Unni Krishnan

പലരും ആവശ്യത്തിലധികം വാഴ്ത്തപ്പെട്ടപ്പോളും വല്ലാണ്ട് അണ്ടർറേറ്റഡ് ആയിപ്പോയ ജീനിയസ് – പദ്മപ്രിയ

ഓരോ സിനിമ കഴിയുമ്പോഴും അഭിനയതിന്റെ ഗ്രാഫ് ഉയർത്തുന്ന അഭിനേതാവ് ..തിരിച്ചു വരവിൽ പോലും അവരത് തെളിയിച്ചു.2000 ലെ ഏറ്റവും മികച്ച നടി ആരെന്നു ചോദിച്ചാൽ മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ അങ്ങനെ പലരും പറയുന്ന പേരുകൾ ഉണ്ട്.എന്നാൽ ആ സ്ഥാനത്ത് ഏറ്റവും അർഹത ഉള്ളതും അണ്ടർറേറ്റഡ് ആയതുമായ നടിയാണ് പത്മപ്രിയ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് …മികച്ച നടി എന്ന് പറയുമ്പോൾ രൂപം, ശരീരഭാഷ, നടത്തം, നോട്ടം, ഭാവം, അങ്ങനെ എല്ലാ രീതിയിലും വെർസെറ്റിലിറ്റി ഉള്ള ഒരു നായിക.ഇപ്പോളും എന്ത് സൗന്ദര്യം ആണ് അവർക്ക്..എന്തൊരു ശക്തി ആണ് അവരുടെ നോട്ടങ്ങൾക്ക്, എന്തൊരു ഗംഭീര്യമേറിയ നടത്തമാണ് അവർക്ക്, ഇതിലുപരി സ്ക്രീൻ പ്രെസെൻസും.മറ്റുള്ളവരുടെ അത്ര പോപ്പുലാരിറ്റി കിട്ടിയില്ലെങ്കിലും ആ ടൈമിലെ ഏറ്റവും മികച്ച നടി എന്ന് നിസംശയം പറയാൻ കഴിയുന്ന പേരാണ് പത്മപ്രിയയുടേത്..ഇത്രയും കറക്റ്റർ ട്രാൻസ്ഫോർമേഷൻ കിട്ടിയ ഫ്ളക്സ്ബിൾ ആയ നായിക ആ ടൈമിൽ വേറെ ഉണ്ടാവില്ല. നോട്ടത്തിൽ ഭാവത്തിൽ ശരീരഭാഷയിൽ ഗംഭീര്യത്തിൽ എല്ലാം കഥാപാത്രമായി പൂർണമായി ഇഴുകി ചേരുന്നു.

അടൂർ ഗോപാലകൃഷ്ണനും ഷാജി എൻ കരുണും ടി വി ചന്ദ്രനുമൊക്കെ തങ്ങളുടെ സിനിമയിലേക്ക് കാസ്റ്റ് ചെയ്താലും അത്ഭുതപ്പെടാനില്ല.ഗീതയും മാധവിയും ഒക്കെ ചെയ്തത് പോലുള്ള ശക്തമായ റോളുകൾ ഇ കാലഘട്ടത്തിൽ ചെയ്യാൻ കഴിവുള്ള നായിക.അഭിനയത്തിൽ ഒരു അസാധ്യ റേഞ്ച് ഉണ്ട് ഇവർക്ക്…5 വർഷത്തിന് ശേഷം മലയാളത്തിലേക്ക് വീണ്ടും വന്നപ്പോൾ തന്റെ അഭിനയത്തിനു യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നു ഉറപ്പിക്കുന്നു.സിനിമയിൽ അരങ്ങേറി 5 വർഷത്തിനുള്ളിൽ ദേശീയ അവാർഡും 4 സംസ്ഥാന അവാർഡുകളും സ്വന്തമാക്കാൻ പത്മപ്രിയക്ക് കഴിഞ്ഞു എങ്കിലും, സീമ ഗീത മാധവി ഇവർക്കൊക്കെ ശേഷം ഇത്രയും അണ്ടറേറ്റഡ് ആയ നായിക വേറെ ഉണ്ടാവില്ല.. ക്ലാസും മാസും ഗ്ലാമറസ് റോളും നെഗറ്റിവ് റോളും അവരുടെ കയ്യിൽ ഭദ്രം.റാഹേലും നീലിയും രുക്മണിയും നാദിറയും പൂങ്കൊടിയും കുഞ്ഞിപ്പെണ്ണും അളകമ്മയും മറ്റുള്ളവരെ സങ്കൽപ്പിക്കാൻ പറ്റാത്ത വിധം unique ആയി അഭിനയിച്ച് ഫലിപ്പിച്ചു.സ്ക്രീൻ പ്രെസെൻസിന്റെ കാര്യത്തിൽ വേറെ ലെവൽ സൗന്ദര്യം, അഭിനയം, സ്ക്രീൻ പ്രെസെൻസ്, ഫ്ലെക്സിബിലിറ്റി , ഗംഭീര്യം, ശരീരഭാഷ,ഗ്രേസ് അങ്ങനെ എല്ലാം ഒത്തിണങ്ങിയ നായിക..കിട്ടുന്ന റോൾ 5 മിനിറ്റ് ഉള്ളുവെങ്കിലും അതിൽ അവരുടെ കയ്യൊപ്പ് പതിക്കാൻ ശ്രമിക്കും. ഉർവശി – രേവതി – ശോഭന നായികമാർക്കിടയിൽ സീമയെയും ഗീതയെയും മറക്കുന്നത് പോലെ, മഞ്ജു വാര്യർ, മീര ജാസ്മിൻ, കാവ്യ മാധവൻ , നവ്യ നായർക്കിടയിൽ നമ്മൾ പറയാൻ വിട്ടു പോകുന്ന പ്രതിഭ.

Padmapriya The Best Actress of 2000’s

Leave a Reply
You May Also Like

ആരാധകർക്ക് നിരാശ, ഗോൾഡ് ഓണത്തിനില്ല

ഓണം ചിത്രങ്ങളിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷ വച്ചുപുലർത്തിയ ഒന്നായിരുന്നു അൽഫോൻസ് പുത്രൻ പൃഥ്വിരാജ് -നയൻ‌താര ടീമിന്റെ…

നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ ‘അന്നപൂരണി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ അന്നപൂരണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയുന്നു. .ലേഡി…

ഒരക്ഷരംപോലും ഉരിയാടാതെ സ്വന്തം ശരീരചലനങ്ങൾ മാത്രമുപയോഗിച്ച് കഥാപാത്രത്തെ സോജ്വലമാക്കിയ റൊവാൻ ആറ്റ്കിൻസൺ

അറിവ് തേടുന്ന പാവം പ്രവാസി റൊവാൻ ആറ്റ്കിൻസൺ (Rowan Atkinson) എന്ന പേര് ഏവർക്കും അത്ര…

പുതിയ പോസ്റ്റ് പങ്കുവെച്ച് മുരളി ഗോപി. ഇതിൽ എന്തോ ഉണ്ടെന്ന് ആരാധകർ.

അടിക്കുറിപ്പുകൾ ഒന്നും നൽകാതെ സോഷ്യൽ മീഡിയയിൽ പ്രശസ്ത നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഭൂമിയുടെ ചിത്രം തൻറെ കവർപേജ് ആക്കിയിരിക്കുന്നത് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചാവിഷയമാകുന്നത്.