാണ് Cherry പൂക്കുന്നത്.. എന്നാൽ ആദ്യമായിട്ടാണ് ഒരു Japan folktale -Horror ചിത്രത്തിൽ ഇത്രയും ഭംഗിയായി Cherry blossom കാണുന്നത്.. മനോഹരമായ അതിന്റെ ക്യാമറ ഷോട്ടുകൾ ഒന്ന് കാണേണ്ടത് തന്നെയാണ്. സാധാരണ Cherry പൂക്കുമ്പോൾ ജനങ്ങൾ എല്ലാവരും സന്തോഷത്തോടെയാണ് അതിനെ എതിരേൽക്കുന്നത്..എന്നാൽ ഈ ചിത്രം കാണിക്കാൻ ശ്രമിക്കുന്നത് അതിന്റെ അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു Madness -നെയാണ്.Cherry പൂക്കുന്ന സമയത്ത് അതിന്റെ ചുവട്ടിലൂടെ പോകാൻ പാടില്ല എന്നുള്ളൊരു വിശ്വാസം പണ്ട് ജപ്പാനിൽ ഉണ്ടായിരുന്നയെന്ന് ചിത്രത്തിന്റെ തുടക്കത്തിൽ പറയുന്നു.. Edo Era -യുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയും ഈ അന്ധവിശ്വാസവും സെറ്റ് ചെയ്തിരിക്കുന്നത്.. കഥയെ ഈ അന്ധവിശ്വാസം എങ്ങനെയാണ് മാറ്റിമറിക്കുകയെന്ന് കണ്ടറിയുക.

ചിത്രത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു സംഗതി ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ്.. രക്തത്തിൽ കുതിർന്ന പ്രണയത്തിന്റെ മനോഹരമായ eerie atmosphere ആണ് ചിത്രത്തിൽ ഉടനീളം അത് സൃഷ്ടിക്കുന്നത്… Japanese writer ആയ Ango Sakaguchi-യുടെ short story -യെ ആസ്പദമാക്കി ഈ ചിത്രം സംവിധാനം ചെയ്തത് Japanese New Wave സിനിമകളുടെ അമരക്കാരനായ Masahiro Shinoda-യാണ്.. അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് ഈ ചിത്രത്തിൽ sadistic wife -ന്റെ റോൾ ചെയ്തിരിക്കുന്നത്.

Leave a Reply
You May Also Like

അംഗലാവണ്യം – ഒരു ചരമക്കുറിപ്പ്

കണ്ണീര്‍ മൂടി പടിക്കെട്ടുകള്‍ അവ്യക്തമായപ്പോള്‍ പെട്ടന്ന് കാലിടറി. വീണുപോകാതിരിക്കാന്‍ താങ്ങായത് ഉഷയെന്ന പരിചാരിക. കാറിന്റെ ഡോര്‍ തുറന്നു പിടിച്ചു ആശ്രമത്തിലെ െ്രെഡവര്‍ കൂടിയായ ശേഖരേട്ടന്‍.

കേരളത്തിൽ പ്രളയം നടന്നപ്പോൾ കൊടുത്ത പൈസ പോലും എത്രയാണ് എന്നു ഇതുവരെ ആർക്കും അറിയില്ല

ഇന്ത്യയിൽ ചാരിറ്റിക്ക് UNSCO അവാർഡ് ഉള്ള ഏക മനുഷ്യൻ ആണ് … പുള്ളി ചെയ്യുന്ന ചാരിറ്റി ഒന്നും മീഡിയ അറിയുന്നില്ല പക്ഷെ ഫാൻസ് അറിയുന്നുണ്ട് എല്ലാം

അനാർക്കലി സിനിമ എന്ത് കൊണ്ടാണ് ഇത്ര മനോഹരം ആയത് ?

പ്രണയത്തിൽ ലവലേശം സംശയം തോന്നാത്തവർ ഉണ്ടാകുമോ? ഒരിക്കൽ എങ്കിലും എതിർ ചിന്ത വരാത്തവർ ഉണ്ടാകുമോ. സംശയമാണ്

മനസില്‍ നിന്ന് മായാതെ ഒരു ‘ലൈഫ് ബോയ്’ പരസ്യചിത്രം – വീഡിയോ

ഇന്തോനേഷ്യന്‍ നാടോടിക്കഥകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പരസ്യചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു