നടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും മോഡലിങും മാത്രമല്ല, റാപ്പ് ഗായികയായും തിളങ്ങിയ താരമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഉർഫി ജാവേദ്. താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ‘ദെധി-മേധി ഫാമിലി’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ്. കാർബോർഡും പ്ലാസ്റ്റിക് ബോട്ടിലും വളയും ഒക്കെ കഴിഞ്ഞു ഇപ്പോഴിതാ ഇലക്ട്രിക് വയറിൽ വരെ വസ്ത്രം തീർത്ത താരമാണ് ഉർഫി.
ഇപ്പോഴിതാ ഇപ്പോൾ മറ്റൊരു വലിയ അംഗീകാരം ഉർഫിയെ തേടി എത്തിയിരിക്കുകയാണ്.ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യൻ സെലിബ്രിറ്റിയായി ഉർഫി ജാവേദ് തിരഞ്ഞെടുക്കപ്പെട്ടു. കത്രീന കൈഫ്, അജയ് ദേവ്ഗൺ, രാം ചരൺ, കാജോൾ, ആലിയ ഭട്ട് എന്നീ സെലിബ്രിറ്റികൾക്കൊപ്പമാണ് ഉർഫി ജാവേദ് പട്ടികയിൽ ഇടം നേടിയത്. ലോകമെമ്പാടും ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തെരയപ്പെട്ട 100 ഏഷ്യൻ വംശജരുടെ പട്ടികയിലാണ് താരം ഇടംനേടിയത്.