ഗര്‍ദ്ദഭ ചരിതം [മൂലം] : അഥവാ ഉണ്ണിയാരും ഗദ്ദാഫിയും

205

ഗര്‍ദ്ദഭ ചരിതം [മൂലം] : അഥവാ ഉണ്ണിയാരും ഗദ്ദാഫിയും

ഫ്ലാഷ് ബാക്ക് :ദ്വാപര യുഗം

ദ്വാപര യുഗത്തില്‍ കംസന്‍റെ പട്ടാളത്തിലെ കേണല്‍ ഗര്ദ്ദഭ്ന്‍ കംസന്‍റെ ഉദ്യാനത്തില്‍ കയറിയ കൃഷ്ണനെ ആക്രമിക്കുകയും , കൃഷ്ണനാല്‍ ചുഴറ്റി എറിയപ്പെടുകയും ഉണ്ടായി .
ഭൂമിയിലേക്കുള്ള റീ എന്‍ട്രി ഫേസില്‍ ഭഗവാന്‍ ഗര്ദ്ദഭത്തിനെ അല്ജീരിയക്കും ലിബിയക്കും ഇടക്കുള്ള മരുഭൂമിയിലേക്ക് ഡയറക്റ്റ് ചെയ്തു .

ഭഗവാന്‍ ഉവാച : നീ മരുഭൂമിയില്‍ അയ്യായിരം വര്ഷം കിടന്നു നിന്റെ ദുര്‍ മേദസ് പെട്രോള്‍ എന്ന വസ്തു ആയി മാറുമ്പോള്‍ നമ്മുടെ ഭൂത ഗണതിലെ കുട്ടിചാത്തന്‍മാര്‍ ബുഷ്‌ , ഒബാമ , ബ്ലെയര്‍ , കാമറൂണ്‍ , സര്‍കൌസ്കി എന്നീ പേരുകളില്‍ അവതരിച്ചു നിന്റെ ദുര്‍ മേദസ് കുഴിച്ചെടുത്തു ലോകം മുഴുവന്‍ കത്തിച്ചു ,ഓസോണ്‍ നശിപ്പിച്ചു ലോക അവസാനത്തിനു കാരണമാകട്ടെ …

കേണല്‍ ഗര്ദ്ദഭാന്‍ കേണു . ഭഗവാന്‍ മാപ്പ് ….എന്റെ ആത്മാവിനു മോക്ഷം തന്നാലും..

ഭഗവാന്‍ വീണ്ടും ഉവാച : ഓ കെ : കലിയുഗത്തില്‍ നീ പേരില്‍ വല്യ മാറ്റം ഇല്ലാതെ മനുഷ്യ ശരീരവും കഴുത ബുദ്ധിയുമായി നിന്റെ തന്നെ ദുര്‍മേദസ് വിറ്റു തിന്നു നാല്‍പതു വര്ഷം വഷളത്തരം കാണിച്ചു ലിബിയയില്‍ ഭരിച്ചു നടന്ന ശേഷം നമ്മുടെ കുട്ടിച്ചാത്തന്മാര്‍ നിനക്ക് മോക്ഷം തരും.നീ നമ്മുടെ കുട്ടിചാത്തന്മാര്‍ക്ക് നിരന്തരം ശല്യം ഉണ്ടാക്കുക …നിനക്ക് മോക്ഷം എളുപ്പം സിദ്ധിക്കും

………………………………………….

വര്‍ത്തമാനകാലം കലിയുഗം :

