രണ്ടു ആഴ്‌ച മുന്നെ രാവിലെ എണീറ്റപ്പൊ ഉപ്പന്‍ കരയുന്നതു കേട്ടു. ചെറുതായി ഭയന്നു.ഈശ്വരാ..എന്റെതാണൊ ഊഴം ? അല്ല..10 മണിയോടെയാണറിഞത് അപ്പുറത്തെ രാധാക്രിഷ്ണന്‍ മരിച്ചൂന്ന്.പാവം ആയകാലത്തു അദ്ധ്വാനിച്ചു കുട്ടികളെ വളര്‍ത്തി,അതും ഗള്‍ഫിലെ പൊടിക്കാറ്റിലും എരിവെയിലത്തും കിടന്നു കഷ്ടപ്പെട്ട്. പക്ഷെ അവര്‍ക്ക് കിട്ടാനുള്ളതു കിട്ടുകയും പുള്ളി വയസ്സായി അസുഖം വന്നു കിടപ്പിലാകുകയും ചെയ്തതോടെ ആര്‍ക്കും അയാളെ വേണ്ടാതായി. ഹും..അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാ.കുടുംബത്തിന്റെ സ്നേഹവും ഇണക്കവും പിണക്കവുമൊക്കെ ആസ്വദിച്ചു തുടങ്ങുന്നതിനു മുന്നെ ഭാര്യയും ഒരേ ഒരു മോളും ആക്സിഡന്റില്‍ പെട്ടു മരിച്ചു.പിന്നെ ആര്‍ക്കു വേണ്ടി സമ്പാദിക്കാന്‍ ..ആര്‍ക്കു വേണ്ടി ജീവിക്കാന്‍ ?

അന്നു മുതല്‍ തനിച്ചായി ജീവിതം .ഇപ്പൊ ചുരുക്കം ചില ആള്‍ക്കാരെ കൂട്ടായുള്ളു.പാല്‍ കൊണ്ടു വരുന്ന അമ്മൂട്ടി, മരിച്ച രാധാക്രിഷ്‌ണന്‍ അങ്ങനെ ചിലര്‍ . അമ്മൂട്ടിക്കു ഞാന്‍ കൊച്ചപ്പു,രാധാക്രിഷ്‌ണനു ഞാന്‍ രാമേട്ടന്‍. അങ്ങനെ പലര്‍ക്കും പല പേരില്‍.

വീണ്ടും അതാ ഉപ്പന്‍ കരയുന്നു.ആ..ഇന്നാരുടേതാണാവൊ…?അപ്പോഴേയ്ക്കും അമ്മൂട്ടീടെ വിളി കേട്ടു. ഭാഗ്യം ഇനി കുറച്ചു നേരം മിണ്ടാനും പറയാനും ഒരു കൂട്ടായി.

“കൊച്ചപ്പൂ..കൊച്ചപ്പൂ..” അവളുടെ വിളി കേള്‍ക്കാം .

പതുക്കെ എണീക്കട്ടെ..ഓ എന്തൊ എണീക്കാന്‍ പറ്റുന്നില്ല.ഒട്ടും വയ്യാണ്ടായിരിക്കുന്നു.നാലന്‍ചു തവണ വിളിച്ചിട്ടും എന്നെ കാണാഞ്ഞിട്ടാവണം അവള്‍ പാതി ചാരിയിരുന്ന വാതില്‍ തള്ളി തുറന്നു.

“കൊച്ചപ്പുവെന്താ എണീക്കാത്തെ..”അവള്‍ വീണ്ടും വിളിചു.

