ജാതിഭീകരന്മാർക്ക് കാവലൊരുക്കി ലാത്തിയും തൂക്കി നിൽക്കുന്ന ശുനകപുത്രമ്മാർ

78

” അവർക്ക് SIT ല് വിശ്വാസമില്ലല്ലേ, CBIല് വിശ്വാസമില്ലല്ലേ , അവർക്ക് നിയമത്തില് വിശ്വാസമില്ലല്ലേ , അവരോട് ഇങ്ങു വരാൻ പറ… ഞാൻ അവർക്ക് വിശ്വാസം ഉണ്ടാക്കി കൊടുക്കാം … ഇറങ്ങി വാടാ , നിന്നെ കാണാനാണ് വന്നിരിക്കുന്നത് ” ( translation കട:)

മാധ്യമപ്രവർത്തകർക്കും സാമൂഹ്യ-രാഷ്രീയപ്രവർത്തകർക്കും അടക്കം വിലക്കേർപ്പെടുത്തിയ, അങ്ങോട്ട് പോകാൻ ശ്രമിച്ചവർക്ക് നേരെ നിഷ്ടൂരമായ ലാത്തിചാർജ് അടക്കം നടത്തിയ ഹസ്റാത്തിലെ കൊലചെയ്യപ്പെട്ട പെണ്കുട്ടിയുടെ വീടിന് മുന്നിൽ ഠാക്കൂർ ജാതിക്കാരനാണെന്ന പ്രിവിലേജിന്റെ മാത്രം പുറത്ത് ഇത്രയും പോലീസുകാരുടെ നടുവിൽ കസേര വലിച്ചിട്ട് ഇയാൾക്ക് ഇങ്ങനെ പറയാൻ കഴിയുന്നുണ്ടെങ്കിൽ ഇതാണ് ഇന്നത്തെ ഇന്ത്യയുടെ ജാതി വ്യവസ്‌ഥയുടെ നേർചിത്രം… അവർക്ക് കാവലൊരുക്കി ലാത്തിയും തൂക്കി നിൽക്കുന്ന ശുനകപുത്രമ്മാരാണ് യോഗിയുടെ ഉദാത്തമായ യുപി മാതൃക…