Unni Krishnan TR
Milk (2019)🔞🔞🔞
ഒരു ചെറിയ റൊമാൻറിക് സിനിമ പരിചയപ്പെടാം. ഇവാ മകളുടെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കുനായി ലേക് ഹൗസിലേക്ക് മകൾ ജുൽക്കയുമായി ട്രിപ്പ് പോകുന്നു. ജുൽക്ക കാമുകനെയും ഒപ്പം കൂട്ടുന്നു. എന്നാൽ ഇവക്ക് മകളുടെ കാമുകനായ അഡ്രിയാൻ ഒപ്പം വരുന്നതിൽ ഒട്ടും തന്നെ താല്പര്യമില്ല. എന്നിരുന്നാലും, അക്കാര്യം നേരിട്ട് മകളോട് പറയാൻ ഇവയക്ക് താല്പര്യമില്ല. മകളുടെ ഒഴിവാക്കാൻ ശ്രമിച്ച ഇവയക്ക് സംഭവിച്ചത് മറ്റൊന്നാണ്. തുടർന്ന് കാണുക. വെറുതെ ഫീഡ് ഫുഡ് സിനിമ ഇഷ്ടപ്പെടുന്നവർ മാത്രം കാണുക. അല്ലാത്തവർ കണ്ടാൽ വെറും ആവറേജ് അനുഭവമായിരിക്കും.
Premonition (2007)🔞🔞🔞
ഒരു കിടിലൻ മിസ്റ്ററി ത്രില്ലർ സിനിമ പരിചയപ്പെടാം. ഭാര്യ ഭർത്താക്കന്മാരാണ് ജിമ്മും ലിൻഡ ഹാൻസണും അവർക്ക് രണ്ട് പെൺമക്കളുണ്ട്, മേഗനും ബ്രിഡ്ജററ്റും. എന്നാൽ അവരുടെ വിവാഹ ജീവിതം അത്ര രസകരമായിരുന്നില്ല. ഒരു ദിവസം ജിം ഒരു ബിസിനസ്സ് യാത്രയിൽ പോയ സമയത്ത്, ഷെരീഫ് റെയ്ലി, ജിം കഴിഞ്ഞ ദിവസം ഒരു വാഹനാപകടത്തിൽ മരിച്ചുവെന്ന് ലിൻഡയെ അറിയിക്കുന്നു. പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന താഴത്തെ ഫ്ലോറിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മരിച്ചുപോയ ഭർത്താവ് ജിം ടിവി കാണുന്നു. തുടർന്ന് കാണുക
Bloody Hell (2020)🔞🔞🔞
ഈ രാത്രിയിൽ കണ്ടു വെറുതെ പേടിക്കാൻ ഇതാ ഒരു കിടിലൻ ഹൊറർ ത്രില്ലർ ഫിലിം. ടാക്സിയിൽ യാത്ര ചെയ്യുന്ന നമ്മുടെ ചെയ്യുകയായിരുന്നു റെക്സ് എന്ന നമ്മുടെ നായകൻ. യാത്രാവേളയിൽ ടാക്സിഡ്രൈവർ ബോധംകെടുത്തുന്ന ഒരുതരം ഗ്യാസ് പുറത്തുവിടുന്നു. അത് റെക്സിനെ അബോധാവസ്ഥയിലാക്കുന്നു. ബോധം വീണ്ടെടുത്ത റെക്സ് താനൊരു വീടിൻറെ ബേസ്മെന്റിലാണെന്ന് മനസ്സിലായി. അതെ സൈക്കോകളായ ഒരു നരഭോജി കുടുംബം റെക്സിനെ തട്ടിക്കൊണ്ടുപോയി ബേസ്മെന്റിൽ കൂട്ടിയിട്ടിരിക്കുന്നു. എന്നാൽ സൈക്കോകൾ വിചാരിച്ചില്ല, അവർ തട്ടിക്കൊണ്ടുവന്നത് മറ്റൊരു ജോൺവിക്കിനെ ആണെന്ന്. തുടർന്ന് കാണുക
The Captive (2020)🔞🔞🔞