‘പാലിങ്ങകത്തേയ്ക്ക് വയ്ക്ക് മോളേ’ എന്നു പറയണമെന്നുണ്ടെങ്കിലും നാവു പൊങ്ങുന്നില്ല .അവള്‍ കതകു തുറന്നു, എന്റെ അടുത്തു വന്നു, എന്നെ തുറിച്ചു നോക്കി നിന്നു, പിന്നെ ഓടിപ്പോയി.ദാ അപ്പുറത്തെ സാലിയും രാഘവനും ഓടി എന്റെ മുറിയിലേക്കു വരുന്നു.എനിക്കൊട്ടും എഴുന്നേല്‍ക്കാന്‍ പറ്റാതായിരിക്കുന്നു. ‘നിങ്ങളെന്താ ഈ വഴി’ക്കെന്നു ചോദിക്കാന്‍ നാവു പൊങ്ങുന്നില്ല ! അവര്‍ക്കിരിക്കാന്‍ മൂലയില്‍ കിടക്കുന്ന കസേര ചൂണ്ടി കാണിക്കാന്‍ കൈ പൊങ്ങുന്നില്ല ! പക്ഷെ അവര്‍ക്കിരിക്കണ്ട എന്നു അവരുടെ വെപ്രാളം കണ്ടപ്പൊ മനസ്സിലായി. ‘എന്താ എന്തു പറ്റി’യെന്നു ചോദിക്കാനുള്ള ശ്രമവും വെറുതെയായി.

സാലി എന്റെ കൈ പിടിച്ചു നോക്കി.പിന്നെയും രണ്ടു മൂന്നു പേര്‍ വന്നു.എല്ലാരും കൂടി എന്റെ ചുറ്റും വന്നു നിന്നു, കിടക്കയില്‍ നിന്നും എന്നെ പൊക്കി നിലത്ത് ആരോ വിരിച്ചിരുന്ന ഒരു വെള്ള തുണിയില്‍ കിടത്തി.ആരോ തലക്കല്‍ വിളക്കു കത്തിച്ചു വച്ചു.

വെള്ളത്തുണിയും തലയ്ക്കല്‍ വിളക്കുമൊക്കെ അന്നു രാധാക്രിഷ്ണന്‍ മരിച്ചപ്പോഴും കണ്ടതല്ലെ…?

അവരടച്ച കണ്ണു തുറക്കാന്‍ ഞാന്‍ ആവത് ശ്രമിച്ചു,എഴുന്നേറ്റ് ‘എനിക്കൊന്നുമില്ല’ എന്ന് പറയാനും.

ഉപ്പന്‍ അപ്പോഴും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു.

You May Also Like

ഐറ്റം ഡാൻസിനെ കുറിച്ചുള്ള രജിഷയുടെ അഭിപ്രായം വൈറലാകുന്നു

അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള അവാർഡ് മേടിച്ച താരമാണ് രജീഷ വിജയൻ. അനുരാഗകരിക്കിൻ…

കൊച്ചുകുട്ടിയെ അനുകരിച്ച് നീര്‍നായ കാണികളെ അമ്പരപ്പിച്ചു

മൃഗങ്ങള്‍ക്കിടയിലെ ഈ കലാകാരനെ ഒന്ന് കണ്ടു നോക്കു

ഒരു ന്യൂ ജെനറെഷന്‍ പ്രണയ കഥ

’11 മണിക്ക് തന്നെ ഓഡിടോറിയത്തില്‍ എത്തണം..ഞാന്‍ കാത്തിരിക്കും..വരാതെ ഇരിക്കരുത്..അവള്‍ പോയാല്‍ നിനക്ക് ഒന്നും വരില്ലാന്ന് കാണിച്ചു കൊടുക്കണം’…

മമ്മുട്ടി-ഉടലും നടനും

വൈക്കത്തടുത്തുള്ള ചെമ്പ് എന്ന ഗ്രാമത്തിൽ നിന്ന് മഞ്ചേരിക്ക് പോയ മുഹമ്മദ് കുട്ടിയ്ക്ക് പ്രധാനമായും അവീടെ വക്കീലായി പ്രാക്റ്റീസ് ചെയ്യുക എന്നതായിരുന്നു ഉദ്ദേശം.