Unni Krishnan
ക്വാളിറ്റി കണ്ടന്റുകൾ നല്ല പ്രൊമോഷൻ കൊടുത്തു വൈഡ് റിലീസ് ചെയ്യുന്നതിൽ മോളിവുഡ് ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും മോശം ഇൻഡസ്ട്രി ആണെന്ന് തോന്നിയിട്ടുണ്ട്. മുൻപിറങ്ങിയ ഹെലൻ, ഹൃദയം, ജനഗനമണ, പത്തൊൻമ്പതാം നൂറ്റാണ്ട്, മിന്നൽ മുരളി, നായാട്ട് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത അത്രയും സിനിമകൾക്ക് ഒരു യൂണിവേഴ്സൽ സബ്ജെക്ട് ഉണ്ടായിരുന്നു.അതു മനസിലാക്കി അണിയറപ്രവർത്തകർ റിലീസ് ചെയ്തിരുന്നെങ്കിൽ കുറഞ്ഞത് ഒരെണ്ണമെങ്കിലും കാന്താരയൊ, 777 ചാർലിയോ പോലെ ശ്രദ്ധിക്കപ്പെട്ടേനെ. പകരം “പാൻ” ഇന്ത്യൻ പടം എന്നും പറഞ്ഞു റിലീസ് ചെയ്യുന്നതോ മരക്കാർ പോലുള്ള പടങ്ങളും.!!
എത്ര നല്ല പടങ്ങൾ ആയാലും കേരളത്തിൽ പോലും കൃത്യമായൊരു മാർക്കറ്റിങ് സ്ട്രാറ്റജി ഇല്ല. ഒരു സാധാരണ പടം പോലെ ഇറക്കുന്നു, ആള് കയറിയാൽ കേറി, ഇല്ലേൽ OTT എന്നതാണ് ഇപ്പോൾ അവസ്ഥ. ഒരു തട്ടിക്കൂട്ട് പടം ആണെങ്കിലും മറ്റു ഇൻഡസ്ട്രികൾ നടത്തുന്ന പ്രൊമോഷൻ ഈവെന്റുകളുടെ ഏഴയലത്ത് പോലും മോളിവുഡ് ചെയ്യാറില്ല.ഈ കൂട്ടത്തിൽ അവസാനമായി ചേർക്കാനാവുന്ന ഒന്നാണ് ആസിഫിന്റെ കൂമൻ. അടുത്ത കാലത്ത് കണ്ടതിൽ വച്ചേറ്റവും പെർഫെക്റ്റ് ത്രില്ലർ.! ഒട്ടും തന്നെ ലാഗ് അടിപ്പിക്കാതെ തുടക്കം തൊട്ട് അവസാനം വരെ ഒരേ ഫ്ളോ മെയിന്റൈൻ ചെയ്യാൻ കഴിഞ്ഞു എന്നതാണ് കൂമന്റെ വിജയം. ത്രില്ലർ ചെയ്യാൻ മലയാളത്തിൽ ഇപ്പോൾ ജീത്തു ജോസഫ് കഴിഞ്ഞിട്ടേ ആരുമുള്ളൂ.
ഗിരി എന്ന കഥാപാത്രത്തിന്റെ ഓരോ മാനറിസവും കണ്ടപ്പോൾ തോന്നിയൊരു കാര്യമാണ്, മലയാളത്തിലെ ഏറ്റവും അണ്ടറേറ്റഡ് ആയ നടനാണ് ആസിഫ്. അത്ര പെര്ഫെക്ട് ആയി ആ കഥാപാത്രം ചെയ്തു വച്ചിട്ടുണ്ട്. ഫഹദോ മറ്റോ ചെയ്തിരുന്നെങ്കിൽ “ഓസ്കാർ ലെവൽ” എന്നൊക്കെ വിശേഷിപ്പിക്കുമായിരുന്ന പല ഇമോഷൻസ്, എസ്പ്രേഷൻസ് ഒക്കെ വളരെ സിംപിൾ ആയി ചെയ്തിട്ടുണ്ട് ആസിഫ്. ജാഫർ ഇടുക്കിയും നല്ലൊരു കയ്യടി അർഹിക്കുന്നു. കേട്ട്യോൾ ഒക്കെ ഇറങ്ങിയ സമയത്തെ മാർക്കറ്റ് വാല്യു കൂടി ഉണ്ടായിരുന്നെങ്കിൽ കൂമൻ ഈസി ആയി സൂപ്പർ ഹിറ്റ് പട്ടം നേടിയേനെ.