ഇനിയും ശക്തമായി പ്രക്ഷോഭം ആളിക്കത്തട്ടെ, ഇതാ ഭരണകൂടം മുട്ടുകുത്തുന്നു

408

അഡ്വ ശ്രീജിത്ത് പെരുമന

ഇനിയും ശക്തമായി പ്രക്ഷോഭം ആളിക്കത്തട്ടെ, ഇതാ ഭരണകൂടം മുട്ടുകുത്തുന്നു

രാജ്യത്താകമാനം പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ശ്രീ ചന്ദ്രൻസിങ്ങിന്റെ ചോദ്യത്തിന് മറുപടി നൽകിയത്.
രാജ്യത്തെ മുസ്ലീങ്ങളെയുൾപ്പെടെയുള്ള ന്യുനപക്ഷങ്ങളെ വംശീയമായി ഉന്മൂലനം ചെയ്‌തുകൊണ്ട് ഹിന്ദുരാഷ്ട്ര നിർമ്മാണം നടത്തുന്ന സംഘപരിവാർ ഭരണകൂടം രാജ്യത്തുടനീളം പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചുകൊണ്ടാണ് അധികാരത്തിൽ വന്നത്. തുടർന്ന് പാർലമെന്റിനകത്തും പുറത്തും സർക്കാരിന്റെ നയമായി ആഭ്യന്തര മന്ത്രി അമിത്ഷാ അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.

തുടർന്നാണ് 28 യുവാക്കൾ തെരുവിൽ വെടിയേറ്റ് വീണുകൊണ്ട് രണ്ടാം സ്വതന്ത്ര സമരമായി ഈ മഹാ പ്രക്ഷോഭം ഉയർന്നുവരുന്നത്. ഒടുവിൽ കോടതിപോലും കുറ്റകരമായ നിസംഗത പാലിച്ചപ്പോഴും സ്ത്രീകളും വിദ്യാർത്ഥികളും തെരുവിൽ പ്രതിഷേധത്തിന്റെ മഹാസമരം സൃഷ്ട്ടിച്ചു.ഒടുവിൽ സംഘ്പരിവാവറിന്റെ വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനിതാ ജനങ്ങളുടെ ഇച്ഛാശക്തിക്കു മുൻപിൽ അടിപതറുന്നു. NRC നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പറയേണ്ടി വന്നിരിക്കുന്നു.

പക്ഷെ പ്രിയമുള്ളവരേ പോരാട്ടം നിർത്തരുത്. NRC അഥവാ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള തീരുമാനം ഇല്ല എന്നാണ് ഇന്ന് ഭരണകൂടം വ്യക്തമാക്കിയത്. അപ്പോഴും NPR അഥവാ ജനസംഖ്യാ രജിസ്റ്റർ എന്ന വാൾ നമ്മുടെ മുൻപിലുണ്ട്. അതായത് NPR എന്നത് NRC യുടെ അവിഭാജ്യമായ ഘടകമാണ്. NPR ഇല്ലാതെ NRC ഇല്ല. NPR നടപ്പിലായ ശേഷം ഏത് ഘട്ടത്തിലും ഭരണകൂടത്തിന് നിയമപരമായിത്തന്നെ NRC അഥവാ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ സാധിക്കും. ആയതിനാൽ ആദ്യം എതിർക്കപ്പെടേണ്ടതും തടയേണ്ടതും NPR അഥവാ ജനസംഖ്യാ രജിസ്റ്ററാണ്. 31 ജൂലൈ 2019 ന് കേന്ദ്ര സർക്കാർ NPR നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് ഇതുവരെ പിൻവലിക്കുകയോ റദ്ദ് ചെയ്യുകയോ ചെയ്യാതെയാണ് NRC നടപ്പിലാക്കില്ലെന്ന് ഭരണകൂടം ഇപ്പോൾ പാർലമെന്റിൽ പ്രസ്താവിച്ചിരിക്കുന്നത്.

അതുകൊടുത്തന്നെ പെട്രോൾ – തീ കോമ്പിനേഷനായ CAA യും NPR, NRC യും ഏത് ഘട്ടത്തിലും സർക്കാരിന് നടപ്പലിലാക്കാൻ സാധിക്കും. ഇന്ന് ചരിത്രപരമായൊരു ദിവസമാണ്, പൗരത്വ പ്രതിഷേധങ്ങളിൽ പങ്കാളിയായിക്കൊണ്ട് കഴിഞ്ഞ രണ്ട് മാസക്കാലം രാവുംപകലും സന്ധിയില്ലാ പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാളെന്ന നിലയിൽ ഇതൊരു ചരിത്ര വിജയമായി കാണുന്നു.
രാജ്യം മുഴുവൻ പൗരത്വ രജിസ്റ്റർ NRC നടപ്പിലാക്കും എന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിക്കുന്നതും രാജ്യം മുഴുവൻ NRC നടപ്പിലാക്കാൻ തീരുമാനിച്ചില്ല എന്ന് ആഭ്യന്തര സഹമന്ത്രി രേഖാമൂലം ഇന്ന് 04.02.2020 ന് പ്രഖ്യാപിച്ചതിന്റെയും രേഖകളും വീഡിയോ രേഖയും ഈ പോസ്റ്റിനോടൊപ്പം കാണുക. (പാർലമെന്റിലെ ഇന്നത്തെ ചോദ്യോത്തരത്തിന്റെ മുഴുവൻ വിവരങ്ങളും ആവശ്യമുള്ളവർ ഇമെയിൽ അയക്കുക )

ഇനി നിങ്ങൾ തീരുമാനിക്ക് ആരായിരുന്നു ശരിയെന്നും, എന്തിനായിരുന്നു സമരങ്ങൾ എന്നും, ഇനി എന്തുകൊണ്ടാണ് സമരം ചെയ്യേണ്ടത് എന്നും !
“NRC സിർഫ് ബംഗാൾ കേലിയെ നഹി ആയേഗാഗാ..പൂരാ ദേശ് കേലിയെ ആയേഗാ ”
“NRC ബംഗാളിന് വേണ്ടി മാത്രമല്ല, ഇന്ത്യ മുഴുവൻ നടപ്പിലാക്കും ”

–അമിത്ഷാ —