യു പിയിൽ ക്രൂര ബലാത്സംഘത്തിനിരയി കൊല്ലപ്പെട്ട ഹൈന്ദവരായ (ദളിത്‌) പെൺകുട്ടികളുടെ കണക്കെടുക്കാൻ നിങ്ങൾക്ക്‌ വിരലുകൾ തികയാതെ വരും

39

കണക്കു കൂട്ടാൻ കഴിയോ ‘സംഘി ഭായ്‌’ നിനക്ക്‌. സംഘികൾ അഭിമാനത്തോടുകൂടെ നോക്കിക്കാണുന്ന യു പിയിൽ ക്രൂര ബലാത്സംഘത്തിനിരയി കൊല്ലപ്പെട്ട ഹൈന്ദവരായ (ദളിത്‌) പെൺകുട്ടികളുടെ മാത്രം കണക്കുകൾ പറയാം.കഴിഞ്ഞ ഓഗസ്റ്റ്‌ മുതലുള്ള കണക്കുകൾ മാത്രം വിരലുകൾ മടക്കി എണ്ണിയാൽ നിങ്ങൾക്ക്‌ വിരലുകൾ തികയാതെ വരും.ഓഗസ്റ്റിൽ ഇരുപത്‌ ദിവസത്തിനിടെ ലഖിംഖേരി ജില്ലയിൽ മാത്രം മൂന്ന് പെൺകുട്ടികളാണ്‌ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്‌.
ഓഗസ്റ്റ്‌ പതിനാലിന്‌ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തി.മൃതദേഹം കിട്ടിയപ്പോൾ കണ്ണുകൾ ചൂഴ്‌ന്ന നിലയിൽ.
ഓഗസ്റ്റ്‌ പതിനേഴിന്‌ ഗോരഖ്പൂരിന്‌ മുപ്പത്‌ കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ പതിനേഴുകാരിയെ.മൃതശരീരം കിട്ടുമ്പോൾ ദേഹം മുഴുവനും സിഗററ്റ്‌ കുറ്റിവെച്ച്‌ പൊള്ളിച്ച നിലയിൽ.

യോഗി ആദിത്യനാഥിന്റെ മണ്ഡലാമണ്‌ ഗോരഖ്പൂർ.ഓഗസ്റ്റ്‌ ഇരുപത്തിയഞ്ചിന്‌ പതിനേഴുകാരി.സെപ്റ്റംബർ നാലിന്‌ മൂന്നുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.മഹാരാജ്‌ ഗഞ്ജി ജില്ലയിൽ പന്ത്രണ്ടുകാരിയെ.മൃതദേഹം രണ്ടുദിവസത്തിനു ശേഷം ഒരു വനത്തിൽ നിന്ന് കണ്ടെടുത്തു.ഓഗസ്റ്റ്‌ പതിനേഴിനു തന്നെ ദാദ്രാഹി ജില്ലയിൽ മറ്റൊരു പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ക്രുരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി.മൃതശരീരം അറിയാതിരിക്കാൻ ആസിഡൊഴിച്ച്‌ കത്തിച്ചു.
അതിനുമുൻപ്‌ എത്രയെത്ര സംഭവങ്ങളാണ്‌ നാം യു പിയിൽ നി‌ന്നും കേട്ടിരിക്കുന്നത്‌.കഴിഞ്ഞ മാർച്ചിൽ ഉന്നാവ് ജില്ലയിൽ ഒമ്പതുവയസ്സുകാരിയെ പത്തോളം പേർ,ഉന്നാവിൽ നിന്നുതന്നെ കഴിഞ്ഞ ഡിസംബറിൽ ഇരുപത്തിമുന്നുകാരിയെ പീഡിപ്പിച്ചതിന്‌ ശേഷം അക്രമികൾ കത്തിച്ചു.ഉന്നാവിൽ നിന്നുതന്നെയാണ്‌ മറ്റൊരു ബലാത്സംഗകേസിൽ ബിജെപി നേതാവ്‌ കുൽദീപ്‌ സെൻഗാറും സഹോദരനും കൂട്ടാളികളും ജീവപര്യന്തം തടവുശിക്ഷക്ക്‌ വിധിക്കപ്പെട്ടത്‌.ഫിറോസാബാദ്‌ ജില്ലയിൽ എട്ടുവയസ്സുകാരിയെ, ഗൗതംബുദ്ധ് ജില്ലയിലെ ദലർപൂരിൽ മറ്റൊരു എട്ടുവയസ്സുകാരിയെ അങ്ങനെ എത്രയെത്ര കണക്കുകൾ. ഇതിൽ പ്രായപൂർത്തിയായ പെൺകുട്ടികൾ വിരളമാണ്‌.

