കേട്ടാല്‍ കള്ളമെന്നു തോന്നുന്ന ചില സത്യങ്ങള്‍!!!

426

Searching for Facts vs. Fiction - Magnifying Glass

ഇത് കേട്ടാല്‍ നിങ്ങള്‍ക്ക് തോന്നും കള്ളമാണെന്ന് .പക്ഷെ എല്ലാം സത്യങ്ങളാണ്,വിശ്വസിക്കാന്‍ പറ്റാത്ത സത്യങ്ങള്‍….

1. ലോകത്തുള്ള ഫ്ലമിന്‍ഗോ പക്ഷികളെക്കാള്‍ കൂടുതല്‍ ഫ്ലമിന്‍ഗോ  പാവകളാണ്…

2. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌, ആന്‍ ഫ്രാങ്ക്, ബാര്‍ബറ വാള്‍ട്ടേഴ്സ് തുടങ്ങിയ ലോക പ്രശസ്തര്‍ ജനിച്ചത്‌ 1929 എന്ന ഒരേ വര്‍ഷത്തിലാണ്…

3. ഒരു സ്രാവ് കൊല്ലുന്നതിനേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ ഒരു വെണ്ടിംഗ് യന്ത്രത്തിന് നിങ്ങളെ കൊല്ലാനാകും…

4. ഹിപ്പോപോട്ടാമസിന്‍റെ പാലിന്റെ നിറം പിങ്കാണ്…

5. ഒരു മനുഷ്യന് തുല്യമായി ഏകദേശം 1.6 കോടി ഉറുമ്പുകള്‍ എന്നാണ് കണക്ക്.പക്ഷെ, ലോകത്തുള്ള എല്ലാ ഉറുമ്പുകളുടെയും ഭാരം എടുത്താല്‍ ലോകത്തുള്ള മനുഷ്യരുടെ ഭാരത്തിനു തുല്യമായിരിക്കും…

6. ഒരിക്കലും നിങ്ങള്‍ക്ക് മൂക്ക് പൊത്തിപ്പിടിച്ച് മൂളാന്‍ കഴിയില്ല…

7. നിങ്ങള്‍ കുടിക്കുന്ന ഓരോ ഗ്ലാസ് വെള്ളത്തിലും, ദിനോസറിന്റെ ശരീരത്തില്‍ കൂടി കടന്നു വന്ന ഒരു തന്മാത്ര കാണും…

8. ഭൂമിയിലെ മണല്‍തരികളുടെ എണ്ണത്തേക്കാള്‍  കൂടുതല്‍ നക്ഷത്രങ്ങള്‍ ആകാശത്ത് ഉണ്ട്…

9. സ്ട്രാബെറി ഒരു ബെറി അല്ല, പക്ഷെ വാഴപ്പഴം ഒരുതരം ബെറി ആണ്…

10.വ്യാഴം, ശനി, എന്നീ ഗ്രഹങ്ങളില്‍ പെയ്യുന്നത് മഴയല്ല,വജ്രക്കല്ലുകളാണ്…

11. സൗദി അറേബിയയില്‍ ഒട്ടകങ്ങളെ ഇറക്കുമതി ചെയ്യുന്നത് ആസ്ട്രേലിയയില്‍ നിന്നാണ്…

12.സ്കോട്ട് ലണ്ടിന്റെ ദേശീയ മൃഗം യൂണിക്കോണ്‍ കുതിരയാണ്…

13.ലോകത്തിലെ ഏറ്റവും വലിയ മത്തങ്ങക്ക് ഒരു കുതിരയെക്കാള്‍ ഭാരമുണ്ട്…

Advertisements