ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായ ‘മാളികപ്പുറം’, നവാഗതനായ ശശിശങ്കർ ആണ് സംവിധാനം നിർവഹിക്കുന്നത്. സംവിധായകന് തന്നെയാണ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്.അഭിലാഷ് പിള്ളയുടേതാണ് രചന. ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആളിക്കത്തുന്ന അഗ്നികുണ്ഡത്തിനു മുന്നിൽ നിൽക്കുന്ന ഉണ്ണിമുകുന്ദന്റെ ചിത്രങ്ങൾ വൈറലും ആയിരുന്നു. ഈ ചിത്രത്തിനുതാഴെവന്ന കമന്റും ഉണ്ണിമുകുന്ദൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധിക്കxപ്പെടുന്നത്. ‘ഒരു കാന്താര പ്രതീക്ഷിക്കട്ടെ..?’, എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അതിനു ഉണ്ണിമുകുന്ദൻ നൽകിയ മറുപടി ഇങ്ങനെ, “കാന്താര മനോഹരമായ ഒരു സിനിമയാണ്. ഞങ്ങളും സ്വന്തമായി ഒരു മനോഹര സിനിമ ഉണ്ടാക്കുകയാണ്. ഇത് നിങ്ങളെ എല്ലാവരെയും ഒരുപോലെ രസിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”- ഇതായിരുന്നു ഉണ്ണിമുകുന്ദൻ പറഞ്ഞത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഛായാഗ്രഹണം വിഷ്ണു നാരായണന്.