fbpx
Connect with us

history

മുതലയെ പിടിക്കാൻ സായിപ്പ് ഇരയാക്കിയത് കറുത്ത വംശജരുടെ കുട്ടികളെ

Published

on

മുതലയെ പിടിക്കാൻ സായിപ്പ് ഇരയാക്കിയത് കറുത്ത വംശജരുടെ കുട്ടികളെ

ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം

മുതലകളെ വേട്ടയാടാൻ മനുഷ്യക്കുഞ്ഞുങ്ങളെ .ഇരകളാക്കുക! പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും അമേരിക്കയിൽ അത്തരം ചില ക്രൂരതകൾ അരങ്ങേറിയിരുന്നു.Alligaters Bait എന്നാണ് ഈ വിധം ഉപയോഗിക്കുന്ന കുഞ്ഞുങ്ങളെ വിശേഷിപ്പിച്ചിരുന്നത്.അമേരിക്കയിലെ ഫ്ളോറിഡ, ലൂസിയാന തുടങ്ങിയ പ്രദേശങ്ങളിൽ അന്ന് മുതലകളെ വേട്ടയാടാൻ പറ്റിയ ഏറ്റവും നല്ല ഇരകളായി സായിപ്പന്മാർ ഉപയോഗിച്ചത് അവിടത്തെ കറുത്ത വംശജരുടെ കുഞ്ഞുങ്ങളെയാണ്. അതിനെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചിരുന്നത്.

കൃഷിയിടങ്ങളിൽ ജോലിക്ക് കൊണ്ടുവന്ന അടിമകളായ നീഗ്രോകളുടെ രണ്ടും മൂന്നും വയസു വരുന്ന കുട്ടികളെയായിരുന്നു സായിപ്പന്മാർ മുതലകളെ ആകർഷിക്കാനുള്ള ഇരകളാക്കിയിരുന്നത്.ലതർ ഉല്പന്നങ്ങളോട് വളരെയേറെ താല്പര്യമുള്ളവരായിരുന്നു അമേരിക്കക്കാർ .ചീങ്കണ്ണി, മുതല തുടങ്ങിയ ജീവികളുടെ തുകൽ ഉപയോഗിച്ചു നിർമ്മിക്കുന്ന ബാഗ്, ബെൽറ്റ്, ബൂട്ട് തുടങ്ങീയ വസ്തുകൾക്കു മാർക്കറ്റിൽ വലിയ ഡിമാന്റ് ഉണ്ടായിരുന്നു. വലിയ വിലയും.അതിനാൽ എളുപ്പത്തിൽ പണമുണ്ടാക്കാൻ ആഗ്രഹിച്ച പലരും മുതലകളുടെ തൊലിയെടുത്ത് വില്ക്കാൻ അവയെ വേട്ടയാടാൻ ഇറങ്ങിയിരുന്നു.
പക്ഷേ കായലിലൊ ജലാശയത്തിലൊ ഇറങ്ങി മുതല പിടുത്തം അത്ര എളുപ്പമല്ല.അതല്പം സാഹസികത നിറഞ്ഞതുമാണ്. അപകടം പിടിച്ചതും.ശ്രദ്ധിച്ചില്ലെങ്കിൽ പരിക്ക് പറ്റും. വേട്ടക്കിറങ്ങിയ പലർക്കും അങ്ങനെ അപകടം പറ്റി.

Advertisement

അതേ സമയം മുതല കരയിലാണെങ്കിൽ സംഗതി എളുപ്പമാണ്. വെടി വെച്ച് പിടിക്കാം. പക്ഷേ അതിന് മുതലകളെ കരയിലെത്തിക്കണം.അതിനായി അവർ ആദ്യം കണ്ടെത്തിയ വഴി ജീവനുള്ള പട്ടികളെ മുതലകളുള്ള ജലാശയത്തിനരികെ കെട്ടിയിടുകയാണ്.അവയെ തിന്നാൻ മുതല കയറി വരുമ്പോൾ വെടി വെച്ച് വീഴ്ത്താൻ ആയിരുന്നു പദ്ധതി, പക്ഷേ അതത്ര വിജയിച്ചില്ല.അതിനാൽ അവർ കണ്ടെത്തിയ പുതിയ മാർഗമാണ് കറുത്ത വംശജരുടെ കുട്ടികളെ ഉപയോഗിക്കുക എന്നത് .

