Unni Krishnan TR
Rated R for strong/disturbing violent content, language throughout and some sexual references.
2022 ൽ പുറത്തിറങ്ങിയ ഒരു ഏറ്റവും ബെസ്റ്റ് സിനിമ ഏതു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ ‘ദി മെനു’ . സത്യം പറഞ്ഞാൽ റിവ്യൂ ഒന്നും വായിക്കാതെ കണ്ടാൽ മാത്രമേ ഈ സിനിമയിലെ wow ഫാക്ടർ ആസ്വദിക്കാൻ കഴിയുകയുള്ളൂ. അങ്ങനെ കാണണമെന്നുള്ളവർക്ക് ഇവിടെ വായന നിർത്തി സിനിമ കാണാം. അല്ലാത്തവർക്ക് തുടരാം.
ഇനി സിനിമയിലേക്ക് വരാം. പേര് ഫുഡിനെ പറ്റിയാണ് സിനിമയുടെ കഥ പറഞ്ഞ് തുടങ്ങുന്നത്. ഒരു സ്വകാര്യ ഐലൻ്റിലെ അറിയപ്പെടുന്ന ഒരു റസ്റ്റോറന്റിൽ സെലിബ്രിറ്റി ഷെഫ് ജൂലിയൻ സ്ലോവിക്കിൻ്റെ നേതൃത്വത്തിൽ വൻ വിരുന്നൊരുക്കിയിട്ടുണ്ട്. വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രമേ ആ വിരുന്നിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുള്ളൂ. അതിൽ കോടീശ്വരന്മാരും ഭക്ഷണ നിരൂപകരും വരെ ഉൾപെടും. തുടർന്ന് കാണുക. നമ്മൾ വിചാരിക്കുന്നതല്ല ഈ സിനിമയിലെ കഥ. വളരെ ശാന്തമായ അന്തരീക്ഷത്തിൽ മുമ്പോട്ട് പോകുന്ന സിനിമ വളരെ പെട്ടെന്നാണ് ഹൊറർ ത്രില്ലിംഗ് മോഡിലേക്ക് രൂപാന്തരപ്പെടുന്നത്.