Unni Krishnan

ജോഷിയുടെയും ഷാജി കൈലാസിന്റെയും തിരിച്ചു വരവുകൾ കണ്ടപ്പോൾ ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു കംബാക് ഇദ്ദേഹത്തിന്റെ ആണ്. ഒരുകാലത്ത്, തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ. ഒരു ആവറേജ് തിരക്കഥ കിട്ടിയാൽ പോലും അയാളിലെ ക്രാഫ്റ്റ്മാനിൽ ഭയങ്കര വിശാസമായിരുന്നു. വിക്രമാദിത്യനും, പുള്ളിപ്പുലികളും ഒക്കെ മികച്ച ഉദാഹരണം.

ഡയമണ്ട് നെക്ക്ലെസിന്റെ സമയത്തോ മറ്റോ അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു ‘ഒരു സംവിധായകൻ എന്ന നിലയിൽ ഇനി എന്റെ അടുത്ത ഘട്ടം ആയിരിക്കും’. അതിനു ശേഷം വന്നതിൽ അയാളും ഞാനും തമ്മിൽ എന്ന ഓൾ ടൈം ഫേവറിറ്റ്ന് ശേഷം, തൃപ്തിപ്പെടുത്തിയത് വിക്രമാദിത്യൻ, പുള്ളിപ്പുലികൾ, നീന, ഇമ്മാനുവേൽ മാത്രമാണ്. ബാക്കിയെല്ലാം അയാളുടെ കരിയർ ഗ്രാഫിനെ നേരെ താഴോട്ടാണ് കൊണ്ടു പോയത്. അതിൽ, വൻ ഹൈപിൽ വന്ന വെളിപ്പാടും ഉൾപ്പെടുന്നു.

അതിനു കാരണമായി തോന്നിയിട്ടുള്ളത്, ഷാജിക്ക് രഞ്ജിത്-രഞ്ജിപണിക്കർ എന്നൊക്കെ ഉണ്ടായിരുന്നത് പോലെ ലാൽ ജോസിനും ഒരു ബെന്നിയോ, അൽബെർട്ടോ, രഞ്ജനോ, ഇക്ബാലോ ഇല്ലാതെ പോയി എന്നതാണ്.ലെൻസ് അടക്കം ചില നല്ല ചെറിയ ചിത്രങ്ങൾ വിതരണത്തിന് എടുത്തും സജീവമായി ഉണ്ടായിരുന്നെങ്കിലും, മീശമാധവൻ, ക്ലാസ്‌മേറ്റ്സ് ലെവലിൽ ഉള്ളൊരു ബോക്സ് ഓഫീസ് ഹിറ്റ് അന്യമായി തന്നെ നിന്നു. പിന്നീട് ചെയ്തതെല്ലാം ചെറിയ ചിത്രങ്ങൾ മാത്രം. ഇനി വരാനുള്ള സോളമന്റെ തേനീച്ചകൾ എന്ന ചിത്രവും പുതുമുഖങ്ങളെ വച്ചുള്ളതാണെങ്കിലും എന്തോ വലുതൊന്ന് പടത്തിൽ ഉള്ളതായി ഫീൽ ചെയ്തു. ഡയറക്ടേഴ്സ് ട്രയ്ലറും, പഞ്ചാരക്കോ എന്ന പാട്ടും എല്ലാം വളരെ നല്ല പ്രതീക്ഷ തരുന്നുണ്ട്. സോളമനും, ലാൽ ജോസിനും ആശംസകൾ.

Leave a Reply
You May Also Like

ഓർമകളിലെ ഓലമേഞ്ഞ തിയേറ്റർ പുനർജ്ജനിക്കുകയാണ്, മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ്

ഒരുകാലത്തു ഓലമേഞ്ഞ തിയേറ്ററുകൾ ആയിരുന്നു . അത് ഒരു നൊസ്റ്റാൾജിയ താനെ ആയിരുന്നു പലർക്കും. ഇതാ…

വിജയ് നായകനായ വാരിസ് ഡിലീറ്റഡ് സീൻ ആമസോണിൽ ഡിജിറ്റൽ റിലീസ് ചെയ്തു

വിജയ് നായകനായ വാരിസ് ഡെലീറ്റഡ് സീൻ ആമസോണിൽ ഡിജിറ്റൽ റിലീസ് ചെയ്തു. വംശി പൈടിപ്പള്ളി ആണ്…

വിക്രം വിജയക്കുതിപ്പ് തുടങ്ങി, ആദ്യ ദിവസം 34 കോടി

ലോകേഷ് കനകരാജ് കമൽ ഹാസനെ നായകനായി ഒരുക്കിയ വിക്രം അതിന്റെ വിജയക്കുതിപ്പ് തുടങ്ങി. കമലിന് പുറമെ…

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

പാൽതു ജാൻവർ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ…