ഇമെയില്‍ ഉപഭോക്താക്കളെ എന്നും വലട്ടുന്ന സംഗതിയാണ് തങ്ങള്‍ തന്നെ മുന്‍പ് ചെയ്ത് വെച്ച കെണിയില്‍ സ്ഥിരമായി അകപ്പെടുന്നു എന്നത്. അതായത് വിശദമായി പറഞ്ഞാല്‍ പരസ്യാവശ്യാര്‍ത്ഥം മറ്റു കമ്പനികള്‍ അയക്കുന്ന മെയിലുകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കും നമ്മുടെ മെയില്‍. ഇതാണെങ്കില്‍ അണ്‍സബ്സ്ക്രൈബ് ചെയ്യാനിരുന്നാല്‍ പിന്നെ അതിനെ സമയം കാണൂ. എന്നാല്‍ അണ്‍റോള്‍ മീ എന്ന ഈ വെബ്സൈറ്റ് നല്കുന്ന സൗകര്യം നിങ്ങളെ വീണ്ടും മെയില്‍ വായനയുടെ സ്വര്ഗ്ഗലോകത്തെത്തിക്കും എന്നത് തീര്‍ച്ചയാണ്.
ഫേസ്ബുക്, ഗൂഗിള്‍ പ്ലസ്, ലിങ്കിഡ് ഇന്‍, ഓ എല്‍ എക്സ്, പേ പാല്, നിങ്ങളുടെ ജിമെയിലില്‍ നിറഞ്ഞിരിക്കുന്ന പരസ്യ മെയിലുകളില്‍ നിന്നും ഒറ്റയടിക്ക് റ്റാറ്റാ പറയുവാനാണ് ഈ സൈറ്റ് നിങ്ങള്‍ക്ക് സൗകര്യം നല്‍കുന്നത്. മുകളില്‍ കൊടുത്ത ലിസ്റ്റ് നിങ്ങളെ അപേക്ഷിച്ചു വ്യത്യാസപ്പെട്ടിരിക്കും എന്നത് കൊണ്ട് തന്നെ നിങ്ങള്‍ ഈ സൗകര്യം ഉപയോഗിച്ച് നോക്കി താഴെ കമന്റ് ബോക്സില്‍ നിങ്ങള്‍ ഓടിച്ചു വിട്ട കമ്പനികളുടെ ലിസ്റ്റ് പോസ്റ്റ് ചെയ്യൂ.