സിനിമയിൽ അഭിനയിക്കാൻ അവസരം വേണമെങ്കിൽ കൂടെ കിടക്കുകയോ നഗ്ന വിഡിയോയിൽ പ്രത്യക്ഷപ്പെടുകയോ ചെയ്യണമെന്ന് നടി ഉർഫി ജാവേദ്. കാസ്റ്റിംഗ് കൗച്ചിനെതിരെ ഉർഫി നേരത്തെയും പ്രതികരിച്ചിട്ടുണ്ട്. ഇത് തന്റെ ഉറച്ച നിലപാട് ആണെന്നും താരം പറയുന്നു. ടെലിവിഷൻ നടിയായും മോഡലായും തിളങ്ങുന്ന ഉർഫി ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് എന്നാൽ താരം ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ അനവധി ഗ്ലാമർ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്. 2016 -ൽ ആണ് താരം കാമറയ്ക്കു മുന്നിൽ ആദ്യമായെത്തുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ, ചന്ദ്ര നന്ദിനി, മേരി ദുർഗാ, ദയാൻ ..തുടങ്ങിയ സീരിയലുകൾ ഇവയിലെല്ലാം ഉർഫി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാസ്റ്റിങ് ഡയറക്ടർമാർ ആണ് കിടക്കപങ്കിടാൻ ക്ഷണിക്കുന്നതെന്നു പറഞ്ഞ ഉർഫി അതിലൊരാളുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
***