Connect with us

അദ്ദേഹമായിരുന്നു കോളിളക്കത്തിന്റെ സംവിധായകനെങ്കിൽ ജയൻ അന്ന് മരണപ്പെടില്ലായിരുന്നു

സ്റ്റണ്ട് സിനിമ കളോടായിരുന്നു അന്നേറെയിഷ്ടം.അന്ന് മനസ്സിൽ കയറിപ്പറ്റിയ താരങ്ങളാണ് ജയനും നസീറും .ഇരുവരും സൗന്ദര്യം തികഞ്ഞ നടന്മാർ .കൂട്ടത്തിൽ ജയനോടായിരുന്നു മതിപ്പ് കൂടുതൽ

 84 total views

Published

on

ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം .

ജന്മഗ്രാമമായ കൊട്ടൂർ വയലിൽ നിന്ന് 2 കിലോമീറ്ററാണ് അടുത്ത ടൗണായ ശ്രീകണ്ഠപുരത്തേക്ക് എങ്കിലും 1970 കളുടെ അവസാനം,പതിമൂന്നാം വയസ്സിൽ ഹൈസ്കൂളിൽ പഠിക്കാൻ ചെന്നപ്പോഴാണ് ശ്രീകണ്ഠപുരം ടൗൺ ജീവിതത്തിന്റെ ഭാഗമായത്.ഹൈസ്കൂളിന് തൊട്ടടുത്താണ് അശോക ടാക്കീസ്.
നിത്യവും അതിനരികിലൂടെയാണ് പോക്കും വരവും .ആ ഓല തീയേറ്ററിൽ നിന്നാണ് എന്റെ സിനിമാ അഭിരുചികൾ രൂപപ്പെടുന്നത്. ശനി ഞായർ ദിവസങ്ങളിൽ തനിച്ചോ കൂട്ടുകാർക്കൊപ്പമോ പോയി സിനിമ കാണുക എന്നതൊരു ശീലമായി.60 പൈസ നൽകിയാൽ മുൻ നിരയിലെ ബെഞ്ചിൽ ഇരുന്ന് സിനിമ കാണാം.
അന്നതായിരുന്നു ഹരം .നല്ല സിനിമയുടെ വ്യാകരണം അധികമായി മനസ്സിലായിട്ടില്ലാത്ത പ്രായം.
1979 – 80 കാലഘട്ടം.

സ്റ്റണ്ട് സിനിമ കളോടായിരുന്നു അന്നേറെയിഷ്ടം.അന്ന് മനസ്സിൽ കയറിപ്പറ്റിയ താരങ്ങളാണ് ജയനും നസീറും .ഇരുവരും സൗന്ദര്യം തികഞ്ഞ നടന്മാർ .കൂട്ടത്തിൽ ജയനോടായിരുന്നു മതിപ്പ് കൂടുതൽ.നല്ല ശരീര വടിവ് . ഗാംഭീര്യമുള്ള ശബ്ദം . സ്റ്റണ്ട് രംഗങ്ങളിലെ പ്രത്യേക സ്റ്റൈൽ.സിലോൺ മനോഹറും ബാലൻ കെ നായരും ജോസ് പ്രകാശും എം എൻ നമ്പ്യാരും ജഗ്ഗുവും ഒക്കെ ജയന്റെ അടിയേറ്റ് വീഴുമ്പോൾ സ്വയം മറന്ന് എത്രയോ വട്ടം ആർപ്പു വിളിച്ചിട്ടുണ്ട്. അങ്ങനെയങ്ങനെ ജയനഭിനയിച്ച സിനിമകൾ വന്നാൽ കാണാതിരിക്കാനാകാത്ത വിധം അദ്ദേഹത്തിന് അഡിക്റ്റഡായിപ്പോയിരുന്നു അന്നത്തെ ഞാൻ . ഒരു ഡൈ ഹാർഡ് ഫാൻ.
വെള്ളായണി പരമു, ശരപഞ്ജരം , അനുപല്ലവി, പ്രഭു,തച്ചോളി അമ്പു, അങ്കക്കുറി . ലിസ, സർപ്പം. മാമാങ്കം , ചാകര, കഴുകൻ,ഇത്തിക്കരപ്പക്കി, പാലാട്ടുകുഞ്ഞിക്കണ്ണൻ തുടങ്ങി എത്ര ജയൻ സിനിമകളാണ് അന്ന് കണ്ടത്.