അടിമകളായി ജോലി ചെയ്യുന്ന കറുത്തവർഗകാരുടെ കുഞ്ഞുങ്ങളെ ബലമായോ അമ്മമാരെ പ്രതിഫലം നൽകി പ്രലോഭിപ്പിച്ചോ അവർ പിടിച്ചു കൊണ്ട് വന്ന് മുതലകളെ ആകർഷിക്കാനുള്ള ഇരകളാക്കി .കുട്ടികളെ കിട്ടിയില്ലെങ്കിൽ അമ്മമാർ ജോലിയിൽ മുഴുകുന്ന സമയം നോക്കി വേട്ടക്കാർ കുഞ്ഞുങ്ങളെ തട്ടിയെടുക്കും. ശേഷം വലിയ കയർ ഉപയോഗിച്ചു കുട്ടികളുടെ കഴുത്തിലും അരയിലും ബന്ധിച്ച് അവരെ മുതലകൾ ഉള്ള ജലാശയത്തിനരികിൽ ഇരുത്തും.ശേഷം കുട്ടികളെ ചാട്ടക്കടിച്ച് നന്നായി വേദനിപ്പിച്ച ശേഷം അവരുടെ കാലുകൾ വെള്ളത്തിലാക്കിയാവും ഇരുത്തുക.

കുട്ടികൾ വാവിട്ട് കരയുകയും ജലത്തിൽ കൈകാലിട്ട് പിടക്കുകയും ചെയ്യും. അപ്പോൾ കുട്ടികളുടെ സാന്നിധ്യം മനസ്സിലാക്കി ജലാശയത്തിൽ നിന്ന് മുതലകൾ നീന്തിയെത്തും.കുട്ടികളെ കെട്ടിയിട്ട കയറിന്റെ ഒരറ്റം പിടിച്ച് വേട്ടക്കാർ ആ സമയം കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നുണ്ടാകും.മുതല കുട്ടികളുടെ അടുത്തെത്തുമ്പോൾ അവർ കയർ വലിച്ച് കുട്ടികളെ കരയിലെത്തിക്കും. അവരെ പിടിക്കാൻ മുതലയും കരയിലേക്ക് കയറി വരും. ഉന്നം തെറ്റാത്ത വെടിക്കാർ ആ സമയം മുതലകളെ വെടിവെക്കും. ഇതായിരുന്നു വേട്ട രീതി.

ചില സന്ദർഭങ്ങളിൽ അതിവേഗം കുതിച്ചെത്തുന്ന മുതല കുട്ടികളെ വായിലാക്കി എന്നും വരാം.അങ്ങനെ ജീവൻ നഷ്ടപ്പെട്ട കുറേ കുട്ടികൾ ഉണ്ടായിരുന്നു. മുതലയുടെ കടിയേറ്റ് കൈകാലുകൾ നഷ്ടപ്പെട്ട കുട്ടികളും . സായിപ്പന്മാർക്കതിലൊന്നും തെല്ലും മന:സാക്ഷിക്കുത്തുണ്ടായിരുന്നില്ല.ഒരു പട്ടിക്കുഞ്ഞിന്റെ വില പോലും അവർ കറുത്ത വംശജരുടെ കുട്ടികൾക്ക് നൽകിയുമില്ല.മുതലകളുടെ വായിൽ പെട്ട് കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായപ്പോൾ കുട്ടികളെ വിട്ടു കൊടുക്കാൻ അമ്മമാർ മടിച്ചു.അത്തരം സന്ദർഭങ്ങളിൽ അമ്മമാരെ പ്രലോഭിപ്പിക്കാൻ ഒരോ കുഞ്ഞിനും 2 ഡോളർ വീതം വില നൽകാമെന്നും കുട്ടികൾക്ക് പരിക്കേൽക്കാതെ തിരിച്ചേൽപ്പിക്കാമെന്നും വേട്ടക്കാർ ഏറ്റു.സമ്മതിക്കയല്ലാതെ അടിമളായവർ എന്തു ചെയ്യും.