ഒരു കിടിലൻ ഹൊറർ ത്രില്ലർ സിനിമ പരിചയപ്പെടാം. ലില്ലി എന്ന പെൺകുട്ടി പിതാവിന്റെ ക്രൂരമായ പീഡനങ്ങൾ മൂലം തന്റെ കാമുകനൊപ്പം നീലിനൊപ്പം വീട്ടിൽനിന്നും ഒളിച്ചോടുന്നു. രാത്രിയിൽ അവർ താമസിക്കുവാൻ ഒരു ക്യാമ്പ് സജ്ജീകരിക്കുന്നു. നീൽ വെള്ളം നോക്കുവാൻ കുറച്ചു ദൂരേക്ക് പോയി. എന്നാൽ കുറെ സമയം കഴിഞ്ഞിട്ടും അവൻ തിരിച്ചു വന്നില്ല. നീൽ മടങ്ങിവരുന്നതിനായി രാത്രിമുഴുവനും കാത്തിരുന്നു. ലില്ലി, ഉത്കണ്ഠയോടെ യാത്ര പുനരാരംഭിക്കുന്നു, യാത്രക്കിടയിൽ ലില്ലി വനിഗൂഢമായി വീട് കാണാനിടയാകുന്നു. അബ്നർ എന്നു പേരുള്ള ഒരാൾ അവളെ ആ വീട്ടിലേക്ക് സ്വാഗതം ചെയ്തു. തൻ്റെ കാമുകനെ വിളിക്കാൻ അയാളുടെ ഫോൺ ലില്ലി ആവശ്യപ്പെട്ടു. എന്നാൽ അവൾ അറിഞ്ഞില്ല താൻ ചെന്നുപെട്ടത് ഒരു സൈക്കോപാത്തിൻ്റെ മുമ്പിലാണെന്ന്. തുടർന്ന് കാണുക
The Infinite Man 🔞🔞🔞
ഡീൻ എന്ന് പേരുള്ള ഒരു ശാസ്ത്രജ്ഞൻ ടൈം ട്രാവൽ ചെയ്യാൻ സാധിക്കുന്ന ഒരു ഉപകരണം കണ്ടുപിടിക്കുന്നു. തന്റെ കാമുകിക്ക് നഷ്ടപ്പെട്ടുപോയ ഒരു റൊമാൻറിക് വീക്കെൻഡ് എന്ന ആഗ്രഹം സാധിച്ചു കൊടുക്കാനായിരുന്നു ഈ കണ്ടുപിടുത്തം. എന്നാൽ ഡീനിൻ്റെ തെറ്റായ ചില കണക്കുകൂട്ടൽ അവരെ ഒരു ലൂപ്പിൽ കുടുക്കുന്നു. തുടർന്ന് കാണുക. കാണുന്ന പ്രേക്ഷകൻ്റെ കിളിപറത്തുന്ന ഒരു കിടിലൻ ടൈംട്രാവൽ സിനിമയാണിത്.
Shattered (2022)🔞🔞🔞🔞 MPAA
Rated R for violence, bloody images, sexual content, nudity, and language throughout.
2022 ൽ പുറത്തിറങ്ങിയ ഒരു കിടിലൻ ത്രില്ലർ സിനിമയാണ് shattered. കോടീശ്വരനായ ക്രിസ് ഒറ്റയ്ക്കാണ് താമസം. സ്വന്തം സമ്പാദ്യം മുഴുവൻ മറ്റൊരു കമ്പനിക്ക് വിറ്റു വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. എന്നാൽ അത്ര സന്തോഷകരമായിരുന്നില്ല ക്രിസിൻ്റെ റിട്ടയർമെൻറ് ലൈഫ്. ഭാര്യ ജൈമിയുമയി പിരിഞ്ഞു ജീവിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അങ്ങനെ ഒരു വൈകുന്നേരം ഒരു ഗ്രോസറി സ്റ്റോറിൽ സ്കൈ എന്നെ സുന്ദരിയായ യുവതിയെ ക്രിസ് കണ്ടുമുട്ടാനിടയാകുന്നു. സ്കൈയുടെ സൗന്ദര്യത്തിന്റെ മുൻപിൽ വീണുപോയ ക്രിസ് അവളുമായി കൂടുതൽ അടുക്കുന്നു. എന്നാൽ അപകടകരമായ മറ്റൊരു മുഖം ആ യുവതിക്കുണ്ടായിരുന്നു. പതിയെ റൊമാൻറിക് മൂഡിൽ തുടങ്ങുന്ന സിനിമ കുറച്ചു കഴിയുമ്പോൾ ഞെട്ടിച്ചുകൊണ്ട് മറ്റൊരു തലത്തിലേക്ക് വഴിമാറുന്നത്.
