സിനിമാപരിചയം
Under the skin
2013/English
Vino
വളരെ ഡിഫറെന്റായ ഒരു സൈ ഫൈ സിനിമ അനുഭവത്തിന്ന് സാക്ഷികളാകാം. ഭൂമിയിലെ ആണുങ്ങളെ തട്ടിയെടുക്കാൻ ഒരു അന്യഗ്രഹജീവി, സ്ത്രീയുടെ വേഷം സ്വീകരിക്കുന്നു. ഒരു ട്രക്കിൽ ആണുങ്ങളെ വശികരിച്ചു കൊണ്ട് പോകാൻ അവൾ റോഡിലേക്ക് ഇറങ്ങുന്നു. തുടർന്ന് നടക്കുന്ന നിഗൂഢമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.വളരെ കുറച്ചു സംഭാഷണങ്ങൾ മാത്രമുള്ള ചിത്രത്തിന്റെ പ്രധാന റോൾ ചെയ്യുന്നത് സ്കാർലറ്റ് ജോൺസൺ ആണ്.പടത്തിന്റെ സൗണ്ട് മിക്സിങ്, ക്യാമറ ആംഗിൾസ് ഒക്കെ തീർത്തും വ്യത്യസ്തമായൊരു അനുഭവം നിങ്ങൾക്ക് സമ്മാനിക്കും .ഡാർക്ക് ഗ്രേഡ് കളറിങ് ആണ് ചിത്രത്തിൽ ഉടനീളം എന്നത് മറ്റൊരു പ്രത്യേകത.
സ്വല്പം ഡിസ്റ്റർബിങ് കൂടിയായ പടം നോവലിനെ ആസ്പദമാക്കി ഒരുക്കിയതാണ്, പത്തു വർഷത്തെ അധ്വാനത്തിന്ന് ശേഷമാണ് സംവിധായകൻ ഗ്ലേസറും സഹ തിരക്കഥകൃത്തും ഈ രീതിയിൽ ചിത്രത്തെ ഒരുക്കിയെടുത്തിരിക്കുന്നത്.നായിക ഒഴിച്ചു മറ്റു എല്ലാരും സ്ക്രീനിൽ പുതുമുഖങ്ങളാണ്, മറ്റൊരു പ്രേത്യകത എന്തെന്ന് വെച്ചാൽ പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഒളി ക്യാമറ ഉപയോഗിച്ചാണ് എന്നതാണ്. ക്രിട്ടിക്കലി മികച്ച അഭിപ്രായം നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും ഗംഭീരപടം എന്ന ഖ്യാതി നേടി,21-ാം നൂറ്റാണ്ടിലെ ബിബിസിയുടെ 100 മികച്ച സിനിമകളിൽ 61-ാം സ്ഥാനത്തും എത്തി. എന്നിരുന്നാലും, പടം ബോക്സ് ഓഫീസ് പരാജയമായിരുന്നു.
ഒരുപാട് ഇന്നർ ലയറുകൾ നിറഞ്ഞ ഈ ചിത്രം എല്ലാർക്കും പറ്റിയ ഒന്നല്ല , ആർക്ക് പറ്റിയതാണ് എന്ന് ചോദിച്ചാൽ ഡിഫറെൻറ് മേക്കിങ് താല്പര്യം ഉള്ളവർക്ക് തീർച്ചയായും ആസ്വദിക്കാൻ പറ്റുന്ന ഒന്ന്. ന്യൂഡ് രംഗങ്ങൾ ഉണ്ട്..
🔞
മലയാളം സബ് ലഭ്യമാണ്.