fbpx
Connect with us

history

അഹിംസാ സിദ്ധാന്തം അവതരിപ്പിച്ച ശ്രീബുദ്ധൻ മരണപ്പെട്ടത് പന്നിമാംസം കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധ മൂലം

Published

on

*ശ്രീ ബുദ്ധൻ മരണപ്പെട്ടത് പന്നിമാംസം കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധ മൂലം.*

*ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം*

അഹിംസാ സിദ്ധാന്തം ലോകത്തിലവതരിപ്പിച്ച മഹാ സന്യാസിയാണ് ശ്രീബുദ്ധൻ .ഭക്ഷണത്തിനായി മൃഗങ്ങളെപ്പോലും ഹിംസിക്കരുതെന്നും അദ്ദേഹം അരുൾ ചെയ്തിരുന്നു.അങ്ങനെയുള്ള ശ്രീബുദ്ധൻ മരണപ്പെട്ടതോ?പാലി ഭാഷയിലെ ചില ഗ്രന്ഥങ്ങളിൽ, പ്രത്യേകിച്ച് *മഹാപരിനിബ്ബാന സൂത്ര* എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത് *സുകരമദ്ദവ* എന്ന പന്നിമാംസവിഭവം കഴിച്ചതു കൊണ്ടുണ്ടായ ഭക്ഷ്യ വിഷബാധ മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നത്രെ.
ചരിത്രം കണ്ട ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഒന്നാണത്.ലോകം ഇന്ന് വരെ കണ്ട ഏറ്റവും മഹാന്മാരായ വ്യക്തികളിൽ മുൻ നിരയിലാണ് ശ്രീ ബുദ്ധന്റെ സ്ഥാനം.ശതാബ്ദങ്ങളായി ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച 100 വ്യക്തികളെ തിരഞ്ഞെടുത്ത മൈക്കിൾ ഹാർട്ട്, യേശു ക്രിസ്തുവിന് തൊട്ടു താഴെ നാലാമനായാണ് ബുദ്ധനെ തിരഞ്ഞെടുത്തത്. മനുഷ്യരാശിയെ ഇത്രമേൽ നന്മയിലേക്ക് നയിച്ച വ്യക്തിത്വങ്ങൾ അദ്ദേഹത്തിന് മുമ്പ് വേറെയില്ല. വിശാലമായ അർത്ഥത്തിൽ അദ്ദേഹത്തിന് പിമ്പും .

കപിലവസ്തുവിലെ ശാക്യ വംശത്തിലെ ഒരു രാജകീയ ഹിന്ദു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ശുദ്ധോധന രാജാവിന്റെ പുത്രനായി,രാജകുമാരനായി ജനിച്ച സിദ്ധാർത്ഥ ഗൗതമൻ ആണ് പില്ക്കാലത്ത് സർവ്വസംഗ പരിത്യാഗിയായ ശ്രീ ബുദ്ധനായി അറിയപ്പെട്ടത് .മകൻ മഹാനായ രാജാവാകണമെന്ന് പിതാവ് ആഗ്രഹിച്ചതിനാൽ ഗൗതമ ബുദ്ധനെ ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്ന് അകറ്റി നിർത്തിയാണദ്ദേഹം വളർത്തിയത്. എന്നാൽ സിദ്ധാർത്ഥ രാജകുമാരന്റെ നിയോഗം മറ്റൊന്നായിരുന്നു.രാജത്വം ഉപേക്ഷിച്ച് സന്യാസത്തിലേക്ക് നടന്നു പോകുകയായിരുന്നു അദ്ദേഹം. 29 വയസ്സായപ്പോൾ ഗൗതമൻ തന്റെ യഥാർത്ഥ സ്വത്വം കണ്ടെത്തുന്നതിനായി കൊട്ടാരം വിട്ടു.