Glass Onion A Knives Out Mystery(2022)
2019 പുറത്തിറങ്ങിയ ലോകപ്രശസ്ത സിനിമയായ KNIVES OUT ൻ്റെ തുടർച്ചയായി 2022 ഇൽ പുറത്തിറങ്ങിയ കിടിലൻ ത്രില്ലർ സിനിമയാണ് Glass Onion: A Knives Out Mystery. ബിനോയിറ്റ് ബ്ലാങ്ക് എന്ന ഡിക്ടറ്റീവ് അതി ബുദ്ധിപരമായി കേസുകൾ സോൾവ് ചെയ്യുന്ന സിനിമ. പുള്ളി ഇതാ ഒരിക്കൽക്കൂടി പ്രേക്ഷകർക്ക് മുമ്പിൽ എത്തുകയാണ്. അതും ഒരു വ്യത്യസ്തമായ പുതിയ കേസുമായി. സിനിമയിലേക്ക് വന്നാൽ, കോടീശ്വരനായ മൈൽസ് ബ്രോൺ സ്വന്തം പേരിലുള്ള തൻറെ പ്രൈവറ്റ് ദ്വീപിൽ ഒരു പാർട്ടി സംഘടിപ്പിക്കുകയാണ്. ഒരുപാട് പേരെ അതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പാർട്ടിക്കിടയിൽ വ്യത്യസ്തമായ ഒരു ഗെയിം കളിക്കുവാൻ മൈൽസ് ബ്രോൺ അവിടെയുള്ളവരെ ക്ഷണിക്കുന്നു. എന്നാൽ അതൊരു സാധാരണ ഗെയിം ആയിരുന്നില്ല. തൻ്റെ കൊലപാതകം തന്നെ സോൾവ് ചെയ്യുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ഗെയിം. ഇനിയാണ് സിനിമയിലെ യഥാർത്ഥ കഥ നടക്കുന്നത്. ഗൈമിനിടയിൽ യഥാർത്ഥത്തിൽ ഒരു കൊലപാതകം തന്നെ നടക്കുന്നു. തുടർന്ന് നടക്കുന്ന അന്വേഷണവും നമ്മുടെ നായകനായ ഡിക്ടറ്റീവ് ബിനോയിറ്റ് ബ്ലാങ്ക് ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത് ആണ് സിനിമയിലെ കഥ. തുടർന്ന് കാണുക
വായിക്കാം > മികച്ച 10 ഇറോട്ടിക് മൂവീസ് (ഭാഗം 2 )
Good Luck Chunk (2007)🔞🔞🔞🔞
ഒരു കിടിലൻ കോമഡി ഡ്രാമ സിനിമ പപ്പാ പരിചയപ്പെടാം. നമ്മുടെ കഥാനായകൻ ഒരു ദന്തഡോക്ടറാണ്. പുള്ളിക്കൊരു പ്രത്യേകതയുണ്ട്. ഒരുപാട് കാമുകിമാർ പുള്ളിയുടെ ജീവിതത്തിൽ വന്നു പോകുന്നുണ്ട്. എന്നാൽ അവർക്കെല്ലാം മിനിമം ഒരാഴ്ചക്കകം മറ്റൊരു കാമുകനെ ലഭിക്കും. ചുരുക്കി പറഞ്ഞാൽ ഒരു ശാപം പിടിച്ച ജീവിതം. ജീവിതത്തിൽ ഒരിക്കലും ഒരു ഭാര്യയെ ലഭിക്കില്ല എന്നുള്ള അവസ്ഥ. പുള്ളിയുടെ ഈ രാശി കാരണം പുള്ളിയുമായി ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ ക്യു നിൽക്കുവാണ്. എന്നാൽ ഒരു ബന്ധവും അധികനാൾ നീണ്ടുനിൽക്കുന്നില്ല. അങ്ങനെയിരിക്കെ, നമ്മുടെ കഥാനായകൻ ഒരു ആനിമൽ പാർക്കിൽ ജോലി ചെയ്യുന്ന കാം വെക്സ്ലർ എന്ന യുവതിയെ കണ്ടുമുട്ടുന്നു. എന്നാൽ ഈ കണ്ടുമുട്ടൽ അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. തുടർന്ന് കാണുക.
