ഈ ഫേസ്ബുക്കിന്‍റെ അധികം അറിയാത്ത ചരിത്രം
സുഹൃത്തുകളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗുഉം കുറച്ച് സഹപാടികളും ചേര്‍ന്ന് തുടങ്ങിയ ഫേസ്ബുക്ക് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇന്ന് വളര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക മാധ്യമമായിരിക്കുന്നു. സുഹൃത്തുക്കളേ കണ്ടെത്താനും ,ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനും തുടങ്ങിയ ഫേസ്ബുക്ക് ഇന്ന് പല തരത്തിലും ഉള്ള സംഘടിത ,അസംഘടിത മനുഷ്യര്‍ തമ്മില്‍ ദേശ രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്ത് ബന്ധങ്ങള്‍ സ്ഥാപിക്കാനും ,ആശയങ്ങള്‍ പങ്കുവെയ്ക്കാനും ,സമരങ്ങള്‍ നയിക്കാനും, ഭരണ കൂടങ്ങളെവരെ മറിച്ചിടാനും കഴിവുള്ള 2.85 ബില്ല്യണ്‍ മെമ്പര്‍മാരുള്ള ,1.7 ട്രില്ല്യന്‍ ഡോളര്‍ വിപണി മൂല്യമുള്ള ഭീമന്‍ കമ്പനിയായി ലോകം മുഴുവന്‍ വളര്ന്നു പന്തലിച്ചിരിക്കുന്നു. ഈ അതിവിസ്ഫോടനമായ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത് ചമ്മത്ത് പാലിപ്പാത്തിയ (Chamath Palihapitiya) എന്ന ശ്രീലങ്കക്കാരനാണ് എന്നത് അറിയുന്നവര്‍ വളരെ കുറവായിരിക്കും. അദ്ദേഹത്തിന്റെ ജീവിതം തീര്‍ച്ചയായും വളരെയധികം ഏവര്‍ക്കും പ്രചോദനം നല്‍കുന്ന ഒന്നുകൂടിയാണ്.
ശ്രീലങ്കയില്‍ ജനിച്ച് തന്‍റെ ആറാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം കാനഡയിലേക്ക് കുടിയേറിയ ചമ്മത്തിന്‍റെ കുട്ടിക്കാലം വളരെയധികം ദുരിതപൂര്‍ണ്ണം നിറഞ്ഞതായിരുന്നു .മുഴുവന്‍ സമയ മദ്യപാനിയായ പിതാവ് ജീവിതത്തിന്‍റെ മുന്നോട്ടുള്ള യാത്രയില്‍ ഇരുള്‍ നിറച്ചു. ഉയര്ന്ന വിദ്യാബ്യാസമോ ഭാഷാ പരിഞാനമോ ഇല്ലാതിരിന്നിട്ടും കഠിനാദ്ധ്വാനിയായ മാതാവ് ആത്മവിശ്വാസം കൈവിടാതെ വീട്ടുവേല ചെയ്ത് കുടുംബത്തെ താങ്ങി നിര്‍ത്തി. പഠനത്തോടൊപ്പം Burger king എന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റില്‍ ജോലി ചെയ്ത് ചിലവിനുള്ള പണം കണ്ടെത്തിയ ചമ്മത്ത് കാനഡയി ഒന്‍റാരിയോ യുണിവേര്‍സിറ്റിയില്‍ നിന്നും ഇലക്ട്രിക് എങ്ങിനീയറിങ് ഡിഗ്രി കരസ്ഥമാക്കി ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കില്‍ ഒരു വര്‍ഷത്തോളം സ്റ്റോക്ക് ട്രേഡര്‍ ആയി ജോലി ചെയ്തു.പിന്നീട് കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയ അദ്ദേഹം AOL എന്ന ഓണ്ലൈന്‍ സര്‍വീസിങ് കമ്പനിയില്‍ ജോലിക്ക് കയറി മാനേജര്‍ തസ്തികയില്‍ വരെ ഉയര്‍ന്നു. Mayfield Fund, Winamp, Spinner തുടങ്ങിയ കമ്പനികളില്‍ കൂടി പ്രവര്‍ത്തിച്ച അനുഭവം കൈമുതലാക്കി അടുത്ത ജോലി തീരെഞ്ഞെടുത്തത് പ്രാരംഭ ദിശയില്‍ ഇരിക്കുന്ന ഫേസ് ബുക്കില്‍ സീനിയര്‍ മാനേജ്മെന്‍റ് റോളില്‍ ജോലിക്ക് കയറി. ലോകം മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കുന്ന ഒരു സാമൂഹിക മാധ്യമാക്കി മാറ്റുക എന്ന ദൌത്യത്തിന് അദ്ദേഹം ചുക്കാന്‍ പിടിച്ചു
കുറഞ്ഞ കാലം കൊണ്ട് 50 മില്ല്യണ്‍ അംഗങ്ങള്‍ ഉള്ള ഫേസുബുക്കിനെ 700 മില്ല്യണ്‍ അംഗങ്ങള്‍ ഉള്ള ലോകത്തെ ഏറ്റവും വലിയ സാമൂഹിക ഇടമാക്കി മാറ്റി .തന്‍റെ കഴിവും ,കഠിനാധ്വാനവും ,തന്ത്രങ്ങളും ഒക്കെ അദ്ദേഹത്തെ ലോകത്തെ ഏറ്റവും മികച്ച മാനേജ്മെന്‍റ് പ്രൊഫഷണല്‍ ആക്കി മാറ്റി , അദ്ദേഹത്തിന്റെ കടുത്ത നിലപാടുകള്‍ ജോലി സ്ഥലത്തെ ബുള്ളി എന്ന മോശം പേരും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നേടിക്കൊടുത്തു .ഡാറ്റാ കൈകാര്യം ചെയുന്നതില്‍ ഫേസുബുക്ക് കാണിക്കുന്ന പല വൃത്തിക്കെട്ട രീതികളെയും പരസ്യമായി ചമ്മത്ത് വിമര്‍ശിക്കുകയും ചെയ്തു ഫേസ് ബുക്കില്‍ ജോലി ചെയ്യുന്ന കാലത്ത് ശബളത്തിന് പുറമെ ലഭിച്ചിരുന്ന ഷെയര്‍ ഒഫ്ഫറുകള്‍ അദ്ദേഹത്തെ ഒരു മള്‍ട്ടിമില്ല്യനെയര്‍ ആക്കി മാറ്റിയിരുന്നു. 2011 ഇല്‍ ഫേസുബുക്കിലെ ജോലി ഉപേക്ഷിച്ച അദ്ദേഹം സോഷ്യല്‍ പാര്ട്നഷിപ്പ് എന്ന ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി തുടങ്ങി 1 ബില്ല്യണിന് ഡോളറിന് മേലെ മൂലധനം കൈകാര്യം ചെയ്യുന്ന സ്ഥാപനമാക്കി വളര്‍ത്തി എടുത്തു.
സ്വന്തം കഴിവും ,പരിശ്രമവും ഉണ്ടെങ്കില്‍ ജാതി ,മത ,വര്‍ണ്ണങള്‍ക്ക് അതീതമായി ഏതൊരു വ്യ്വക്തിക്കും എത്ര ഉയരത്തില്‍ വേണമെങ്കിലും വളരാന്‍ കഴിയുന്ന കാപ്പിറ്റലിസ്റ്റ് മൂലധന വ്യവസ്ഥയുടെ ഒരു വിജയ ഗാഥ കൂടിയാണ് Chamath Palihapitiya യുടെ ജീവിതം