Advertisement

യാത്രാ വഴിയിൽ അദ്ദേഹം കണ്ടതേറെയും കഷ്ടപ്പെടുന്നവരെ .അതദ്ദേഹത്തെ വിഷാദാവസ്ഥയിലാക്കി. ഒരു സന്യാസജീവിതം നയിച്ചുകൊണ്ട് ഇവയെല്ലാം മറികടക്കാൻ അദ്ദേഹം ശ്രമിച്ചു. ലോകത്തിന്റെ കഷ്ട്ടപ്പാടിനുള്ള ഉത്തരം കണ്ടെത്താനുള്ള തന്റെ യാത്രയിൽ ധ്യാനം മാത്രമാണ് സ്വയം ഉണർത്താനുള്ള ഏക മാർഗം എന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെ ബോധഗയയിലെ ഒരു ബോധിവൃക്ഷച്ചുവട്ടിൽ ധ്യാനത്തിനിരുന്നു,ആ ധ്യാനം 49 ദിവസം തുടർന്നു, ഒടുവിൽ അദ്ദേഹത്തിന് ബോധോദയം ലഭിച്ചു.ശേഷമദ്ദേഹം ബുദ്ധൻ എന്നറിയപ്പെട്ടു. ബുദ്ധൻ എന്നാൽ ,’ഉണർന്നവൻ’ അല്ലെങ്കിൽ ‘പ്രബുദ്ധനായ വ്യക്തി’ എന്നാണർത്ഥം. ബോധോദയം ഉണ്ടായവൻ എന്നും വിവക്ഷിക്കാറുണ്ട്.ധ്യാനാനന്തരം ലഭിച്ച ബോധോദയത്തിലൂടെ മനുഷ്യരുടെ കഷ്ടപ്പാടുകളുടെ കാരണവും അതവസാനിപ്പിക്കാനുള്ള വഴികളും അദ്ദേഹത്തിന് കണ്ടെത്താനായി .മനുഷ്യ ജീവിതം എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച മഹത്തായ ആ ദർശനങ്ങൾ അദ്ദേഹം ലോകത്തിന് നൽകി.

ജ്ഞാനോദയത്തിനു ശേഷം അദ്ദേഹം നൽകിയ ജീവിത തത്വങ്ങളാണ് ഗൗതമ ബുദ്ധന്റെ ദർശനങ്ങൾ.
ആ ദർശനങ്ങൾ ശിരസ്സാവഹിച്ചവരുടെ കൂട്ടായ്മയാണ് പിന്നീട് ബുദ്ധമതമായത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും ഏറ്റവും വലിയ മതമായിരുന്നു ഒരു കാലത്ത് ബുദ്ധമതം.
Bhutan, Myanmar, Cambodia, Mainland China, Hong Kong, Japan, Tibet, Laos, Macau, Mongolia, Singapore, Sri Lanka, Taiwan, Thailand, Kalmykia , Vietnam തുടങ്ങി എത്രയോ രാജ്യങ്ങളിൽ അത് ഔദ്യോഗിക മതമാണ് ഇന്നും .
നൂറിലേറെ രാജ്യങ്ങളിലദ്ദേഹത്തിന് അനുയായികളുണ്ടിപ്പോഴും .ബുദ്ധമതത്തിന്റെ അടിസ്ഥാനം ബുദ്ധന്റെ ബോധനങ്ങളാണ്. ഹിംസയുടെയും കഷ്ടപ്പാടിന്റെയും ഇരുണ്ട കാലത്തിലൂടെ കടന്ന് പോയിരുന്ന അന്നത്തെ ജനതയ്ക്ക് മുന്നിൽ അതി മഹത്തായ കുറേ ദർശനങ്ങളാണ് ബുദ്ധൻ മുന്നോട്ട് വച്ചത്.
നാല് ഉത്തമസത്യങ്ങൾ എന്ന പേരിൽ മനുഷ്യരാശി അനുഭവിക്കുന്ന കഷ്ടതയെ കുറിച്ചദ്ദേഹം പറഞ്ഞു.
കഷ്ടത ഒഴിവാക്കാനുള്ള മാർഗങ്ങളെ കുറിച്ചും .കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനുള്ള പാതയായി ബുദ്ധൻ പറഞ്ഞത് ശരിയായ ജീവിതരീതിയാണ്. അതിന് അഷ്ടമാർഗങ്ങൾ പിന്തുടരാനും നിർദ്ദേശിച്ചു.
ശരിയായ കാഴ്‌ച-
ശരിയായ ചിന്ത-
ശരിയായ സംസാരം-
ശരിയായ പെരുമാറ്റം-
ശരിയായ ഉപജീവനമാർഗം
ശരിയായ ശ്രമം-
ശരിയായ മനസ്സ്-
ശരിയായ ഏകാഗ്രത-
ഇത്രയുമാണ് അഷ്ടമാർഗങ്ങൾ .
ഇതോടൊപ്പം ജീവിതത്തിൽ പാലിക്കാനുള്ള അഞ്ച് ചിട്ടകളും അദ്ദേഹം വ്യക്തമാക്കി.
1 Abstain from killing
2 Abstain from stealing
3 Abstain from sexual misconduct
4 Abstain from wrong speech
5 Abstain from the use of intoxication
ജീവിതത്തിലെ ഏറ്റവും പ്രധാനമായി പാലിക്കേണ്ട അഞ്ച് നിയമങ്ങളാണിവ.
1 ) കൊല്ലരുത്,
2) മോഷ്ടിക്കരുത്,
3) , ലൈംഗിക ദുരാചാരം പാടില്ല,
4) കള്ളം പറയരുത്,
5), ലഹരി വസ്തുക്കൾ വർജിക്കണം.
ഇതിൽ ഒന്നാമത്തേത് അഹിംസയാണ്.
മനുഷ്യരെ മാത്രമല്ല മൃഗങ്ങളെപ്പോലും കൊല്ലരുത് എന്നത് ബുദ്ധന്റെ ദർശനങ്ങളുടെ സത്തയാണ്.
Nonviolence is a prereq­uisite to, and the first step of the Buddha’s teaching. It appears not as a belief, but as a practical necessity to the intentional and aware path of Dhamma.

ജീവനെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക, ഒരു ജീവിയെയും കൊല്ലരുത്. ബുദ്ധമതക്കാരെ സംബന്ധിച്ചിടത്തോളം, ഇതിൽ മൃഗങ്ങളും കൂടി ഉൾപ്പെടുന്നു, അതിനാൽ തിബത്തു പോലെ കാലാവസ്ഥ പ്രതികൂലമായ ചില രാജ്യങ്ങളിലൊഴികെ മിക്കയിടത്തുമുള്ള ബുദ്ധമതക്കാരും സസ്യാഹാരം തിരഞ്ഞെടുത്തു.അഹിംസ ഒരു ധാർമ്മിക പ്രമാണമായി തന്നെ ബുദ്ധൻ പഠിപ്പിച്ചു. ബുദ്ധന്റെ പാത ആരംഭിക്കുന്നത് കൊല്ലില്ല എന്ന പ്രതിജ്ഞയോടെയാണ് . ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രണ്ട് ശാഖകൾ മഹായാനയും ഥേരവാദയുംനിർദ്ദേശിക്കുന്ന ശരിയായ ഭക്ഷണം എന്നതിൽ മൃഗമാംസം ഉൾപ്പെടുന്നില്ല
ബുദ്ധന്‍റെ കാലത്ത് ഹിന്ദുമതത്തില്‍ യാഗങ്ങളും ബലിദാനവും ഹിംസയും ഉണ്ടായിരുന്നു.
അതിനെതിരെ ബുദ്ധൻ അഹിംസയുമായി നിലകൊണ്ടു. ജീവികളെ കൊല്ലരുത് എന്ന് ഉപദേശിച്ചു.
ഒരു ജീവിയെയും കൊല്ലരുത്, കൊല്ലാൻ കാരണമാവരുത്, മറ്റൊരാളെ കൊല്ലാൻ പ്രേരിപ്പിക്കരുത് എന്നദ്ദേഹം ഉപദേശിച്ചു.

മൃഗങ്ങളെ കൊന്ന് വിൽക്കുന്നതുൾപ്പെടെയുള്ള വ്യാപാരങ്ങളെ ശക്തമായും ആവർത്തിച്ചും അദ്ദേഹം അപലപിക്കുന്നുമുണ്ട്.അത് വളരെ നികൃഷ്ടമായ ഒരു ജോലിയാണ്.ജീവിതം നശിപ്പിക്കുന്ന ഒരാളെന്ന നിലയിൽ ഒരു കശാപ്പുകാരൻ വേദനാജനകമായ നരകത്തിലോ അല്ലെങ്കിൽ ഇഴജാതികളിലോ നിർഭാഗ്യകരമായ പുനർജന്മത്തിന് വിധിക്കപ്പെടുന്നു. ഈ വിധമെല്ലാം ലോകത്തെ ഉപദേശിച്ച ബുദ്ധൻ പക്ഷേ പന്നിയിറച്ചി കഴിച്ചുണ്ടായ അജീർണത്താലാണ് മരിച്ചത് എന്നത് പലർക്കും അറിയില്ല.
ബിസി 483 ലായിരുന്നു ഭഗവാൻ ബുദ്ധൻ ശരീരം വെടിഞ്ഞത്.പാലി ഭാഷയിൽ ഉള്ള ചില ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട് .