ഒളിച്ചും പാത്തും പോയി സിനിമ കാണുന്നതിന് വീട്ടിൽ നിന്ന് തല്ല് കിട്ടും എന്നാലും ജയൻ സിനിമകൾ കാണാതിരിക്കാനാകാത്ത സ്ഥിതി.അത്രയ്ക്കായിരുന്നു ജയൻ എന്നിൽ ചെലുത്തിയ സ്വാധീനം .എനിക്ക് മാത്രമല്ല ഈ ജയൻ ആരാധന. എന്റെ കൂട്ടുകാർക്കുമതെ.അങ്ങനെയിരിക്കെയാണ് 1980 നവമ്പർ 17 ന്റെ പ്രഭാതത്തിലെ റേഡിയോ വാർത്ത ഒരശനിപാതമായി ചെവിയിൽ വന്നലച്ചത്. തലേന്നാൾ , തമിഴ് നാട്ടിലെ ഷോളാവാരത്ത് വച്ച് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു ജയൻ മരിച്ചു എന്നായിരുന്നു ആ വാർത്ത.എന്റെ അതുവരെയുള്ള ജീവിതത്തിൽ അത്രത്തോളമെന്നെ സങ്കടപ്പെടുത്തിയ മറ്റൊരു വാർത്തയോ സംഭവമോ ഉണ്ടായിട്ടില്ല.

വെള്ളിത്തിരയിൽ അമാനുഷിക നായകനായി ശത്രുക്കൾക്കെതിരെ പോരാടിയിരുന്ന ജയന് മരണമോ ? വിശ്വസിക്കാനേ ആയില്ല. റേഡിയോ വാർത്ത തെറ്റാവണേ എന്നതായിരുന്നു പ്രാർത്ഥന. പക്ഷേ സ്ക്കൂളിൽ ചെല്ലുമ്പോൾ ബാർബർ ഷാപ്പിൽ വച്ച് വായിച്ച എല്ലാ പത്രങ്ങളിലും ആ വാർത്തയുണ്ടായിരുന്നു
അന്ന് അശോകാ തീയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നത് കരി പുരണ്ട ജീവിതങ്ങൾ എന്ന സിനിമയാണ്. രണ്ട് നാൾ മുമ്പായിരുന്നു ഞാനത് കണ്ടത്. ജയനും നസീറും ഒരുമിച്ചുള്ള സിനിമ.

Advertisement

ജയന്റെ മരണം പ്രമാണിച്ച് നവമ്പർ 17 ന് ടാക്കീസധികൃതർ ഷോ കളിച്ചില്ല എന്നുമോർക്കുന്നു. അന്ന് ക്ലാസ് മുറിയിലിരിക്കുമ്പോഴും തുടർന്നുള്ള ദിവസങ്ങളിലും ജയന്റെ വേർപാട് എന്നെ നൊമ്പരപ്പെടുത്തിക്കൊണ്ടേ ഇരുന്നു.ജയൻ ആരാധകരായ ഞങ്ങൾ കുറേ പേർ നിത്യവും ജയനെ കുറിച്ച് ചർച്ച ചെയ്യും. ആ അകാല മരണത്തെയോർത്ത് സങ്കടപ്പെടും.അക്കാലത്തിറങ്ങിയ ഒരു പുസ്തകത്തിൽ പറഞ്ഞതു പോലെ ജയൻ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിച്ചു. ജയന്റെ മടങ്ങിവരവിനായി ഞങ്ങൾ കാത്തിരുന്നു.