കുട്ടികളെ കിട്ടാത്ത ചില സന്ദർഭങ്ങളിൽ മുതിർന്ന അടിമകളെ തന്നെ അലിഗേറ്റർ ബൈറ്റ് ആയി ഉപയോഗിച്ചിരുന്നുവത്രെ. ജോലിയിൽ പിഴവ് വരുത്തി എന്നോ മറ്റെന്തെങ്കിലും കുറ്റം ആരോപിച്ചോ ശിക്ഷ എന്ന നിലയിൽ ആണ് അവരെ പിടിച്ച് മുതലകൾക്കുള്ള ഇരയാക്കിയിരുന്നത്.കുട്ടികളെ അലിഗേറ്റർ ബൈറ്റാക്കാൻ ഉയർന്ന പ്രതിഫലം ഓഫർ ചെയ്ത് പത്ര പരസ്യങ്ങൾ വരെ നൽകിയിരുന്നു അന്ന് .ഏറെ നാൾ ഈ ക്രൂരത അരങ്ങേറിയപ്പോൾ അത് സംബന്ധിച്ച് അമേരിക്കൻ പത്രങ്ങളിൽ ചില വാർത്തകൾ വരികയുണ്ടായി. 1900 ത്തിൽ ആരോ Alligator Bait എന്ന പേരിൽ ഒരു ലഘുചിത്രവും നിർമ്മിച്ചു.ഇതോടെ പൊതുജനങ്ങൾ പ്രതിഷേധവുമായെത്തി. അധികൃതർക്ക് പ്രശ്നത്തിൽ ഇടപെടേണ്ടി വന്നു.ഈ ക്രൂരതയ്ക്ക് വിരാമമായത് അങ്ങനെയാണ്.കറുത്ത വംശക്കാരോട് അമേരിക്കൻ ജനത കാണിച്ച അനേകം ക്രൂരതകളിലൊന്നായിട്ടാണ് ഈ സംഭവം പില്ക്കാലത്ത് വിലയിരുത്തപ്പെട്ടത്.അമേരിക്കയിലെ മിഷിഗനിലെ, ജിം ക്രോ മ്യൂസിയം ഓഫ് റേസിസ്റ്റ് മെമ്മറബില്ലയിൽ ഇത് സംബന്ധിച്ച ഒട്ടേറെ ഡോക്യുമെന്റുകൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

തപാൽ സ്റ്റാബുകൾ, കാർഡുകൾ, പെയിന്റിംഗുകൾ, ആൽബം ഗാനങ്ങൾ, പത്രവാർത്തകൾ എന്നിവയായി അതൊക്കെയും പൊതുജനങ്ങൾക്ക് കാണാനായി അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
“അലിഗേറ്റർ ബെയ്റ്റ്” എന്ന പദം മുതലകളെ പിടിക്കാൻ ഇരകളായി ഉപയോഗിക്കുന്ന കുട്ടികളെ സൂചിപ്പിക്കുന്ന വാക്കാണ്.പിൽക്കാലത്ത് അത് ആഫ്രിക്കൻ അമേരിക്കക്കാർക്ക് നേരെയുള്ള അധിക്ഷേപ വാക്കായും മാറി. In American slang, alligator bait is a chiefly Southern slur aimed at black people, particularly children, though it also has currency in the North; the term implies that the target is worthless and expendable എന്നാണ് അതിന് നൽകുന്ന നിർവ്വചനം.ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയിലും ശ്രീലങ്കയിലും ഇങ്ങനെ മുതല വേട്ടക്കായി കുഞ്ഞുങ്ങളെ ഉപയോഗിച്ചിട്ടുണ്ടത്രെ.ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജാതിയിൽ താഴ്ന്നവരുടെയും പാവപ്പെട്ടവരുടെയും കുഞ്ഞുങ്ങളെയാണ് അങ്ങനെ ഉപയോഗിച്ചിരുന്നത്.

