അറിവ് തേടുന്ന പാവം പ്രവാസി

പ്രണയം മനോഹരമായ ഒരു വികാരമാണ്. എന്നാൽ അല്പം വ്യത്യസ്തമായ പ്രണയങ്ങളും ലോകത്തുണ്ട്. ജീവനില്ലാത്ത വസ്തുക്കളുമായി ആളുകൾക്ക് തോന്നുന്ന ദൃഢമായ പ്രേമവും ലൈംഗികാകർഷണ വുമാണ് ബ്ജക്ടോഫീലിയ എന്നറിയപ്പെടുന്നത്.യുഎസിലെ അർക്കൻസാസ് നിവാസിയായ നഥാനിയേൽ ഓബ്ജക്ടോഫീലിയ മൂലം കുറച്ച് നാൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അയാൾക്ക് തന്റെ കാറിനോടാണ് പ്രണയവും ആകർഷണവും . 1998 ഷെവർലെ മോണ്ടെ കാർലോ ചെയ്സുമായി താൻ ടെലിപ്പതിയിലൂടെ ആശയവിനിമയം നടത്തുന്നുവെന്നും താനും കാറും തമ്മിൽ ശാരീരികബന്ധം പോലും ഉണ്ട് എന്നാണ് നഥാനിയേൽ പറയുന്നത്.

2005 -ൽ ഒരു കാർ ഡീലർഷിപ്പിൽ നിന്ന് കാർ കാണുമ്പോൾ ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ ആയിരുന്നു . വളരെ എളുപ്പം തന്നെ തങ്ങൾ പ്രണയത്തിലായി എന്നും ശാരീരികമായി അടുത്തു എന്നുമാണ് നഥാനിയേൽ പറയുന്നത്. തന്റെ കാറിനോട് തനിക്ക് വികാരങ്ങൾ ഉള്ളത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് നഥാനിയേൽ സമ്മതിക്കുന്നു.പക്ഷേ, തങ്ങളൊരുമിച്ച് ജീവിക്കുന്നതിന് അതൊന്നും തടസമാവില്ല എന്നും അദ്ദേഹം പറയുന്നു. ലൈം​ഗികബന്ധത്തിലേർപ്പെടാൻ തങ്ങൾക്ക് തങ്ങളുടേതായ സമയമുണ്ട് എന്നും വഴികളുണ്ട് എന്നും ഇയാൾ പറയുന്നുണ്ട്.

You May Also Like

ക്ഷമയുടെ നെല്ലിപ്പലക കണ്ട മനുഷ്യൻ

Anoop Nair ഇന്ന് നമുക്ക് ഒരാളെ പരിചയപ്പെടാം. ക്ഷമയുടെ നെല്ലിപ്പലക കണ്ട മനുഷ്യൻ. ഈ ഇരിക്കുന്ന…

പകൽ വീടുകളിലെ വാർദ്ധക്യ പ്രണയങ്ങൾ

പങ്കാളി മരിച്ച വൃദ്ധർക്ക് സമപ്രായക്കയോട് ഒത്തുകൂടാനുള്ള സംവിധാനമാണ് ‘പകൽ വീടുകൾ’. വളരെ നല്ലൊരു ആശയമാണ്. കാരണം ജീവിതത്തിന്റെ സായാഹ്നത്തിലെ ഇരുട്ടിനെ ഒരുപരിധി വരെ അകറ്റാൻ അത് ഉപകരിക്കും. വൃദ്ധർ

ഉല്‍ക്കാശിലകൊണ്ട് ബാഗ്, വിലയറിഞ്ഞാൽ ഞെട്ടും

Anoop Nair ഉല്‍ക്കാശിലകൊണ്ട് ബാഗ് ! പലപ്പോഴും ഫാഷന്‍ രംഗത്തെ വന്‍കിട കമ്പനികള്‍ പുറത്തിറക്കുന്ന പുത്തന്‍…

കാക്കകളെ നഗരം ശുചിയാക്കാന്‍ പ്രയോജനപ്പെടുത്തുകയാണ് സ്വീഡന്‍

വീടും പരിസരവും വൃത്തിയാക്കുന്ന പക്ഷി എന്ന് വിളിപ്പേരുള്ള കാക്കകളെ നഗരം ശുചിയാക്കാന്‍ പ്രയോജനപ്പെടുത്തുകയാണ് സ്വീഡന്‍.ഉപയോഗ ശേഷം…