ദിവസങ്ങൾ പോകേ ആ മരണം ഒരു യാഥാർത്ഥ്യമാണെന്നും ജയൻ ഇനി തിരികെയെത്തില്ല എന്ന സത്യവും ഞങ്ങൾ ഉൾക്കൊണ്ടു .ജയൻ അതുവരെ അഭിനയിച്ച വമ്പൻ സിനിമകളേറെയും ജയന്റെ മരണാനന്തരമാണ് ഞാൻ കണ്ടത്. ലവ് ഇൻ സിംഗപ്പൂർ,ആവേശം, ചന്ദ്രഹാസം, ശക്തി , ബെൻസ് വാസു . മൂർഖൻ, ദീപം, മനുഷ്യമൃഗം, നായാട്ട്, സഞ്ചാരി,ഇടി മുഴക്കം, അങ്ങാടി , മീൻ , തടവറ കാന്തവലയം, അറിയപ്പെടാത്ത രഹസ്യം, കരിമ്പന, അന്ത:പ്പുരം , തീ നാളങ്ങൾ ….ഒടുക്കം കോളിളക്കവും.

ഇവയിൽ പലതും ജയൻ്റെ മരണാനന്തരം പൂർത്തിയാക്കിയ ചിത്രങ്ങളാകയാൽ തിരക്കഥയിൽ നിന്ന് വിട്ടുമാറി എങ്ങനെയൊക്കെയോ തല്ലിക്കൂട്ടി പൂർത്തിയാക്കിയവയാണ്.എന്നിട്ടും ഞങ്ങളതാവേശത്തോടെ കണ്ടു
വൻ ഹിറ്റുകളായിരുന്നു അവയൊക്കെ .ജയന്റെ മരണാനന്തരം അദ്ദേഹത്തെ കുറിച്ചു വന്ന വാർത്തകളും അനുസ്മരണങ്ങളും പുസ്തകങ്ങളും ഞാൻ കഴിയുന്നത്ര തേടിപ്പിടിച്ച് വായിച്ചിരുന്നു.ഊണിലും ഉറക്കത്തിലും ജയനെ പറ്റി ആധികാരികമായിപ്പറയാൻ മാത്രം ഉള്ള അറിവുകൾ നേടിയിരുന്നു.

വർഷങ്ങൾ പോകേ ജയനില്ലാത്ത സിനിമകൾ ജീവിതത്തിന്റെ ഭാഗമായി. സിനിമയെ കുറിച്ചുള്ള എന്റെ ധാരണകളും മാറി.അഭിനയ കലയെ പറ്റി കുറേ വായിച്ചു. ആ രംഗത്തെ മാസ്റ്റേർസിന്റെ ചിത്രങ്ങൾ കണ്ടു.എങ്കിലും ഉള്ളിന്റെ ഉള്ളിൽ ജയൻ ഒരു നീറ്റലായി തന്നെ തുടർന്നു.കാലാന്തരത്തിൽ ഒരു ഫിലിം ജേണലിസ്റ്റായി മാറിയപ്പോൾ ജയനുമായി ബന്ധപ്പെട്ട പല ചലച്ചിത കാരന്മാരുമായി പരിചയപ്പെട്ടു .
നവോദയ അപ്പച്ചൻ ,ശ്രീകുമാരൻ തമ്പി , ഐ വി ശശി , പി.ജി വിശ്വംഭരൻ ,ടി . ദാമോദരൻ, ബിച്ചു തിരുമല . നടന്മാരായ മധു, സുകുമാരൻ , ജോസ് പ്രകാശ്. കൊച്ചിൻ ഹനീഫ , കുഞ്ചൻ, ജെ വില്യംസ് , കല്ലിയൂർ ശശി തുടങ്ങി പലരുമായി അഭിമുഖം നടത്തുന്നതിനിടെ ജയനെ പറ്റി പലതും ഞാൻ ചോദിച്ചറിഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ ഒരാളെ പറ്റി അറിയാൻ വിളിക്കുന്നു എന്ന കാരണത്താൽ സംവിധായകൻ ഹരിഹരൻ എന്നോട് ദേഷ്യപ്പെട്ടിട്ടു പോലുമുണ്ട്..