ഇന്ത്യയിൽ ബംഗാൾ പ്രവിശ്യയിൽപ്പെട്ട പ്രദേശങ്ങളിലാണ് ഈ ക്രൂരത അരങ്ങേറിയിരുന്നത്.2015 ജനുവരിയിൽ ജേണൽ ഓഫ് ത്രെറ്റൻഡ് ടാക്‌സയിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ രണ്ട് ശ്രീലങ്കൻ വന്യജീവി വിദഗ്ധർ ഇക്കാര്യം വിശദമാക്കുന്നുണ്ട്.ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾ ഇന്ത്യയിലും ശ്രീലങ്കയിലും അമേരിക്കയിലും മുതലകളെ വേട്ടയാടാൻ കുഞ്ഞുങ്ങളെ “വാടകയ്ക്ക്”എടുത്തിരുന്നു എന്ന് അവർ വിശദ പഠനത്തിന് ശേഷം വെളിപ്പെടുത്തുകയായിരുന്നു.കൊളോണിയൽ ശ്രീലങ്കയിലെ മുതല വേട്ടയിൽ മനുഷ്യ കുഞ്ഞുങ്ങളെ ഇരയായി ഉപയോഗിച്ചിരുന്നോ ? എന്ന തലക്കെട്ടിലുള്ള ഗവേഷണ പ്രബന്ധം രചിച്ചത് അൻസ്ലെം ഡി സിൽവയും രുചിര സോമവീരയും ചേർന്നാണ്.ഇന്ത്യയിലും ശ്രീലങ്കയിലും മുതലകളെ ചൂണ്ടയിടാൻ ബ്രിട്ടീഷുകാർ ഇന്നാട്ടിലെ പാവപ്പെട്ടവരുടെ കുഞ്ഞുങ്ങളെ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച നിരവധി പത്രങ്ങളെ ഉദ്ധരിച്ചാണ് ഗവേഷകർ അത് സ്ഥിരീകരിച്ചത്

മുതലകളെ വേട്ടയാടുന്നത് ഇന്ത്യയിൽ ഒരു “മഹത്തായ കായിക വിനോദമാണ്” എന്ന് ഒരു ബ്രിട്ടീഷ് ആർമി ഓഫീസറെ ഉദ്ധരിച്ചുകൊണ്ട് ഒരു വാർത്ത 1894 September 1, ന് the Record Union എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്നു. “ബ്രിട്ടീഷ് കായികതാരങ്ങൾ ഇന്ത്യയിൽ മുതലകളെ എങ്ങനെ വേട്ടയാടുന്നു” എന്നായിരുന്നു ആ വാർത്തയുടെ തലക്കെട്ട്.1888 ജനുവരി 21 ന്, ദി ഗ്രാഫിക് എന്ന പത്രത്തിൽ ഇത് സംബന്ധിച്ച ഫോട്ടോകളും വന്നിരുന്നു.കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് ദിവസേന ആറ് സെന്റാണ് പ്രതിഫലം നൽകുന്നതെന്നും ചിലപ്പോൾ കുഞ്ഞുങ്ങളെ സുരക്ഷിതമായി തിരിച്ചയക്കണമെന്ന് രക്ഷിതാക്കൾ ശഠിക്കാറുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. ഒരു പെൺകുഞ്ഞിനെ ചൂണ്ടയിൽ വെച്ച് താൻ 100 മുതലകളെ വെടിവെച്ചിട്ടെന്നും അതേ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടതായും പത്രത്തിലുണ്ട്.ദി റെഡ് ക്ലൗഡ് ചീഫ്, ദി ഹെലീന ഇൻഡിപെൻഡന്റ്, ഡെസേർട്ട് ഈവനിംഗ് ന്യൂസ്, റൊണോക്കെ ടൈംസ് തുടങ്ങി നിരവധി പത്രങ്ങളിൽ “മുതല വേട്ടയ്ക്ക് ഇരയായി കുഞ്ഞുങ്ങളെ ആവശ്യമുണ്ട്” എന്ന തലക്കെട്ടിൽ അക്കാലത്ത് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവത്രെ.

 659 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
knowledge3 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment3 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment4 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment5 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment5 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment5 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment6 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment6 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured6 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment6 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment7 hours ago

ഇപ്പോഴും ചിലയാളുകളോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് ആണ് നമിത പ്രമോദ്

Entertainment8 hours ago

ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ – പൊന്നിയിൻ സെൽവൻ ഫസ്റ്റ് റിപ്പോർട്ട്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment18 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment20 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment24 hours ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »