എൻ കെ ആദർശ് സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ഉപാന്തമാത്ര’ . അവസാനത്തിന് മുൻപുള്ള നിമിഷം എന്ന അർത്ഥം വരുന്ന ഉപാന്തമാത്ര, ഗുണപാഠകഥകളും അതിന്റെ നിഷേധങ്ങളും ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനങ്ങളും ദുരന്തങ്ങളുമാണ് പറയുന്നത്. പ്രായമായവർ നമുക്കായി പറഞ്ഞുതരുന്ന കഥകളിൽ നന്മയുടെ വിജയം മാത്രമാണ് എന്ന സത്യം പലപ്പോഴും നാം വിസ്മരിക്കുന്നു. വർത്തമാനകാലത്ത് വലിയ തെറ്റുകൾ നാം ചെയുമ്പോഴും അതിന്റെ ശിക്ഷ കിട്ടുമ്പോഴും ഒന്ന് തിരിഞ്ഞുനോക്കിയിട്ടുണ്ടോ ? നമ്മുടെ ബാല്യകൗമാരങ്ങളിൽ ഉപദേശകഥകളും ഗുണപാഠങ്ങളും പറഞ്ഞു തന്ന നന്മ മനുഷ്യരെ ? നാം ഇന്ന് ചെയ്ത തെറ്റ് ചെയ്യരുത് എന്ന് പറഞ്ഞുതരാൻ ഉപയോഗിച്ച കഥകളെ ? ഇല്ല ഉണ്ടാകില്ല. അവയൊക്കെ നമ്മുടെ മനസ്സിൽ നിന്നും വംശനാശം വന്നുകഴിഞ്ഞിരിക്കുന്നു.

മുത്തച്ഛൻ പേരക്കുട്ടിയോട് പറയുന്ന കഥയിലെ കുട്ടിയോട് സന്യാസി പറഞ്ഞതുപോലെ കൊട്ടാരത്തിലെ മുഴുവൻ ഭംഗിയും ആസ്വദിച്ച് വരുമ്പോൾ നിന്റെ കയ്യിൽ തന്ന സ്പൂണിലെ എണ്ണത്തുള്ളികൾ മുഴുവൻ ഉണ്ടാകണം. എണ്ണത്തുള്ളികൾ നഷ്ടപ്പെടുമോ എന്ന് ഭയന്ന് കൊട്ടാരത്തിലെ ഭംഗി പൂർണ്ണമായി ആസ്വദിക്കാതെ സ്‌പൂണിൽ തന്നെ ശ്രദ്ധിച്ച കുട്ടിയോട് സന്യാസി പറഞ്ഞു എണ്ണത്തുള്ളികൾ നഷ്ടപ്പെടാനും പാടില്ല കൊട്ടാരത്തിലെ ഭംഗി മുഴുവൻ നീ ആസ്വദിക്കുകയും വേണം. ശരിക്കും ആ എണ്ണത്തുള്ളികൾ സത്യത്തിന്റെയും നന്മയുടെയും എണ്ണത്തുള്ളികൾ ആണ്. എത്ര സ്വാതന്ത്ര്യം നാം ആസ്വദിച്ചാലും അനുഭവിച്ചാലും ചില മൂല്യങ്ങൾ നമ്മിൽ നിന്നും ചോർന്നുപോകരുത് . ഇത് വിവേകത്തിന്റെ ഗുണപാഠമാണ്.

സമൂഹത്തിന്റെയും മനുഷ്യരുടെയും മൂല്യച്യുതികൾക്കു കാരണം ആ ‘വംശനാശങ്ങൾ’ ആണ്. ബാല്യത്തിൽ അന്യന്റെ മാവിൽ അവൻ കല്ലെറിയുമ്പോൾ അവന്റെ സ്വാതന്ത്ര്യം ആ കുഞ്ഞുപ്രായത്തിൽ തന്നെ തെറ്റായി ഉപയോഗിക്കുമ്പോൾ മുത്തച്ഛൻ പറഞ്ഞുകൊടുത്ത കഥ അവൻ ഉൾക്കൊള്ളുന്നു എങ്കിലും പ്രായത്തിന്റെ തേരോട്ടത്തിൽ എവിടെയോ അതിനു ആ കഥ കൈമോശം വന്നിരുന്നു. അവൻ വീണ്ടും അവന്റെ സ്വാതന്ത്ര്യം പരിധികളില്ലാതെ ഉപയോഗിക്കുന്നു. അതുകാരണം അവനൊരു കുറ്റവാളിയാകുന്നു. വധശിക്ഷയുടെ തൊട്ടു മുൻപ് അവനെഴുതി നിർത്തുന്ന ഡയറിക്കുറിപ്പിൽ അവൻ കുറ്റസമ്മതങ്ങളും പശ്ചാത്താപങ്ങളും രേഖപ്പെടുത്തുന്നു.

‘ഉപാന്തമാത്ര’യിൽ മാത്രം ഈ ബോധോദയം വന്നാൽ പോരാ..ജീവിതം നമുക്ക് ജീവിക്കാനും മറ്റുളളവർക്ക് തണലേകാനും ആണ്. കഥാനായകൻ മുപ്പത്തിയഞ്ചാം വയസിൽ തൂക്കുകയറിലേക്കു നടന്നുപോകുമ്പോൾ അവൻ എന്താണ് നേടിയത് ? നേട്ടങ്ങളല്ല നഷ്ടങ്ങൾ മാത്രമെന്ന് മനസിലാകും. നമുക്കിന്നു മുത്തശ്ശിമാരെയും മുത്തച്ഛന്മാരെയും പുച്ഛമാണ്. പഴഞ്ചന്മാർ എന്നും യാഥാസ്ഥിതികർ എന്നും പരിഹസിക്കുന്നു. എന്തൊക്കെ ആയാലും അവരുടെയൊക്കെ ആ സാത്വികമായ  ജീവിതം, അതിന്റെ പൊരുൾ നമുക്ക് മനസിലാക്കാൻ സാധിക്കണം. ആധുനികകാലം സാങ്കേതികവും പുരോഗമനപരമായതുമായ സംഭവങ്ങൾക്കു സാക്ഷ്യവഹിക്കുന്നു എങ്കിലും ഉള്ളറിവുകളിലും ഹൃദയസ്നേഹങ്ങളിലും നന്മയുടെ നിലാവുകളിലും നമുക്ക് ഒന്ന് മുങ്ങിക്കുളിക്കണം എങ്കിൽ പിന്നിലേക്ക് പിന്നിലേക്ക് ഒന്ന് നടക്കണം. ഇനി നിങ്ങളേവരുടെയും മുന്നോട്ടുള്ള യാത്ര പിന്നിൽ നിന്ന് മടങ്ങിവന്ന ശേഷം ആകട്ടെ…

ഈ ഷോർട്ട് മൂവി ഇന്നത്തെ യുവത്വം കണ്ടിരിക്കണം. എടുത്തുചാട്ടങ്ങളും ആക്രോശങ്ങളും അലർച്ചകളും ഇരുട്ടും മാറ്റി ശാന്തതയുടെ മനസോടെ ഇരുന്നു കാണുക. നിങ്ങളിൽ പുനര്വിചിന്തനങ്ങൾ സംഭവിക്കട്ടെ … ചില ‘കിഴവന്മാരുടെയും’ ‘കിഴവികളുടെയും’ വേപഥു പൂണ്ട ശബ്ദത്തിൽ ആ നല്ല കഥകൾ നിങ്ങളിൽ അലയടിക്കട്ടെ.. നിങ്ങളുടെ മനസിലും കൈയിലുള്ള ആയുധങ്ങൾ നിലത്തിട്ടു പരസ്പരം പുണർന്ന് സ്നേഹത്തിന്റെ ലോകത്തെ വരവേൽക്കട്ടെ… നിങ്ങളോർക്കുക അവിടെ മാത്രമാണ് ആധുനികതയ്ക്കും പുരോഗമനത്തിനും നിലനിൽപ്പുണ്ടാകുന്നത്. ക്രമംതെറ്റിയുള്ളതെല്ലാം അക്രമങ്ങളാണ്. മനസ്സിൽ ഒരു നെയ്ത്തിരി കത്തിച്ച ഈ ഷോർട്ട് മൂവിക്കും അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും.

എൻ കെ ആദർശ്
എൻ കെ ആദർശ്

ഉപാന്തമാത്ര സംവിധാനം ചെയ്ത എൻ കെ ആദർശ് ബൂലോകം ടീവിയോട് സംസാരിക്കുന്നു.

ഞാനിപ്പോൾ ബാംഗ്ലൂരിൽ ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ വീഡിയോ എഡിറ്റർ ആയിട്ടാണ് വർക്ക് ചെയുന്നത്. നാട് കോഴിക്കോടാണ് .

ഉപാന്തമാത്ര എന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ്. ഇതിനു മുൻപ് ചെയ്യാനുദ്ദേശിച്ച രണ്ടും പുറംലോകം കണ്ടിട്ടില്ല. ചില സാങ്കേതിക-സാഹചര്യ പ്രശ്നങ്ങൾ മൂലം പൂർത്തീകരിക്കാൻ പറ്റാതെ വന്നിട്ടുണ്ടായിരുന്നു. ഉപാന്തമാത്രയുടെ ടോപിക് ഡിസ്കസ് ചെയുന്നത് ഇതിന്റെ സ്‌ക്രീൻ പ്ളേ ചെയ്തിട്ടുള്ള MUHAMMAD RAMEES എന്ന എന്റെയൊരു സുഹൃത്താണ്. എന്റെ ഫസ്റ്റ് ഷോർട്ട് ഫിലിം ‘കൂടോത്രം’ എന്ന ഒരു സോഷ്യൽ മെസേജ് ഒക്കെയുള്ള ഷോർട്ട് മൂവിയായിരുന്നു. അതിന്റെ ഷൂട്ട് കാര്യങ്ങൾ ഒന്നും കംപ്ലീറ്റ് ആയിട്ടില്ല. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒരുപാട് ഡിലെ വരികയും പിന്നീടത് ഡ്രോപ്പ് ചെയ്യേണ്ടിവരികയും ചെയ്തു. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തപ്പോൾ MUHAMMAD RAMEES എന്നെ വിളിച്ചു . ബേസിക്കലി അവനൊരു എഴുത്തുകാരനാണ്, നോവലിസ്റ്റ് ആകണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് , ഒരധ്യാപകൻ ആകണമെന്ന ആഗ്രഹം ഉള്ളിലിട്ട് നടക്കുന്ന ആളാണ് . അവനെന്നെ വിളിക്കുന്നത് വാട്സാപ്പ് സ്റ്റാറ്റസ് കണ്ടിട്ടാണ്. അങ്ങനെ സംസാരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു നമുക്കൊരുമിച്ച് ഒരു വർക്ക് ചെയ്യാം എന്ന്. അങ്ങനെ അവൻ പറഞ്ഞ ടോപിക് ആണ് ഇത്. ആദ്യം തന്നെ ടോപിക് എനിക്ക് വളരെ ഇഷ്ടപ്പട്ടു. ഇത് ഡിസ്കസ് ചെയ്തുവന്നപ്പോൾ ഒരു ഫീച്ചർ ഫിലിമിന്റെ വലിപ്പം ഉണ്ടായിരുന്നു. അതിനെ വെട്ടിച്ചുരുക്കി ഒരു ഷോർട്ട് ഫിലിം ആക്കുകയായിരുന്നു.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”NK ADARSH” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/10/upanthamathrafinal.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

ഈ സിനിമ കമ്മ്യൂണിക്കേറ്റ് ചെയുന്നത്

പൂർണ്ണമായും ഈ സിനിമ കമ്മ്യൂണിക്കേറ്റ് ചെയുന്നത് സ്വാതന്ത്ര്യം എന്ന ഒരു യാഥാർഥ്യത്തെ പറ്റിയാണ്. എല്ലാര്ക്കും സ്വാതന്ത്ര്യമുണ്ട്. അത് അളവിൽ കൂടുതൽ ആസ്വദിക്കാനോ അനുഭവിക്കാനോ തുനിഞ്ഞിറങ്ങുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ദയ, നന്മ, കാരുണ്യം എന്നീ നമ്മുടെ ധാർമ്മിക മൂല്യങ്ങളാണ്. മനുഷ്യനുണ്ടാകേണ്ട നല്ല ഗുണങ്ങളൊക്കെ നഷ്ടമാകും. സ്വാതന്ത്ര്യത്തിനും ഒരു ലിമിറ്റ് ഉണ്ട്. അത് നഷ്ടപ്പെടുത്തി നേടുന്ന നേട്ടം നമ്മെ അധാർമ്മികതയിലേക്കും തിന്മയിലേക്കും കൊണ്ടുപോകും. ഒരു മുത്തച്ഛനിലൂടെയും ഒരു ബാലനിലൂടെയുമാണ് നമ്മളത് കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടുള്ളത് . മുത്തച്ഛൻ കൊച്ചുമകനോട് പറയുന്നൊരു സാരോപദേശ കഥയാണ്. ആ കഥയിൽ എല്ലാമുണ്ട്. ആ കഥ ആ കുട്ടി ശരിയായി ഉൾക്കൊണ്ടില്ലായിരുന്നു. അവൻ വളർന്നു വലുതായപ്പോൾ വധശിക്ഷ കാത്തുകഴിയുന്ന ഒരു ജയിൽപ്പുള്ളിയായി. ഇന്നയാളെ തൂക്കിലേറ്റുന്ന ദിവസമാണ്. അവസാനമായി മനസ് തുറന്ന് അയാൾ ഡയറിയിൽ എഴുതുകയാണ്. അന്ന് മുത്തച്ഛൻ പറഞ്ഞ സാരോപദേശ കഥയിലെ മെസ്സജ് ഉൾക്കൊള്ളാൻ പറ്റാത്തതുകൊണ്ടാണ് ഇന്ന് ഈ അവസ്ഥയിലെത്തിയത്. അങ്ങനെ അവസാനത്തിനു തൊട്ടുമുൻപുള്ള നിമിഷം .. അയാളെ തൂക്കിലേറ്റുന്നതിന് തൊട്ടു മുൻപുള്ള നിമിഷം അയാൾക്കുണ്ടാകുന്ന തിരിച്ചറിവാണ് ..അന്ന് മുത്തച്ഛൻ പറഞ്ഞ കഥ അയാൾ ഇപ്പോഴാണ് തിരിച്ചറിയുന്നത്.

അതിലൊരു അനിമേഷൻ സ്റ്റോറിയും ഉണ്ടല്ലോ…ആ എണ്ണത്തുള്ളികളുടെ കാര്യം. എണ്ണത്തുള്ളികൾ എന്നത് റെപ്രസെന്റ് ചെയ്യുന്നത് ഒരാളുടെധാർമ്മിക മൂല്യങ്ങളാണ്, അതായത് ദയ, നമ്മ കാരുണ്യം. എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കാനുള്ള സ്വാതന്ത്ര്യണ്ട് . എന്നാൽ ദയ, നമ്മ കാരുണ്യം ഇവ കൈവിട്ടുകളഞ്ഞാൽ അധാർമ്മികതയിലേക്കു പോകും. സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

എണ്ണത്തുള്ളികളുടെ കഥയാണോ ഈ മൂവിയിലേക്കു നയിച്ചത് ?

ഇതിലെ ആ എണ്ണത്തുള്ളികളുടെ കഥതന്നെയാണ് ഷോർട്ട് മൂവിയിലേക്ക് എത്തിച്ചത്. ആൽക്കെമിസ്റ്റ് എന്ന പൗലോ കൊയ്‌ലോയുടെ നോവലിൽ ചെറുതായി പ്രതിപാദിച്ചിട്ടുള്ള ഒരു കഥയാണ് അത്. നമ്മളതിനെ ഒന്ന് ഡീറ്റൈൽ ആക്കി വിഷ്വലൈസ് ചെയ്തു എന്നേയുള്ളൂ. ആ ഒരു കഥയിൽ നിന്നാണ് ഉപന്തമാത്ര എന്ന ഷോർട്ട് മൂവിയുടെ പ്രരംഭഘട്ട ചിന്ത ഉണ്ടാകുന്നത് . മുഹമ്മദ് റമീസ് പറഞ്ഞത് ഞാൻ വായിച്ചിട്ട്ള്ള പുസ്തകത്തിൽ നിന്നാണ് ഈയൊരു ആശയം കിട്ടിയെന്നാണ് . ആ ഒരു സ്റ്റോറി ആണ് അതിലെ കോർ ആയ ഒരു എലിമെൻറ്. അതിനെ ചുറ്റിപ്പറ്റിയാണ് അതിലെ രണ്ടു പോര്ഷൻസും. അതായതു കുട്ടിയുടെ ചെറുപ്പകാലവും വർത്തമാനകാലവും.

അടുത്ത പ്രോജക്റ്റുകൾ

ഇനിയിപ്പോ ഒരു ഫീച്ചർ ഫിലിമിന് വേണ്ടിയുള്ളൊരു തിരക്കഥയുടെ പണിപ്പുരയിൽ ആണ്. അതിന്റെ കാര്യങ്ങളിങ്ങനെ ചെയുന്നുണ്ട്, പൂർത്തീകരിച്ചിട്ടില്ല. മറ്റു പല സബ്ജക്റ്റുകളും കൈയിലുണ്ട്. അൾട്ടിമേറ്റ് ആയ സ്വപ്നം സിനിമയിൽ എത്തപ്പെടുക..സിനിമയിൽ ജീവിക്കുക എന്നതാണ് . എന്റെ പത്താം ക്ലാസ് കാലത്താണ് ‘തട്ടത്തിൽ മറയത്ത് ‘ എന്ന സിനിമ ഇറങ്ങുന്നത് . ആ സിനിമയ്ക്ക് ശേഷമാണ് സംവിധാനം എന്താണെന്നും സിനിമ എന്താണെന്നും സിനിമ എങ്ങനെ ചെയ്യണം എന്നും ഡീറ്റൈൽഡ് ആയി അറിയാനും മനസിലാക്കാനും ശ്രമിച്ചത്. വിനീത് ശ്രീനിവാസൻ എന്ന വ്യക്തിയാണ് സംവിധായകൻ ആകണം എന്ന എന്റെ തീരുമാനത്തിന് ഇൻഡയറക്റ്റ് ആയിട്ട് പിന്നിൽ എന്ന് വേണമെങ്കിൽ പറയാം. ഡിഗ്രി പഠനത്തിന്റെ പകുതി ഒക്കെ ആയപ്പോൾ തന്നെ എന്റെ മേഖല സിനിമ ആണെന്ന ഒരു ധാരണ കിട്ടി. ‘സിനിമാപ്രാന്ത്’ അങ്ങ് കേറി എന്ന് വേണമെങ്കിൽ പറയാം. അങ്ങനെയാണ് ഡിഗ്രി പഠനം പാതി വഴിക്ക് ഉപേക്ഷിച്ചു മീഡിയ പഠനം തുടങ്ങിയത്. അങ്ങനെ സിനിമ പാഷനായി കൊണ്ടുനടക്കുന്ന ഒരേ മനസുള്ള കുറെ സുഹൃത്തുക്കളെ നേടാൻ സാധിച്ചു. അങ്ങനെയാണ് എന്റെ ഡ്രീം എന്നത് സിനിമ തന്നെയാണ് എന്ന് ഞാൻ തീരുമാനിക്കുന്നത്.

സംവിധാന താത്പര്യങ്ങൾ

ബേസിക്കലി എല്ലാ സംവിധായകരും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കല ഒരിക്കലും പൂർണ്ണതയിൽ എത്തുന്നില്ലല്ലോ. എത്ര എക്സ്പീരിയൻസ് ഉള്ള സംവിധായകൻ സിനിമ ചെയ്തു എങ്കിലും അദ്ദേഹത്തിന്റെ അടുത്ത സിനിമ അദ്ദേഹത്തെ സംബന്ധിച്ച് ആദ്യ സിനിമ പോലെ തന്നെയാണ്. പുതിയ സിനിമയുടെ രീതികൾ, ടെക്നിക്കൽ വശങ്ങൾ , പുതിയ ട്രെൻഡുകൾ, അന്നത്തേയും ഇന്നത്തെയും സിനിമകൾക്ക് സംഭവിച്ച മാറ്റങ്ങൾ, പ്രേക്ഷകന്റെ അഭിരുചികൾ, ജേർണറുകൾ…അങ്ങനെ ഒരുപാട് കാര്യങ്ങൾ പുതുതായി പഠിക്കണം. എന്നെ സംബന്ധിച്ചു .. സംവിധാനം ചെയ്യണം എന്നതുമാത്രമല്ല ആഗ്രഹം, സിനിമയിൽ എന്തും ചെയ്യണം എന്നതാണ്. അതിപ്പോൾ സംവിധാനം ആയിക്കോട്ടെ , എഴുത്തായിക്കോട്ടെ, ക്യാമറ, എഡിറ്റങ് ..ആയിക്കോട്ടെ… സിനിമയിൽ ആയിരിക്കണം എന്നതാണ് പ്രധാനകാര്യം.