**സുകരമദ്ദവ*” എന്ന,പന്നിമാംസം കൊണ്ടുണ്ടാക്കിയ ഒരു പ്രത്യേക വിഭവം കഴിച്ചപ്പോഴുണ്ടായ ഭക്ഷ്യ വിഷബാധയാലാണ് ബുദ്ധന്റെ മരണം എന്നാണ് ആ ഗ്രന്ഥങ്ങളിൽ പറയുന്നത്
ഭക്ഷണാനന്തരം ഉണ്ടായ അസ്വാസ്ഥ്യമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത് എന്നതിൽ തർക്കമില്ല. പക്ഷേ ആ ഭക്ഷ്യവിഭവം പന്നിയിറച്ചിയായിരുന്നോ അതോ പ്രത്യേകതരത്തിലുള്ള ഒരു കൂൺ വിഭവം ആയിരുന്നോ എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.പക്ഷേ ബുദ്ധൻ നിർവ്വാണമടഞ്ഞ കാലം മഴക്കാലത്തിന് തൊട്ടു മുമ്പുള്ള സമയമായിരുന്നു. ആ സമയത്ത് കൂൺ ലഭ്യമാവില്ല എന്നും അതുകൊണ്ട് കൂൺവിഭവമല്ല മറിച്ച് പന്നിമാംസം തന്നെ എന്നും വിദഗ്ദർ അനുമാനിക്കുന്നു.സുകരം എന്നാൽ പന്നി എന്നാണർത്ഥം. അതിനാൽ പന്നിമാംസം തന്നെ എന്നതിൽ പല പണ്ഡിതരും ഉറച്ചു നിൽക്കുന്നു.
സുകരമദ്ദവ” എന്ന വിഭവം കഴിച്ചതിനുശേഷം ആരംഭിച്ച പെട്ടെന്നുള്ള അസുഖത്തിന് വിദഗ്ദ ചികിത്സ യഥാസമയം ലഭിക്കാത്തത് മൂലമാണ് അദ്ദേഹം മരിച്ചത് എന്നാണ് പാലി ഗ്രന്ഥങ്ങളിലെ സൂചന.

കേടായ പന്നിയിറച്ചിയിലുണ്ടാവുന്ന ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് അണുബാധ മൂലമുണ്ടാകുന്ന necrotizing enteritis എന്ന പിഗ്-ബെൽ രോഗമാവാം അദ്ദേഹത്തെ ബാധിച്ചത് എന്ന് ആധുനിക വിദഗ്ദർ അനുമാനിക്കുന്നു.മരണ സമയത്ത് അദ്ദേഹത്തിന് 80 വയസ്സായിരുന്നു. അമ്പത് വർഷത്തിലേറെ നീണ്ട സുവിശേഷ പ്രചരണ യാത്രകളാൽ ആരോഗ്യം നന്നേ ക്ഷയിച്ചിരുന്നു. അവസാന ദിനങ്ങളിൽ കഠിനമായ വേദന കാരണം അദ്ദേഹം എഴുന്നേറ്റ് നിൽക്കാനും നടക്കാനും നന്നേ പ്രയാസപ്പെട്ടിരുന്നുവത്രെ.മഴക്കാലത്ത് യാത്രകൾ ഒഴിവാക്കി വിശ്രമത്തിലേക്ക് പ്രവേശിക്കാറുണ്ട് അദ്ദേഹം ശാരീരികമായി വല്ലാത്ത വൈഷമ്യത്തിലായിരുന്നെങ്കിലും വിശ്രമ സ്ഥലമായ വജ്ജിയിലേക്ക് അതിനായി യാത്രതിരിച്ചതാണദ്ദേഹം.ബുദ്ധനും സംഘവും രാജഗഹയിൽ നിന്ന് വടക്കോട്ട് നീങ്ങുകയായിരുന്നു. അവിടേക്കെത്തിച്ചേരാൻ മൂന്ന് മാസം എടുക്കും.ആ യാത്രയ്ക്കിടെയാണ് പരിചിതനായകുന്ദ കമ്മാരപുട്ട എന്ന കൊല്ലപ്പണിക്കാരന്റെ ആതിഥ്യം ബുദ്ധൻ സ്വീകരിച്ചത്.അവിടെയന്ന് തയ്യാറാക്കിയ സുകരമദ്ദവ എന്ന പ്രത്യേക വിഭവം ആതിഥേയൻ അതിഥിയ്ക്ക് നൽകി. അത് കഴിച്ച ഉടനെയാണ് ബുദ്ധന് അസുഖം ബാധിച്ചത്.