Advertisement

അങ്ങനെ ജയനെ പറ്റി നല്ല ധാരണയുണ്ടായെങ്കിലും അദ്ദേഹത്തെ കുറിച്ച് ഞാനെങ്ങും എഴുതിയില്ല. ഒരു വരി പോലും .കാരണം ആ ചോദിച്ചറിയലുകളെല്ലാം പ്രകൃതത്തിൽ നിന്ന് വിട്ടു മാറി ജയനെ കുറിച്ചറിയാനുള്ള ക്യൂരിയോസിറ്റി മൂലം ഉള്ളതായിരുന്നു.വേണ്ടി വന്നാൽ ജയനെ പറ്റി ഒരു ചെറു ജീവ ചരിത്രം എഴുതാനുള്ള മെറ്റീരിയൽ വായിച്ചറിവായും ചർച്ചകളായും സംഭാഷണങ്ങളായും മനസ്സിലുണ്ടായിരുന്നു..എന്നിട്ടും ജയനെ പറ്റി ഒന്നും എഴുതിയില്ല എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്താറുണ്ട്.

ജയൻ മരിച്ചിട്ടിപ്പോൾ വർഷം 40 കഴിഞ്ഞു. കാലമിത്ര കഴിഞ്ഞിട്ടും അദ്ദേഹം പ്രേക്ഷക മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. രംഗത്തെത്തി ഏതാനും വർഷത്തിനുള്ളിൽ ഒരു ഇൻഡസ്ട്രിയിൽ നടുനായകനായ മനുഷ്യൻ.
ജീവിച്ചിരുന്നെങ്കിൽ ഭാഷകൾക്കപ്പുറത്ത് ശ്രദ്ധേയനാകാവുന്നയാൾ. തമിഴ് തെലുങ്ക് ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലെ സിനിമകൾ ആ മനുഷ്യനെ കാത്തിരിക്കുന്നുണ്ടായിരുന്നു !പക്ഷേ വിധി ….

ജയൻ അന്നത്തെ മാത്രമല്ല ഇന്നത്തെ യുവത്വത്തിന്റെയും ഹരമാണ്. FB പേജുകളിൽ ഒരു ഡസനോളം ജയൻ ഫാൻസ് ഗ്രൂപ്പുകൾ ഇപ്പോൾ സജീവമാണ് .അവർ നിത്യവും ജയൻ്റെ അപൂർവ്വ ചിത്രങ്ങൾ കണ്ടെത്തി പോസ്റ്റു ചെയ്യുന്നു.അനുസ്മരണക്കുറിപ്പുകൾ എഴുതുന്നു. ജയൻ്റെ അഭിനയത്തെ വിലയിരുത്തുന്നു’. വീഡിയോ അപ്‌ലോഡ് ചെയ്യുന്നു.ജീവിച്ചിരിക്കുന്ന പല താരങ്ങൾക്കുമില്ല അത്രയും ഫാൻ ബേസ്.അതിൽ നിന്ന് തന്നെ മനസ്സിലാക്കാം തലമുറ കടന്ന് നീളുന്ന ആ ആരാധനയുടെ വലിപ്പം:യു ട്യൂബിൽ ജയൻ സിനിമകൾക്ക് മില്യൻ കണക്കിനാണ് കാഴ്ചക്കാർ .ലോക സിനിമയിൽ തന്നെ ഇങ്ങനെ ഒരാരാധന വേറെയില്ലെന്ന് പറയാം

മരണാനന്തരം ആ ഓർമകൾ കൂടുതൽ കൂടുതൽ മിഴിവാർന്ന് വരുന്നു.അതിന് തെളിവാണ് ഇപ്പോൾ എനിക്ക് മുന്നിലുള്ള ഈ ജീവചരിത്ര പുസ്തകം. അഡ്വ: ടി.കെ. കൃഷ്ണകുമാർ എഴുതി ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച
‘ജയൻ അഭ്രലോകത്തിന്റെ ഇതിഹാസ നായകൻ’ എന്ന പുസ്തകം.നാളിതു വരെ ജയനെ കുറിച്ച് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച ജീവചരിത്ര പുസ്തകമാണിത് എന്ന് ഞാൻ പറയും. 460 പേജിൽ നിരവധി അധ്യായങ്ങളിലായി പരന്നു കിടക്കുന്ന ഈ പുസ്തകം ജയനെ സംബന്ധിച്ച അറിയുന്നതും അറിയപ്പെടാത്തതുമായ ഒട്ടേറെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ഒന്നാണ്.തികച്ചും ആധികാരികം.

