ഒരു തലതിരിഞ്ഞ വെള്ളച്ചാട്ടം – വീഡിയോ കാണാം..

415

Kinder_upfall

പ്രകൃതി അതിന്റെ സൌന്ദര്യം ഓരോ പുല്‍ക്കൊടിയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രകൃതിയെ മനോഹരമാക്കുന്ന ഏറ്റവും ഭംഗിയേറിയ കാഴ്ചയാണ് വെള്ളച്ചാട്ടങ്ങള്‍. വെള്ളച്ചാട്ടങ്ങള്‍ ഇപ്പോഴും അരുവികളില്‍നിന്നോ, നദികല്‍നിന്നോ, കുത്തനെയുള്ള പാറക്കെട്ടുകളില്‍ താഴേക്ക് വെള്ളം പതിച്ചാണ് കാണാറുള്ളത്‌.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു വെള്ളച്ചാട്ടമാണ് ഇംഗ്ലണ്ടിലെ കിന്റര്‍ ഡൗണ്‍ഫാള്‍ വെള്ളച്ചാട്ടം. പീക്ക് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിനൊരു പ്രത്യേകതയുണ്ട്. സാധാരണ വെള്ളച്ചാട്ടം താഴേക്കാണ് പതിക്കുക. എന്നാല്‍ കിന്റര്‍ ഡൗണ്‍ഫാള്‍ മുകളിലേക്കാണ് പതിക്കുന്നത്.

അതിശക്തമായ കാറ്റ്, താഴേക്ക്‌ പതിക്കുന്ന ജലത്തെ, നിലത്തു എത്തിക്കാതെ മുകളിലേക്ക് തന്നെ പരത്തിവിടുന്നു. അതിനാല്‍ തന്നെ സാധാരണ കാണുന്ന വെള്ളച്ചാട്ടങ്ങള്‍ പോലെയല്ല ഇത്.

റോഡ് കിര്‍ക്ക്പാട്രിക് എന്നയാലാണ് കഴിഞ്ഞ ദിവസം ഈ വെള്ളച്ചാട്ടത്തിന്റെ വീഡിയോ യുട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തത്.

Advertisements