*മഹാപരിനിബ്ബാന സൂത്ര* എന്ന പാലി ഗ്രന്ഥത്തിൽ ഇതേ പറ്റി വിവരിക്കുന്നുണ്ട്.

സുകരമദ്ദവ ഭക്ഷിച്ച ഉടനെ ബുദ്ധന് അസുഖം വന്നതായി സൂക്തം പറയുന്നു. കഴിച്ചുകൊണ്ടിരിക്കെ, ഭക്ഷണത്തിന് എന്തോ കുഴപ്പമുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. ശേഷിക്കുന്ന ഭക്ഷണം ആർക്കും നൽകാതെ കുഴിച്ചിടാൻ അദ്ദേഹം തന്റെ ആതിഥേയനോട് നിർദ്ദേശിച്ചു. താമസിയാതെ, കഠിനമായ വയറുവേദന അനുഭവപ്പെടുകയും മലദ്വാരത്തിൽ നിന്ന് രക്തം പ്രവഹിക്കുകയും ചെയ്തു. കുണ്ഡയുടെ വീടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലവും ബുദ്ധൻ മരിച്ച കുശിനഗർ എന്ന സ്ഥലവും തമ്മിലുള്ള ദൂരം ഏകദേശം 15 മുതൽ 20 കിലോമീറ്റർ വരെയാണ്. അതിനർത്ഥം രോഗബാധിതനായ ബുദ്ധനെ ഒരു കൂട്ടം സന്യാസിമാർ ഒരു കട്ടിലിൽ കിടത്തി ഒരു വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു എന്നതാണ്.

Advertisement

ഒരു വൈദ്യനെ കണ്ടെത്താൻ സാധ്യതയുള്ള ഏറ്റവും അടുത്തുള്ള പട്ടണമായിരുന്നു കുശിനഗര . എന്നാൽ അദ്ദേഹത്തിന് വൈദ്യ സഹായം ലഭിച്ച സൂചനയില്ല.അങ്ങനെയാണ് അവിടെ വച്ച് അദ്ദേഹം പരിനിർവ്വാണമടഞ്ഞത്. കുശിനഗറിലെ രണ്ട് മരങ്ങളുടെ ചുവട്ടിൽ ഒരു കട്ടിലിൽ കിടക്കുന്ന രീതിയിലാണ് ബുദ്ധന്റെ അന്ത്യ നിമിഷങ്ങൾ പലരും ചിത്രങ്ങളും ശില്പങ്ങളുമാക്കിയത്. കുശിനഗറിലെ നിർവ്വാണ മന്ദിരത്തിലെ ശില്പവും ആ വിധമാണ്.കൊട്ടാരം വിട്ടിറങ്ങിയ ശേഷം സമ്പൂർണ സസ്യഭുക്കായി അര നൂറ്റാണ്ട് ജീവിച്ച ബുദ്ധൻ ഒടുവിലൊരു ദിനം പന്നിമാംസം കഴിച്ചത് എന്തു കൊണ്ടാവാം?രണ്ടു കാരണങ്ങളാണ് ചിലർ അതിനെ പറ്റി പറയുന്നത്.ആതിഥേയനായ കുണ്ടെ തനിക്കായി വിളമ്പിയ വിഭവം നിഷേധിക്കാനുള്ള മടി .
അല്ലെങ്കിൽ തന്റെ നിർവ്വാണ കാലം അടുത്തു എന്ന തിരിച്ചറിവിൽ അതിന് നിമിത്തമായി പന്നിമാംസത്തെ തെരഞ്ഞെടുത്തതും ആവാം.എന്തായാലും ഒന്ന് സത്യമാണ്.ദീർഘകാലം ജന്തുഹത്യയെ അപലപിച്ച ആ മഹാസന്യാസി ഒടുവിൽ ഒരു ജന്തു മാംസം കഴിച്ചുണ്ടായ വിഷബാധയേറ്റാണ് മരിച്ചത് എന്ന സത്യം.

 1,688 total views,  4 views today

Continue Reading
Advertisement
Comments
Advertisement
history13 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment13 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment14 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment14 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment14 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment15 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment15 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business15 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment16 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment16 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment17 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment18 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured20 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment21 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »