ഭർത്താവ് മരിച്ചസ്ത്രീകൾ അങ്ങനെ ചെയ്യരുതു് ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പറഞ്ഞാൽ എന്റെ അമ്മയെ ആ വഴിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ല

94

ഇതൊരു ചെറിയ കുറിപ്പാണ്, ഇതിൽ വലിയ സാഹിത്യമോ സാമൂഹ്യപ്രതിബദ്ധതയോ ഒന്നുമില്ല. ഒരു മകന് അമ്മയോടുള്ള സ്നേഹമാണ്. അത്രമാത്രം. ഭർത്താവു മരിച്ചാൽ ആ ചിതയിൽ സ്ത്രീയും ചാടി മരിക്കണം എന്ന സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന ഒരു രാജ്യമാണിത്. അവിടെയാണ് ഒരു മകന്റെ നിഷ്കളങ്കമായ ഒരു സ്നേഹചിന്ത. ഭർത്താവുമരിച്ചെന്നു കരുതി അമ്മയെ വിധവാവസ്ത്രം ധരിപ്പിച്ചു ഏകാന്തതയുടെ ലോകത്തേയ്ക്ക് വിടാൻ വയ്യല്ലോ, മകനായി ഞാനുള്ളപ്പോൾ. എന്നാണു ഈ മകൻ ചോദിക്കുന്നത്. Unnikrishnan Ar എന്ന മിടുക്കന്റെ കുറിപ്പ് വായിക്കാം.

“നാട്ടിൻപുറങ്ങളിൽ ഇപ്പോളും ഭർത്താവ് മരിച്ചുപോയ സ്ത്രീകൾ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന നിബന്ധനകൾ ഒക്കെ ഇപ്പോളും നിലനിൽക്കുന്നുണ്ട്. എന്നാൽ ഞാൻ എന്റെ അമ്മയെ ആ വഴിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ല. അമ്മക്ക് വയസ്സ് 58 ഉണ്ട്. അമ്മയുടെ ആയ കാലത്തൊന്നും നല്ല ഒരു വസ്ത്രം അമ്മയുടെ ഇഷ്ടത്തിന് ഇടാനൊന്നും വക ഉണ്ടായിരുന്നില്ല. ഇപ്പൊ എനിക്ക് തന്നെ ഏത് വസ്ത്രം വേണമെങ്കിലും അമ്മക്ക് തയ്ച്ചു കൊടുക്കാനുള്ള പ്രാപ്തി ഉണ്ട്. അതുകൊണ്ട് ഞാൻ തന്നെ ഒരു ചുരിദാർ തയ്ച്ച് അമ്മക്ക് കൊടുത്തു അമ്മ അതിൽ സന്തോഷവതിയും ആണ്. ഭർത്താവ് മരിച്ചെന്നു പറഞ്ഞ് ആ കൂടെ മരിക്കാൻ വിടാൻ പറ്റില്ലല്ലോ. അങ്ങനുള്ള ചിന്താഗതിക്കാർ ഈ പോസ്റ്റിന്റെ കമെന്റ് ബോക്സിന്റെ ഏഴയലത്തു വന്നേക്കരുത് 😎അമ്മക്ക് എത്ര സന്തോഷം കൊടുക്കാൻ പറ്റുമോ അതാണ് എന്റെ ഒരേ ഒരു ലക്ഷ്യം”