മമ്മൂട്ടി ഇടപെട്ടില്ലായിരുന്നു എങ്കിൽ താൻ ജീവനോടെ ഇരിക്കില്ലായിരുന്നു എന്ന് ഉണ്ണിമേരി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
137 VIEWS

ബാലതാരമായി വന്നു മലയാളികളുടെ ഹൃദയസ്പന്ദനമായി മാറിയ നടിയാണ് ഉണ്ണിമേരി. ഒരുകാലത്തു പലരുടെയും സ്വപ്നകാമുകി കൂടിയായിരുന്നു താരം. 1969 ൽ ഇറങ്ങിയ നവവധു എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാപ്രവേശം. നസീറിന്റെയും രജനികാന്തിന്റെയും കമല്ഹാസന്റെയുമൊക്കെ നായികയാകാൻ ഭാഗ്യം സിദ്ധിച്ച ഉണ്ണിമേരി  മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാളത്തിന്റെ പ്രിയനടന്മാരുടെ കൂടെയും പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

എന്നാലിപ്പോൾ താരം ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഐ.വി ശശി സംവിധാനം ചെയ്ത കാണാമറയത്ത് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നും അന്ന് തന്നെ രക്ഷപെടുത്തിയത് മമ്മൂട്ടി ആയിരുന്നു എന്നും ഉണ്ണിമേരി പറയുന്നു. സംഭവം ഇങ്ങനെ

“മമ്മൂട്ടിയും സിനിമയിലെ മറ്റു താരങ്ങളും താമസിക്കുന്ന ഹോട്ടലിൽ എന്നെക്കാണാൻ അച്ഛനെത്തി. എന്നാൽ അവിടെയുള്ളവർ പ്രായമായ അച്ഛനോട് സഭ്യമല്ലാത്ത ഭാഷയിൽ ആണ് പെരുമാറിയത്. എന്നെ കാണാൻ അച്ഛനെ അനുവദിച്ചതുമില്ല. ഈ സംഭവം എനിക്ക് വല്ലാത്ത മനപ്രയാസം ഉണ്ടാക്കി. ഇനി എന്തിനാണ് ജീവിച്ചിരിക്കുന്നതെന്നും തോന്നി. അച്ഛൻ പോയതിന് ശേഷം ഞാൻ ഉറക്കഗുളിക കഴിച്ചു മരിക്കാൻ ശ്രമിച്ചു. ഒടുവിൽ മമ്മൂട്ടിയാണ് വാതിൽ ചവിട്ടി തുറന്നു എന്ന രക്ഷപെടുത്തിയതും എല്ലാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചതും. അന്ന് മമ്മൂട്ടിയുടെ സന്ദർഭോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ് ഞാൻ ഇന്നും ഇങ്ങനെ ഇരിക്കുന്നത്. മമ്മൂട്ടിയോട് എന്നും കടപ്പെട്ടിരിക്കുന്നു ” ഉണ്ണിമേരി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