Labor Day (2013)
Unni Krishnan TR
ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഒരു കിടിലൻ റൊമാൻറിക് സിനിമ പരിചയപ്പെടാം. സിനിമയുടെ തുടക്കത്തിൽ, അഡെൽ എന്ന യുവതിയും അവളുടെ മകൻ ഹെൻറിയെയും പ്രേക്ഷകനെ പരിചയപ്പെടുത്തുന്നു. രണ്ടുപേരും വളരെ സന്തോഷകരമായി ജീവിച്ചു പോകുന്നു. വിവാഹമോചിതയാണ് അഡെൽ. അവളുടെ ഭർത്താവ് ജെറാൾഡ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു. ജെറാൾഡ് പലപ്പോഴും മകനായ ഹെൻട്രിയോട് പലപ്പോഴും തന്നോടൊപ്പം വന്നു താമസിക്കുവാൻ ആവശ്യപ്പെടും, പക്ഷേ ഹെൻറിക്ക്, അമ്മയെ ഒറ്റയ്ക്ക് താമസിപ്പിക്കാൻ താല്പര്യമില്ല. അങ്ങനെയൊക്കെ ഒരു ദിവസം ഹെൻട്രിക്ക് സ്കൂൾ സാധനങ്ങൾ വാങ്ങിക്കാൻ സൂപ്പർമാർക്കറ്റിൽ എത്തിയതാണ് അഡെലും ഹെൻട്രിയും. സൂപ്പർമാർക്കറ്റിൽ വെച്ച് അപരിചിതനായ ഒരാൾ ഹെൻട്രിയെ സമീപിക്കുന്നു. ഫ്രാങ്ക് എന്നാണ് അയാളുടെ പേര്. തനിക്ക് രക്തസ്രാവമുള്ളതിനാൽ സഹായിക്കണം എന്ന് ഫ്രാങ്ക്, ഹെൻട്രിയോട് ആവശ്യപ്പെടുന്നു. എന്നാൽ സത്യത്തിൽ സഹായം ചോദിച്ചുവെന്ന് ഫ്രാങ്ക് ജയിൽ ചാടിയ ഒരു തടവുകാരനായിരുന്നു. തുടർന്ന് കാണുക.