ഉപാന്തമാത്ര ഒരുപാട് ബുദ്ധിമുട്ടി ചിത്രീകരിച്ചത്

ഉപാന്തമാത്രയുടെ ആശയം ആദ്യം ഉത്ഭവിച്ച സമയത്ത് ഒരു പ്രൊഡ്യൂസർ ഉണ്ടായിരുന്നില്ല. ചുമരുണ്ടെങ്കിൽ അല്ലെ ചിത്രം വരയ്ക്കാൻ സാധിക്കൂ. ഒരു പ്രൊഡ്യൂസറിനു വേണ്ടി ഒരുപാട് അലയുകയുണ്ടായി. 2017 -18 കാലത്താണ് അതിന്റെയൊരു ചർച്ച നടക്കുന്നത്. 2019 അവസാനമൊക്കെ ആയപ്പോൾ ആണ് ഷൂട്ട് ചെയുന്നത്. അതുവരെ പ്രൊഡ്യൂസറെ തിരക്കി അലഞ്ഞു. ഒന്നാമത് ഇതൊരു കൊമേഴ്‌സ്യൽ സബ്ജക്റ്റ് അല്ല. ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുക എന്നതായിരുന്നു നമ്മുടെ ലക്‌ഷ്യം. അങ്ങനെ ആ പ്രോജക്റ്റ് നടക്കാതെ വന്നപ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ തന്നെ പണം ഷെയർ ചെയ്തു പ്രൊഡക്ഷൻ ഏറ്റെടുക്കുകയായിരുന്നു. VINTAGE CINEMAS എന്ന ബാനറിൽ. അങ്ങനെയാണ് ഇത് പൂർത്തീകരിക്കാൻ സാധിച്ചത്. ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു. രണ്ടുവർഷത്തെ പരിശ്രമത്തിനു ശേഷമാണ് ഈ മൂവി പിറക്കുന്നത്. ആദ്യ രണ്ടു സിനിമകൾ പുറത്തിറക്കാൻ സാധിക്കാത്തതുകൊണ്ടുള്ള ഉൾഭയം ഉണ്ടായിരുന്നു. എന്നാൽ ഇത് പുറത്തിറക്കാൻ സാധിച്ചു. ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാനും സാധിച്ചു.

ലൊക്കേഷൻ

ഷൂട്ട് ചെയ്ത വീട് എന്റെ നാട്ടിൽ തന്നെയുള്ള താമസമില്ലാത്ത ഒരു വീടായിരുന്നു. കാട് പിടിച്ചുകിടന്ന ഒരുവീടായിരുന്നു. ജയിൽ സീനുകൾ ചെയ്യാൻ ജയിലിൽ അമ്പതിനായിരം രൂപയൊക്കെ കെട്ടിവയ്ക്കണമായിരുന്നു. നമ്മളതിന്റെ പുറകെ പോയില്ല. ആ വീട്ടിൽ തന്നെ സെറ്റ് ഇട്ടു. കറുത്ത പിവിസി പൈപ്പ് ആയിരുന്നു ജയിൽ കമ്പികൾ ആയി ഉപയോഗിച്ചത്. ജയിലഴികളെ കുറിച്ച് ചില ഇന്ഫോര്മേഷനുകൾ കളക്റ്റ് ചെയ്തു ആണ് ചെയ്തത്.

ജയിലിനുള്ളിൽ എങ്ങനെ മണ്ണെണ്ണ വിളക്ക് ?