വേലകളി കഴിഞ്ഞു ഭാസ്കരന്‍റെ കടയില്‍ നിന്ന് നാലുംകൂട്ടി മുറുക്കി ഉണ്ണിയാര് വീടിലേക്ക്‌ നടന്നു .
വരമ്പത്ത് വെച്ചേ കണ്ടു . ഇളിച്ചോണ്ട്‌ നില്‍ക്കുന്നു കേണല്‍ ഗര്‍ദ്ദഭം .
…സ്ടുപിട് ക്രീചേര്‍ …അലറി ഉണ്ണിയാര് ……..കമ്പി തപാലാപ്പീസില് ചെന്ന് പാരീസിനു കമ്പി അടിക്കും ഞാന്‍ ….കമ്പനി പട്ടാളം വരാന്‍ താമസം ഉണ്ടാച്ചാ ..കളരി നായന്മാരെയും ചാനലുകാരെയും വിളിച്ചു കൂട്ടി പടിഞ്ഞാറ്റയില്‍ പിടിച്ചു കെട്ടി ഭേദ്യം ചെയ്യിക്കും ഞാന്‍ ……………….
ഉണ്ണിയാര് ചൂടാവാതെ …പിന്നേം പല്ലിളിച്ചു ജന്തു …..ചാനലുകാര് വന്നാല്‍ ഞാന്‍ ഭക്ഷണത്തിന് പകരം എണ്ണ എന്നുളള പേരില്‍ ഒരു നീണ്ട കഥ അങ്ങ് കാച്ചും … പിന്നെ നിങ്ങടെ ഹസാരെ അണ്ണാച്ചി കലിയുഗം മുഴവന്‍ പട്ടിണി കിടക്കാനുള്ള വകുപ്പും ഞാന്‍ ഒപ്പിക്കും ….
ഉണ്ണിയാര് തണുത്തു…വീകിലീക്സ് നാളെ കവര്‍ സ്റ്റോറി അടിക്കും …. മദാമ്മേം മക്കളും പാവം സര്‍ദാര്‍ അപൂപ്പായീടെ തലക്കിട്ടും അടിക്കും ….
എന്നാല്‍ വന്ന കാര്യം പറഞ്ഞിട്ട് അല്ജീരിയക്കോ സിംബവ്ബെക്കോ എങ്ങോട്ടച്ച കെട്ടി എടുത്തോളുക ..
കേണേല്‍ ഗര്ധഭം മൊഴിഞ്ഞു : അല്ജീരിയേല്‍ ചെന്നപ്പോ നടുവ് നോക്കി ‘ബോട്ടിഫ്ലിക്കെ ‘ എന്നൊരു തൊഴി കിട്ടി ..സിംബാബ് വെയിലും സ്ഥിതി ഒക്കെ മോശാത്രേ …തിരുവാതിര ഞാറ്റുവേലക്ക് ചേന നട്ടിട്ടു കിട്ടപ്പോരോന്നും ഇല്ലാന്ന് മുഗാബെയച്ചന്‍…..
നമുക്ക് വേണ്ടി ഉണ്ണിയാര് ഒബാമന്‍ നായരോടും സര്‍കോസി നംബൂരിയോടും ഒരു സംവാദം അങ്ങ് വയ്ക്യാ ….നമ്മുടെ കെസുകെട്ട്ല്ലാം ചുമപ്പിച്ചു ഇങ്ങട് മാറ്റുവ … പിന്നെ ഭൂഷനന്‍ വക്കീല്‍ ഒരു തലക്കും സിബിലന്‍ വക്കീല്‍ മറു തലക്കും പിടിച്ചു ഒരു പെരുക്ക് അങ്ങ് പെരുക്ക്വ …ഹായ് ഹായ് …ഓര്‍ക്കുമ്പോള്‍ തന്നെ കുളിരന്നില്ലേ ഉണ്ണിയാര്‍ക്ക് ….? എതേലും ഫൂള്‍ ഇമ്പീച്ചിന് വന്നാല്‍ മ്മടെ ഇമ്പീച്ചി ബാവേടെ പാര്‍ട്ടിക്ക് ഒരു കൈമടക്കും അങ്ങട് തരാക്വ… എണ്ണ വിറ്റ വകേല് കിട്ടില കാല്‍ ചക്രം സ്വിസ് ബാങ്കില്‍ ഉണ്ട് ..അത് സ്വിസ് ബ്രൌണ്‍ പശു വികസന പദ്ധതി എന്ന പേരില്‍ അങ്ങ് വീതം വയ്ക്കയും ആവാം … ഗോകര്‍ണം മുതല്‍ പാറശാല വരെ കളര്‍ പോസ്റ്ററില്‍ കേണേല്‍ ഗര്ധഭം സിന്ദാബാദ്‌ ..അമേരിക്ക മൂര്ധബാദ് എന്ങ്ങു ഫിറ്റ്‌ ചെയ്വ ..മദനിയെ ക്കാളും മാര്‍ക്കറ്റ്‌ നമുക്ക് കിട്ടും
ഒരു ഒറപ്പിന് നമ്മടെ സ്വിസ് ക്രെഡിറ്റ് കാര്‍ഡ്‌ അങ്ങ് പിടിക്കാ….
പന്നെ മുക്കാല്‍ ചക്രം കൈമടക്കായി വേറെയും .

ക്രെഡിറ്റ്‌ കാര്‍ഡും ചക്രവും വാങ്ങി പോക്കട്ടിലിട്ടശേഷം വേലിയില്‍ നിന്ന് ഒരു കമ്മ്യുണിസ്റ്റ് ചെടിയുടെ വടി ഒടിച്ചു ഉണ്ണിയാര്‍ കേണേല്‍ ഗര്ദ്ദഭാത്തിനെ തലങ്ങും വിലങ്ങും തല്ലി. പാടത്ത് കൂടി ഓടിച്ചിട്ട്‌ തല്ലി …അലറിക്കൊണ്ട്‌ ഓടി മറയുന്ന കേണലിനെ നോക്കി വീണ്ടും അട്ടഹസിച്ചു …ബ്ലടി ഫൂള്‍ ….ജഡീഷ്യരിയില്‍ അഴിമതി കലര്ത്തുന്നോ ?
പിന്നെ പോക്കറ്റിലെ മുക്കാല്‍ ചക്രം ഒന്നൂടി തപ്പി നോക്കി ഉണ്ണിയാര് വീട്ട്ലേക്ക് പോയി വിസ്തരിച്ചു ഒന്ന് മുറുക്കി

Advertisements