ഉണ്ണി മുകുന്ദൻ നായകനാകുന്ന ഷെഫീക്കിന്റെ സന്തോഷം, റിലീസ് തിയതി പ്രഖ്യാപിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
1 SHARES
14 VIEWS

ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രവും കൂടിയാണിത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 25ന് തിയേറ്ററുകളില്‍ എത്തും. പുതുമുഖ സംവിധായകൻ ആയ അനൂപ് പന്തളം ആണ് ചിത്രം സംവിധാനം ചെയുന്നത്. ഒരു റിയലിസ്റ്റിക് ഫാമിലി എന്‍റര്‍ടെയ്നറാണ് ഷെഫീക്കിന്‍റെ സന്തോഷമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. പാറത്തോട് ഗ്രാമത്തിൽ താമസിക്കുന്ന പരോപകാരിയായും പ്രവാസിയുമായ ഷെഫീക്കിന്റെ കഥയാണ് സിനിമ പറയുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നു .സം​ഗീത സംവിധാനം : ഷാൻ റഹ്‍മാന്‍, ഛായാ​ഗ്രഹണം: എൽദോ ഐസക്, എഡിറ്റിങ്: നൗഫൽ അബ്ദുല്ല .

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