May be an image of 1 person, book and text that says "ടി.കെ. കൃഷ്ണ കുമാർ ജയൻ അഭ്രലോകത്തിൻ്റെ ഇതിഹാസ നായകൻ രണ്ടാം പതിപ്"ജയന്റെ കുടുംബ ചരിത്രവും ജനനവും പഠനവും മിലിട്ടറി ജീവിതവും ബിസിനസ് ജീവിതവും സിനിമയിലെത്താനുള്ള പരിശ്രമങ്ങളും സിനിമയിലെത്തിപ്പിടിച്ച വിജയങ്ങളും അതീവ സങ്കടകരമായ ആ മരണവും വിശദമായി തന്നെ ആഖ്യാനം ചെയ്തിട്ടുണ്ടിതിൽ.ഒപ്പം ജയൻ അഭിനയിച്ച മുഴുവൻ സിനിമകളുടെ പട്ടികയും നിരവധി അപൂർവ ചിത്രങ്ങളും .സംവിധായകൻ പി ചന്ദ്രകുമാറിൻ്റെ ആമുഖ ലേഖനവും നിരവധി ചലച്ചിത്രകാരന്മാരുടെ അനുസ്മരണക്കുറിപ്പുകളുമുണ്ട്.ഹിന്ദിയിൽ അമിതാഭ് ബച്ചനും രജനീകാന്തിനുമൊപ്പം അരങ്ങേറാനിരിക്കെയാണ് ജയനെ മരണം കൂട്ടിക്കൊണ്ടുപോയത്.

ഇംഗ്ലീഷ് കൗബോയ് സിനിമകളിൽ കൊളംബിയ പിക്ചേഴ്സ് ജയനെ കാസ്റ്റ് ചെയ്യാൻ ചർച്ച നടന്നുകൊണ്ടിരിക്കെയാണ് ആ മരണം .ഒരു പക്ഷേ ആ പ്രോജക്ടുകൾ നടന്നിരുന്നെങ്കിൽ,വാണിജ്യ സിനിമകളുടെ കാര്യത്തിൽ ലോകമെങ്ങും ജയൻ എന്ന മലയാളി, തരംഗമുണർത്തിയേക്കാമായിരുന്നു .
അകാലത്തുള്ള ആ മരണം സംഭവിച്ചില്ലായിരുന്നെങ്കിൽ !കാരണം സിനിമയ്ക്ക് വേണ്ടി അത്ര മാത്രം സ്വയം സമർപ്പിച്ച മനുഷ്യനായിരുന്നു ജയൻ .ഒരിക്കൽ ശ്രീകുമാരൻ തമ്പി സാറുമായുള്ള ഒരഭിമുഖത്തിനിടെ അദ്ദേഹം എന്നോടു പറഞ്ഞത്

