Safeer Ahamed

ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചതിന് തിയേറ്ററിന് മുന്നിൽ സമരം നടന്നതായി കേട്ടിട്ടുണ്ടോ ? കണ്ടിട്ടുണ്ടോ ? തിയേറ്ററിൽ സിനിമ കാണാൻ പോകുന്നവരെ,കണ്ട് ഇറങ്ങുന്നവരെ ‘കരിങ്കാലി’ എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ടോ ? കണ്ടിട്ടുണ്ടോ ? എന്നാൽ അത്തരം കൗതുകകരമായ ഒരു സമരം 1987 ജൂലൈ മാസം കൊടുങ്ങല്ലൂരിലെ മുഗൾ തിയേറ്റർ പരിസരത്ത് നടന്നിരുന്നു. മോഹൻലാൽ-കമൽ കൂട്ടുക്കെട്ടിൻ്റെ ‘ഉണ്ണികളേ ഒരു കഥ പറയാം’ റിലീസായ സമയത്ത്.

ഉണ്ണികളെ ഒരു കഥ പറയാം റിലീസ് ആയ ദിവസം മുതൽ മുഗൾ തിയേറ്ററിലെ ടിക്കറ്റ് ചാർജ് ഒരു രൂപയോളം വർദ്ധിപ്പിച്ചു. അതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രേക്ഷകർ തിയേറ്ററിൻ്റെ മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങി. ടിക്കറ്റ് വർദ്ധനവിൻ്റെ കാര്യം ഒക്കെ സൂചിപ്പിച്ച് തിയേറ്ററിൽ നേരത്തെ തന്നെ പോസ്റ്റർ വന്നത് കൊണ്ടായിരിക്കാം സിനിമ റിലീസായ ദിവസം തന്നെ സമരക്കാരുടെ പന്തൽ ഉയർന്നത്.

സമരക്കാരുടെ പ്രതിഷേധത്തെ അവഗണിച്ച് സിനിമ കാണാൻ തിയേറ്റർ കോമ്പൗണ്ടിലേക്ക് കയറുന്നവരെയും സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെയും സമരക്കാർ സ്നേഹപൂർവ്വം ഉറക്കെ വിളിച്ചിരുന്നത് ‘കരിങ്കാലികളെ’ എന്നായിരുന്നു..ഞാനും ഇക്കയും ഒക്കെ ആ കരിങ്കാലി വിളി കേട്ടാണ് ജൂലൈ നാലിന് മോണിങ്ങ് ഷോ സിനിമ കാണാൻ കയറിയതും സിനിമ കഴിഞ്ഞ് ഇറങ്ങിയതും..അവസാനം സമരക്കാരുടെ പ്രതിഷേധം വിജയം കണ്ടു,വർദ്ധിപ്പിച്ച ടിക്കറ്റ് ചാർജിൽ തിയേറ്റർ മാനേജ്മെൻ്റ് ഇളവ് വരുത്തി. ജൂലൈ മൂന്ന്, ഉണ്ണികളെ ഒരു കഥ പറയാം എന്ന മനോഹര സിനിമയ്ക്കും അന്നത്തെ ആ സമരത്തിനും ഇന്നേയ്ക്ക് മുപ്പത്തിയഞ്ച് വയസ് !!

Leave a Reply
You May Also Like

എഴുത്തുകളിൽ എൻഡോസൾഫാൻ എന്ന കാസർകോടിന്റെ വേദനയെ ചേർത്തുവച്ച, തന്റെ സിനിമ റിലീസ് ആവുന്നതിന് രണ്ടു ദിവസം മുമ്പ് മരണമടഞ്ഞ തിരക്കഥാകൃത്ത് നിസാം റാവുത്തർ

ഒരു സർക്കാർ ഉത്പന്നം സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ. Saji Abhiramam  തന്റെ സിനിമ റിലീസ്…

കാത്തിരുന്ന ലിയോ അപ്ഡേറ്റ്

പി ആർ ഓ : പ്രതീഷ് ശേഖർ. കാത്തിരുന്ന ലിയോ അപ്ഡേറ്റ് : ദളപതിയുടെ പിറന്നാൾ…

സെർബിയയിലെ പബ്ബിൽ പുഷ്പ ഗാനത്തിനൊപ്പം ഡാൻസ് ചെയ്ത സാമന്തയുടെ വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായ സാമന്തയ്ക്ക് ക്രമേണ ബോളിവുഡിലും സിനിമ അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഫാമിലി മാൻ…

ദുൽഖറിന്റെ സമയം പാഴാക്കിയ ആ ബോളിവുഡ് നടി ആരായിരുന്നു ? പരാമർശത്തിൽ മാപ്പ് പറഞ്ഞു റാണ

കിംഗ് ഓഫ് കോത്തയുടെ ഹൈദരാബാദിലെ പ്രീ റിലീസ് ഇവന്റില്‍ ആയിരുന്നു റാണ വിവാദമായ പ്രസ്താവന നടത്തിയത്.…