Rendez Vous (2015)🔞🔞🔞🔞
2015 ൽ പുറത്തിറങ്ങിയ ഒരു ഡച്ച് റൊമാൻ്റിക് ത്രില്ലർ സിനിമയാണ് Rendez vous. രണ്ടു കുട്ടികളും ഭർത്താവുമൊത്ത് സുഖമായി ജീവിക്കുകയാണ് സിമോൺ. സിമോണും ഭർത്താവ് എറിക്കും ഫ്രാൻസിന്റെ തെക്ക് ഭാഗത്ത് ഒരു പഴയ ഒരു വീട് വാങ്ങി . വീടിൻറെ പണി ഏൽപ്പിച്ചതാകട്ടെ മിഷേൽ എന്ന യുവകോൺട്രാക്ടറെയാണ്. പതുക്കെ സിമോൻ്റെ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അവളുടെ വീട് എന്ന സ്വപ്നം അവളുടെ ഏറ്റവും മോശമായ പേടിസ്വപ്നമായി മാറുകയും ചെയ്യുന്നു. പതിയെ പതിയെ സിമോൺ അവൾ അറിയാതെതന്നെ മിഷേലുമയി പ്രണയത്തിലാകുന്നു. എന്നാൽ ഈ പ്രണയം അവളെ കൊണ്ടുചെന്ന് എത്തിച്ചത് വലിയൊരു അപകടത്തിലേക്കാണ്. തുടർന്ന് കാണുക.
Lai Maison (2022)🔞🔞🔞🔞
ഫ്രാൻസിലെ ബെസ്റ്റ് സെല്ലറായ ഒരു നോവലിന്റെ പുനരാവിഷ്കാരമാണ് ഈ ഫ്രഞ്ച് സിനിമ. 27 കാരിയായ നോവലിസ്റ്റ് എമ്മയെ കേന്ദ്രീകരിച്ചാണ് കഥ മുമ്പോട്ട് പോകുന്നത്. ലൈംഗികത്തൊഴിലാളികളുടെ ലോകത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ തയ്യാറെടുക്കുകയാണ് എമ്മ. നേരിട്ട് അവരോട് അവരുടെ ജീവിത രീതികളെ കുറിച്ച് വല്ല കാര്യങ്ങൾ അന്വേഷിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. അവരുടെ ജീവിതം പൂർണ്ണമായി മനസ്സിലാക്കാൻ, ലൈംഗികത്തൊഴിലാളികളുടെ ഒരു കേന്ദ്രത്തിൽ എമ്മ ജോലിക്ക് പ്രവേശിക്കുന്നു. രണ്ടാഴ്ച മാത്രം നീണ്ടുനിൽക്കേണ്ടിയിരുന്ന എമ്മയുടെ അനുഭവം രണ്ടുവർഷമായിട്ടും ഇതുവരെ അവസാനിച്ചില്ല. ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക്, ലൈംഗിക വ്യാപാരം മുതൽ സ്ത്രീയുടെ ഫാന്റസി വരെ, എമ്മ ലൈംഗികത്തൊഴിലാളികളുടെ ലോകത്തെക്കുറിച്ച് മറഞ്ഞിരിക്കുന്ന സത്യങ്ങൾ ഓരോന്നായി കണ്ടെത്തുന്നു. തുടർന്ന് കാണുക.
**