അതെന്നോട് ഒരുപാട് പേര് ചോദിച്ചിരുന്നു . ഇന്ന് അയാളുടെ അവസാന ദിവസമാണ്. ഇന്ന് എന്തുചോദിച്ചാലും അവർ നൽകും. അവസാനത്തെ ആഗ്രഹം എന്താണെന്ന ചോദ്യം ഉണ്ടല്ലോ. അവസാനത്തെ ആഗ്രഹം എന്താണ് എന്ന ചോദ്യത്തിന് അയാൾ ആവശ്യപ്പെട്ടതായിരുന്നു ഒരു ഡയറിയും പേനയും ഒരു മണ്ണെണ്ണ വിളക്കും. റാന്തൽ വെളിച്ചത്തിൽ കുറച്ചുകൂടി വികാരങ്ങൾ തീക്ഷ്ണമാക്കാൻ സാധിക്കും എന്നാണു ഞാൻ കരുതിയത്. അപ്പോൾ ആ വ്യക്തി അനുഭവിക്കുന്ന ആ വൈകാരികതയ്ക്കു ലൈറ്റ് വെട്ടം സ്യൂട്ടാകില്ല. അല്ലെങ്കിൽ പിന്നെ വേറെ ഡ്രമാറ്റിക് ആയ ലൈറ്റിങ് ഒക്കെ കൊടുക്കണം. അങ്ങനെയാണ് ചുമ്മിനി വെളിച്ചം കൊണ്ടുവന്നത്. പിന്നെ പണ്ട് ലൈറ്റ് ഇല്ലാത്ത ജയിലുകൾ ആയിരുന്നല്ലോ. ഒരു പഴയ കാലത്തെ സൂചിപ്പിക്കാനും കൂടിയാണ് അതുകൊണ്ടു ഉദ്ദേശിച്ചത്.

UPANTHA MATHRA | Malayalam Short Film

A plot depicted on the consequences of a young men, by his perverting life without any restriction and exploited his freedom of life and finally he got death penalty …

This story supposed to illustrate about a message which favour for the whole
human beings ..

Major protagonists are “a grandpa and grandson ” story start with them , and it’s ends with the soliloquy of the young men written in his diary

DIRECTOR : NK ADARSH

PRODUCTION : VINTAGE CINEMAS

WRITER : MUHAMMAD RAMEES

DOP : KARTHIK VS

BG SCORE : VISHNU PRASAD

EDITING : NK ADARSH

ANIMATION &
PUBLICITY DESIGNS : SREERAG

CAST : SASIDHARAN (Grandfather), MASTER NIRANJAN (The boy), YADHU KRISHNA SOMAN (Jail bird)

Leave a Reply
You May Also Like

തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ നിശ്ചയിച്ച സാഹസിക പോരാളിയുടെ കഥ

Gopalkrishna Pillai സിനിമാപരിചയം ‘കറുപ്പ് ചട്ടൈക്കാരൻ ‘ (കറുത്ത കുപ്പായക്കാരൻ) അഴിമതിയിലൂടെയും അരാജകത്വത്തിലൂടെയും സമൂഹത്തെ ചൂഷണംചെയ്യുന്ന…

‘സാനി കായിദം’ എന്നാൽ ഗുണനിലവാരം കുറഞ്ഞ പൾപ്പിൽ നിന്നുള്ള പേപ്പർ

Prasanth Prabha Sarangadharan അനിയന്ത്രിതമായ ചോരയുടെ, പ്രതികാരത്തിന്റെ ഒഴുക്ക്, അതും ‘Tarantino ‘സ്റ്റൈലിൽ തമിഴിൽ നിന്നും……

കങ്കണ വിദേശ ചാരവനിത, വയലൻസ് നിറഞ്ഞ ‘ദാക്കഡ്’ ടീസർ

ആക്‌ഷന്‍ ത്രില്ലർ ‘ദാക്കഡ്’ ടീസർ എത്തി. വിദേശ ചാരവനിതയുടെ കഥാപാത്രമായി കങ്കണ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ടീസർ…

സാമന്തയുടെ ആക്ഷൻ രംഗങ്ങൾ അടക്കം കുറെയേറെ നല്ല രംഗങ്ങൾ സമ്മാനിക്കുന്നുണ്ട് യശോദ

Unni Krishnan സാമന്ത, ഉണ്ണിമുകുന്ദൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് യശോദ. പേര് പോലെ…