Advertisement

May be an image of 1 person and textഅദ്ദേഹമായിരുന്നു കോളിളക്കത്തിന്റെ സംവിധായകനെങ്കിൽ ജയൻ അന്ന് മരണപ്പെടില്ലായിരുന്നു എന്നാണ്.ആ ഹെലിക്കോപ്റ്റർ സീൻ 4 തവണ ചിത്രീകരിച്ചതാണ്. സംവിധായകൻ തൃപ്തനായി ok പറഞ്ഞതുമാണ്. പക്ഷേ ആക്ഷൻ രംഗങ്ങളിൽ പെർഫെക്ഷൻ വേണമെന്ന വാദക്കാരനായതിനാൽ അഞ്ചാമതൊരു ടേക്കിന് ജയൻ തന്നെ നിർബ്ബന്ധിച്ചു. സംവിധായകൻ അതിന് വഴങ്ങി
4 തവണ ഹെലികോപ്റ്ററിൽ തൂങ്ങിക്കയറിയ ജയന് കൂടുതൽ ആത്മ വിശ്വാസം തോന്നിക്കാണണം.മുമ്പ് ചെയ്തതിനേക്കാൾ നന്നായി അഞ്ചാം ടേക്കിൽ ചെയ്യാമെന്ന വിശ്വാസവും വന്നിരിക്കണം. സംവിധായകൻ പി എം സുന്ദരം അതിന് വഴങ്ങി.അത് ദുരന്തത്തിലുമായി

“താനായിരുന്നു സുന്ദരത്തിന്റെ സ്ഥാനത്തെങ്കിൽ അഞ്ചാം ടേക്കിന് വേണ്ടിയുള്ള ജയന്റെ പിടിവാശി അനുവദിക്കില്ലായിരുന്നു ” എന്നാണ് തമ്പിസാർ എന്നോട് പറഞ്ഞത്.മുമ്പ് പുതിയ വെളിച്ചം എന്ന ചിത്രത്തിന് വേണ്ടി ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്ന സീൻ ഡ്യൂപ്പില്ലാതെ ചെയ്യാൻ ജയൻ വാശി പിടിച്ചപ്പോൾ തമ്പിസാർ അതനുവദിച്ചില്ല. കാരണം മലയാള വാണിജ്യ സിനിമയിലെ ഏറ്റവും വിലയുള്ള താരമായി ജയൻ അപ്പോഴേക്കും മാറിയിരുന്നു.1984 വരേക്കുമുള്ള അദ്ദേഹത്തിന്റെ ഡേറ്റ് ബുക്ക് ചെയ്യപ്പെട്ടിരുന്നു. അയാൾക്കെന്തെങ്കിലും സംഭവിച്ചാൽ ?

May be an image of 3 people and bookഅത്രയ്ക്കായിരുന്നു ജയന്റെ അന്നത്തെ സ്റ്റാർ വാല്യു.ആ ജയന്റെ ജീവിതത്തെ പറ്റി അറിയാനാഗ്രഹിക്കുന്ന ആരാധകർക്ക് ഒരിക്കലും അവഗണിക്കാനാകില്ല ഈ പുസ്തകത്തെ .അത്രമാത്രം ആധികാരികമാണീ ഗ്രന്ഥം.
ഗ്രന്ഥകാരനുമായി ഒരിക്കൽ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് 1000 പേജിലധികം ജയനെ കുറിച്ചെഴുതാനുള്ള മെറ്റീരിയൽ താൻ ശേഖരിച്ചിട്ടുണ്ട് എന്നാണ്.ഈ പുസ്തകം വായിക്കുമ്പോൾ തോന്നുക അത് കൂടി ചേർത്ത് വിപുലീകരിക്കാമായിരുന്നു എന്നാണ്. അത്രമാത്രം വായനാ കൗതുകമുണർത്തുന്ന ഗ്രന്ഥം.പ്രസാദാത്മകമായ ഭാഷയാണ് ടി.കെ കൃഷ്ണകുമാറിന്റേത്.

ഒരു ജേണലിസ്റ്റിനെ കൊതിപ്പിക്കുന്ന കയ്യടക്കവും ആ ഭാഷയിലുണ്ട്.ജയൻ എന്ന വ്യക്തിയെ, നടനെ നന്നായി മനസ്സിലാക്കിയുള്ള എഴുത്ത്.ഈ പുസ്തകം വായിച്ചപ്പോൾ കൊതിച്ചു പോയി.; ഇത് എനിക്കെഴുതാനായില്ലല്ലോ എന്ന് . അത്രമേൽ ഹൃദ്യമാണ് ഈ ജയനെഴുത്ത്.

 

 85 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema17 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment22 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement