Unhuman (2022) 🔞🔞🔞
Unni Krishnan TR
ഒരു കിടിലൻ സോംബി ഹൊറർ സിനിമ പരിചയപ്പെടാം.ഇവാൻസ്റ്റൺ ഹിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ ബസിൽ ഒരു വിനോദയാത്രയിലാണ്. സന്തോഷകരമായി പോകുന്ന ആ വിനോദയാത്രയ്ക്കിടെ പെട്ടെന്നാണ് ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് ആ സംഭവം ഉണ്ടായത്. ബസിൻ്റെ വിൻഡ്ഷീൽഡിൽ പൊട്ടിത്തെറിച്ച് രക്തം ഡ്രൈവറുടെ മേൽ വന്നു വീണു. ആ ഞെട്ടലിൽ നിയന്ത്രണം തെറ്റിയ ബസ്ഡ്രൈവർ, ബസ് ഒരു മരത്തിൽ ഇടിച്ചിറക്കി. അതിൻറെ കൂടെ ഒരു അടിയന്തര റേഡിയോ പ്രക്ഷേപണവും അവർ കേൾക്കാൻ ഇടയായി. അടുത്തുള്ള രാസായുധ ആക്രമങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു. അങ്ങനെ അവസാനം അവർ ആഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി. അവൾ വിനോദയാത്രയിലായിരുന്ന സമയത്ത് പുറത്ത് സോംബി അപ്പോക്കലിപ്സ് സംഭവിച്ചിരിക്കുന്നു. തുടർന്ന് കാണുക. സോംബി ഹൊറർ സിനിമകൾ ഇഷ്ടപ്പെട്ടവർ ഉറപ്പായും കാണുക.