ക്ഷേത്ര പൈപ്പിൽ നിന്നും ദാഹജലം കുടിച്ചതിനാണ് ഈ മുസ്‌ലിം ബാലനെ ഹിന്ദുതീവ്രവാദികൾ മർദ്ദിക്കുന്നത്

56

റോഡിലൂടെ നടന്നു പോകുമ്പോൾ ദാഹിച്ച ബാലൻ വഴിയരികിലെ അമ്പലത്തിന്റെ പൈപ്പു കണ്ടു. അവൻ അതു തുറന്ന് കുറച്ചു വെള്ളം കുടിച്ചു. ഹിന്ദുത്വ തീവ്രവാദികളുടെ കൈയിൽപ്പെട്ടു. അവർ പേരും, അച്ഛന്റെ പേരും ചോദിച്ചു. നിഷ്കളങ്കനായി അവൻ പേരു പറഞ്ഞു. മുസ്ലിമാണെന്ന് മനസിലാക്കിയ ആ തീവ്രവാദികൾ ബാലനെ പൊതിരെ തല്ലി.. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ക്ഷേത്രത്തിൽ വെള്ളം കുടിക്കാൻ കയറിയതിന് ഒരാൾ കുട്ടിയെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ പൈപ്പിൽ നിന്നും വെള്ളം കുടിച്ചതിന്റെ പേരിൽ ആ ബാലന്റെ പേരിൽ കേസെടുക്കുക്കുമോ എന്നതാണ് സംശയം, കാരണം സ്ഥലം യുപിയാണ്.