തലതിരിഞ്ഞ ചൈനക്കാരുടെ തല തിരിഞ്ഞ വീട് ലോക ജനശ്രദ്ധയാകര്‍ഷിക്കുന്നു. ചൈനയിലെ ഷാങ്ങ്ഹായിലെ ജിന്‍ഷാന്‍ ഗ്രാമത്തിലെ ഫെന്ജിംഗ് പുരാതന ഗ്രാമത്തിലാണ് മേല്‍ക്കൂര താഴെയും തറ മുകളിലുമായി രസകരമായ വീടിന്റെ പണി പൂര്‍ത്തിയായി വരുന്നത്. എഡി 1200 കളില്‍ അവിടം ഭരിച്ചിരുന്ന യുവാന്‍ ഭരണകൂടത്തിന്റെ വീടിന്റെ മാതൃകയിലാണ് ഈ വീട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
അവിടെയുള്ള ലോക്കല്‍ ആര്ടിസ്റ്റുകള് തന്നെയാണ് ഈ വീട് ഡിസൈന്‍ ചെയ്തത്. വീട്ടില്‍ ഈ വരുന്ന ഏപ്രില്‍ മാസം മുതല്‍ താമസം തുടങ്ങുമെന്ന് അതിന്റെ ഉടമകള്‍ അറിയിച്ചു.