ഇതിനുപുറമെ എത്രയെത്ര യുവതികൾ.വാർത്തയിലിടം പിടിക്കാത്ത എത്രയെത്ര പീഡനങ്ങൾ.ഇതിലെല്ലാം ഇര ദളിത്‌ പെൺകുട്ടികളാണ്‌.കഴിഞ്ഞ എൻ ഡി എ ഭരണകാലത്ത്‌ നാം കേട്ട വാർത്തകളെന്താണ്‌.പശുക്കടിത്തിന്റെ പേരിൽ ഗോ മാംസം കഴിച്ചതിന്റെ പേരിൽ ജയ്‌ ശ്രീരാം വിളിക്കാത്തതിന്റെ പേരിൽ മുസ്ലിം സമുധായത്തിൽപെട്ടവരെ കൊന്നൊടുക്കിയ വാർത്തകൾ അല്ലേ..
എന്നാൽ രണ്ടാം എൻ ഡി എയുടെ കാലത്തോ ദളിത്‌ പെൺകുട്ടികളെ പീഡിപ്പിച്ച്‌ അറുംകൊല ചെയ്യുന്നത്‌.

ബി ജെ പിയും എൻ ഡി എയും ഹൈന്ദവരെ സംരക്ഷിക്കാനുള്ളതാണെന്ന ബോധത്തിൽ ശാഖയിൽ പോകുന്ന ചെറുപ്പക്കാരാ..
മുകളിൽ പറയപ്പെട്ട പെൺകുട്ടികളെല്ലാം ഹൈന്ദവ സമുധായത്തിൽപെട്ട കുട്ടികളാണല്ലോ രാജ്യവും സംസ്ഥാനവും ബി ജെ പി ഭരിച്ചിട്ടും എന്തേ യു പിയിലെ പെൺകുട്ടിക്ക്‌ ഇങ്ങനെ സംഭവിച്ചത്‌.അതിലെ കാപാലികരെ എന്തേ ശിക്ഷിക്കാതെ പോയത്‌. തെളിവെടുപ്പിനോ പുറം ലോകത്തേക്ക്‌ എത്തിക്കാൻ മാധ്യമങ്ങൾക്കോ അവസരമൊരുക്കാതെ പോയത്‌.സംഘിസത്തിന്റെ ഇര മുസ്ലിം മാത്രമല്ല ദളിതനുകൂടെയാണെന്ന് ഇതിൽകൂടുതൽ എന്തുതെളിവാണ്‌ വേണ്ടത്‌.ഹത്രാസിലെ സംവരണ സീറ്റിൽ നിന്നും ജയിച്ച ബി ജെ പി എം പിക്ക്‌ അവിടുത്തെ താക്കൂർ വിഭാഗത്തിൽപെട്ടവന്റെ മുന്നിൽ ഓച്ചാനിച്ചു നിൽക്കേണ്ട അവസ്ഥയാണെന്ന് നീ ഇതുവരെ അറിഞ്ഞില്ലേ.മനീഷയെ പീഡിപ്പിച്ചു കൊന്നു. അവസാനം ഹൈന്ദവ ആചാരപ്രകാരം സംസ്കരിക്കാൻ പോലും സമ്മതിക്കാതെ മാലിന്യങ്ങളോടൊപ്പം കത്തിച്ചുകളഞ്ഞത്‌ നീ അറിഞ്ഞില്ലേ.ഇവിടെ ബാബരിയുടെ വിധിയിൽ രാമ ക്ഷേത്രം പണിയുന്നതിൽ എൻ ആർ സിയുടെ പേരിൽ ഏക സിവിൽകോഡിന്റെ പേരിൽ നിന്നെ അവർ സുഖിപ്പിക്കുകയാണ്‌.അത്‌ നിനക്ക്‌ സുഖിക്കാനാണെന്ന് നീ കരുതുന്നുവെങ്കിൽ നീ വിഡ്ഢികളുടെ മൂഢസ്വർഗത്തിലാണ്‌.