ഒരു കുടുംബിനി പരാതിയുമായി ചെല്ലുമ്പോൾ അവരെ നോക്കി സ്വയംഭോഗം ചെയ്യുന്ന പോലീസ് ഇൻസ്‌പെക്ടർ യോഗിയുടെ അരാജക സംസ്ഥാനത്തു മാത്രമാകും

254

വെള്ളാശേരി ജോസഫ്

ഒരു കുടുംബിനി പരാതിയുമായി ചെല്ലുമ്പോൾ അവരെ നോക്കി പോലീസ് ഇൻസ്‌പെക്ടർ സ്വയം സംഭോഗം ചെയ്യുന്നു! നാല് തവണ ആ പോലീസ് ഇൻസ്‌പെക്ടർ അങ്ങനെ ചെയ്തു എന്നാണ് ആ സ്ത്രീ പിന്നീട് പത്രക്കാരോട് വെളിപ്പെടുത്തിയത്! അവർ ഒളിക്യാമറയിൽ ആ ദൃശ്യങ്ങൾ പകർത്തിയതുകൊണ്ട് മാത്രം സംഭവം രാജ്യമറിഞ്ഞു; ആർക്കും ക്യാമറയിൽ പതിഞ്ഞതുകൊണ്ട് സംഭവം നിഷേധിക്കാൻ സാധിച്ചില്ല. അതുകൊണ്ട് മാത്രം പോലീസ് ഇൻസ്‌പെക്ടർ പിടിയിലാവുകയും ചെയ്തു. പരാതികാരിയുടെ മുന്നിൽ സ്വയംഭോഗം ചെയ്യുന്ന പോലീസ് ഇൻസ്‌പെക്ടർ ഉത്തർപ്രദേശ് സംസ്ഥാനത്തിന് സ്വന്തമായിട്ടുണ്ട് എന്നത് ആ സംസ്ഥാനത്തിന് മാത്രമല്ല; രാജ്യത്തിന് തന്നെ വളരെയധികം നാണക്കേട് ഉണ്ടാക്കുന്ന ഒരു വസ്തുതയാണ്.

നമ്മുടെ രാജ്യസ്നേഹ ചാനലുകൾ ഈ സംഭവത്തെ കുറിച്ച് എന്തെങ്കിലും ഒന്ന് മിണ്ടുന്നുണ്ടോ എന്നൊന്ന് നോക്കിയേ. തമിഴ്നാട്ടിലാണെങ്കിൽ കട അടക്കാൻ വൈകിയതിന് ഒരാളെ ലോക്കപ്പ് മർദനത്തിന് ഇരയാകുന്നു. അതു ചോദിക്കാൻ ചെന്ന മകനേയും കൂട്ടിചേർത്ത് രണ്ടു പേരെയും പോലീസ് പിന്നീട് തല്ലിക്കൊല്ലുന്നു. ഇങ്ങനെയൊക്കെയുള്ള വ്യവസ്ഥിതി ഉള്ള ഒരു രാജ്യത്താണ് അമേരിക്കയിലെ കറുത്ത വർഗക്കാരനെ ചൊല്ലി ചിലർ കണ്ണീർ പൊഴിക്കുന്നത്! ഇത്തരത്തിലൊള്ള വ്യവസ്ഥിതി മാറാതെ നമുക്ക് ചൈനയെ നേരിടാനും ആവില്ലാ.

സമ്പദ് വ്യവസ്ഥയും, പ്രതിരോധവും ഒക്കെ സാമൂഹിക വ്യവസ്ഥിതിയുടെ തന്നെ ബഹിർസ്ഫുരണങ്ങളാണ്. ഉത്തർ പ്രദേശ് പോലീസ് ഇൻസ്‌പെക്ടറുടെ അസന്മാർഗ്ഗികതയും, തമിഴ്നാട് പോലീന്റെ അക്രമവും ചൂണ്ടികാണിക്കുന്നത് ഈ രാജ്യത്ത് ഉണ്ടാവേണ്ട പോലീസ്, സിവിൽ സർവീസ്, ജുഡീഷ്യറി – ഇവയുടെ മാറ്റങ്ങളാണ്. പോലീസ്, സിവിൽ സർവീസ്, ജുഡീഷ്യറി – ഇവയൊക്കെ ആധുനികവൽക്കരിക്കപ്പെടാത്തിടത്തോളം കാലം ഈ രാജ്യത്ത് മിക്കവർക്കും നീതി നിഷേധം ആയിരിക്കും നേരിടേണ്ടി വരിക; ഒരുപക്ഷെ ഭൂരിഭാഗം ഇന്ത്യൻ ജനതക്കും ഇപ്പോൾ തന്നെ ആ നീതി നിഷേധം അനുഭവപ്പെടുന്നുണ്ടാകാം.