പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ് ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ് ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കുടുംബപ്രശ്നങ്ങളും മറ്റും ബാലയുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. സിനിമയിൽ ഒരു ബ്രെക്കെടുത്ത താരം ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്ത ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചിരുന്നു,. ഇതിൽ പ്രതിഫലത്തെ ചൊല്ലി ഉണ്ടായ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
എന്താണ് ശരി എന്താണ് തെറ്റ് എന്നതിനപ്പുറം ബാലയുടെ അപക്വവും അസാധാരണവുമായ പെരുമാറ്റരീതികൾ ഇതിനോടകം പലയിടത്തും ചർച്ചയായി കഴിഞ്ഞു. Unni Krishnan എഴുതിയ കുറിപ്പ് വായിക്കാം
കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ബാലയുടെ ഇന്റർവ്യൂ ക്ലിപ്സ് മാത്രം. ചിലതൊക്കെ കണ്ടാൽ ഇയാൾ പറയുന്നത് കേട്ട് നമ്മൾ തന്നെ വട്ടാകും. യാതൊരു പരസ്പര ബന്ധവുമില്ലാത്ത എന്തൊക്കെയോ പറയുന്നു!! ഉണ്ണിമുകുന്ദനും ബാലയും തമ്മിലുള്ള ഇഷ്യൂ അതെന്തുമാകട്ടെ. പക്ഷെ, സ്വയം ട്രോൾ മെറ്റീരിയൽ ആയി ക്യാമറയ്ക്ക് മുന്നിൽ വരുന്ന ബാലയെ നമ്മൾ ഇതാദ്യമായല്ല കാണുന്നത്.
വെറുതെ വിക്കിപ്പീഡിയയിൽ സെർച്ച് ചെയ്തപ്പോളാണ് മനസിലാകുന്നത് ബാലക്ക് നല്ലൊരു ബാക്ക്ഗ്രൗണ്ട് ഒക്കെ ഉണ്ടെന്ന്. അപ്പൂപ്പന് സ്വന്തമായി സ്റ്റുഡിയോ (അരുണാചല), ഫാദർ ഏകദേശം 350 ഓളം സിനിമകളുടെ സംവിധായകൻ, സഹോദരൻ സംവിധായകനും സിനിമാട്ടോഗ്രാഫറും ഒക്കെ ആണ്. കൂടാതെ ബാലയും തമിഴിലും മലയാളത്തിലുമായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇത്രയൊക്കെ അനുഭവസമ്പത് കൈമുതലായുള്ള ഒരു വ്യക്തിയുടെ ഭാഗത്തു നിന്നുണ്ടാവേണ്ട പ്രതികരണങ്ങളല്ല ബാലയുടെ ഇന്റർവ്യൂകളിൽ ഉള്ളത്. ആദ്യമൊക്കെ കരുതി ചിലപ്പോൾ pure തമിഴൻ ആയ അദ്ദേഹം മലയാളത്തിൽ സംസാരിക്കുന്നതിന്റെ കുഴപ്പമായിരിക്കും. പക്ഷെ, റീസെൻറ് വീഡിയോസ് ഒക്കെ കണ്ടാൽ ആരോടൊക്കെയോ ഉള്ള ഫ്രസ്ട്രേഷൻ ഒക്കെ എങ്ങനെ പ്രകടിപ്പിക്കും എന്നറിയാതെ എന്തൊക്കെയോ പുലമ്പുന്ന പോലെ തോന്നുന്നു.
കുറച്ചു മുൻപ് കണ്ട ഒരു ക്ലിപ്പിൽ ഇന്റർവ്യൂ നടത്തുന്ന പെണ്‍കുട്ടി അദ്ദേഹത്തോട് ചോദിക്കുന്നു ഉണ്ണിമുകുന്ദനും ബാലയും തമ്മിലുള്ള പ്രശ്നത്തെ പറ്റി ചോദിക്കുമ്പോൾ, ബാലയുടെ മറുപടി “നിന്റെ പേരെന്താ? നിനക്ക് ഉണ്ണിമുകുന്ദനെ ഇഷ്ടമാണോ? നീ അവനോട് പോയി ചാൻസ് ചോദിക്ക്” എന്നൊക്കെ ഉള്ള മറുപടികൾ. സത്യത്തിൽ പ്രതിഫലതർക്കത്തിൽ ന്യായം ആരുടെ ഭാഗത്തായാലും, ബാല കാട്ടിക്കൂട്ടുന്നത് ഒക്കെ കണ്ടാൽ ഇയാളോട് സഹതാപം തോന്നുന്നു.