Connect with us

Featured

ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ? എങ്ങനാ ഇടിമിന്നൽ ഉണ്ടാവുന്നെ ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ??
എന്തൊക്കെ മുൻകരുതലുകൾ എടുക്കണം ?

ആദ്യമേ പറയട്ടെ… ഇടിമിന്നലുള്ളപ്പോൾ ലാൻഡ് ഫോൺ ഉപയോഗിക്കുന്നതിനേക്കാൾ ആയിരം മടങ്ങു സുരക്ഷിതമാണ് മൊബൈൽ ഫോൺ.

മൊബൈൽ ഫോണും, കോഡ് ലസ് ഫോണും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല. പക്ഷെ മൊബൈൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കരുത് എന്നുമാത്രം. എന്നുവച്ചാൽ.. ഫോൺ കറൻറ്റ് ലൈനുമായി ബന്ധിച്ചിരിക്കരുത് എന്ന്.

നമ്മുടെ നാട്ടിൽ ഇലക്ട്രിക്ക് ലൈനും, ഫോൺ കേബിളും.. ( ഇലക്ട്രിക്ക് / ടെലഫോൺ) പോസ്റ്റുകളിലായി നൂറുകണക്കിന് കിലോമീറ്റർ തുറസായ സ്ഥലങ്ങളിലൂടെ വ്യാപിച്ചു കിടക്കുകയാണ്.

 133 total views

Published

on

Baiju Raju എഴുതുന്നു 

ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ??
എന്തൊക്കെ മുൻകരുതലുകൾ എടുക്കണം ?

ആദ്യമേ പറയട്ടെ… ഇടിമിന്നലുള്ളപ്പോൾ ലാൻഡ് ഫോൺ ഉപയോഗിക്കുന്നതിനേക്കാൾ ആയിരം മടങ്ങു സുരക്ഷിതമാണ് മൊബൈൽ ഫോൺ.

മൊബൈൽ ഫോണും, കോഡ് ലസ് ഫോണും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല. പക്ഷെ മൊബൈൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കരുത് എന്നുമാത്രം. എന്നുവച്ചാൽ.. ഫോൺ കറൻറ്റ് ലൈനുമായി ബന്ധിച്ചിരിക്കരുത് എന്ന്.

Baiju Raju

നമ്മുടെ നാട്ടിൽ ഇലക്ട്രിക്ക് ലൈനും, ഫോൺ കേബിളും.. ( ഇലക്ട്രിക്ക് / ടെലഫോൺ) പോസ്റ്റുകളിലായി നൂറുകണക്കിന് കിലോമീറ്റർ തുറസായ സ്ഥലങ്ങളിലൂടെ വ്യാപിച്ചു കിടക്കുകയാണ്. ആ ലൈനിൽ എവിടെയെങ്കിലും മിന്നൽ ഏറ്റാൽ അതുവഴി ബന്ധിച്ചിരിക്കുന്നു ഉപകരണങ്ങളിൽ കൂടിയ വോൾട്ടേജ് / കറന്റ് എത്തുകയും വീടുകളിൽ വെദ്യുത ലൈനിനു അടുത്തു നിൽക്കുന്നവർക്ക് വൈദ്യുതാഘാതം ഏൽക്കുകയും, ഉപകരണങ്ങൾ നശിക്കുകയും ചെയ്യാം. അതുകൊണ്ടാണ് മിന്നൽ ഉള്ളപ്പോൾ ടിവിയും, ലാൻഡ് ടെലഫോണും മറ്റും വാൾ സോക്കറ്റില്നിന്നും കേബിൾ ഊരി ഇടണം എന്ന് പറയുന്നത്.

* ഇടിമിന്നൽ എന്ന് പറയുന്നത് മേഘങ്ങളിൽ രൂപപ്പെടുന്ന ഉയർന്ന വോൾട്ടേജിലുള്ള വൈദ്യതി പ്രവാഹം ആണ്. ആ വൈദ്യതിക്കു ഭൂമിയിലേക്ക് എത്തുവാൻ ഏറ്റവും എളുപ്പമായ വഴി കണ്ടെത്തണം. അതിനാൽ ഉയർന്നു നിക്കുന്ന വൈദ്യുതി കടന്നു പോകുവാൻ കഴിയുന്ന വസ്തുക്കളിൽ മിന്നൽ ഏൽക്കുന്നു. മിന്നൽ ഏൽക്കുക എന്ന് പറഞ്ഞാൽ ആ വസ്തുവിലൂടെ മിന്നൽ വൈദ്യുതി കടന്നു പോവുന്നു എന്നാണ് അർഥം. അതിനാൽ ഇടിമിന്നലുള്ളപ്പോൾ തുറസായ സ്ഥലങ്ങളിൽ നിന്ന് ഫോൺ ചെയ്യുകയോ, നിൽക്കുകയോ പോലും ചെയ്യരുത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത: ” മൊബൈൽ ഫോൺ എടുക്കവേ മിന്നൽ : യുവാവ് മരിച്ചു ”
യുവാവിനു മിന്നൽ ഏൽക്കുമ്പോൾ അദ്ദേഹം മൊബൈൽ ഫോൺ എടുക്കുകയായിരുന്നു. അല്ലാതെ മൊബൈൽ കാരണം അല്ല മിന്നൽ ഏറ്റത്.

ഫോൺ ചെയ്യുമ്പോൾ മിന്നൽ ഏൽക്കുവാനുള്ള സാധ്യത, സ്വർണ മാല ധരിച്ചു നിൽക്കുമ്പോൾ മിന്നൽ ഏൽക്കുവാനുള്ള സാധ്യതയ്‌ക്കു തുല്യമാണ്. കാരണം രണ്ടും ലോഹം കൊണ്ട് ഉണ്ടാക്കിയതാണ് എന്നതുതന്നെ. അല്ലാതെ ബോബൈൽ ഫോണിന് ഇടിമിന്നലിനെ ആകർഷിക്കുവാൻ തക്ക പ്രത്യേക ഒരു കഴിവും ഇല്ല.

മിന്നൽ ഉള്ളപ്പോൾ തുറസായ സ്ഥലത്തോ, വെള്ളത്തിനു അരികിലോ. ലോഹം കൊണ്ടുണ്ടാക്കിയ വസ്തുക്കൾക്ക് അടുത്തോ പോയി നിൽക്കരുത്. വീടിനകത്തിരുന്നു മൊബൈൽഫോൺ ധൈര്യമായി ഉപയോഗിക്കാം. 👍

Advertisement

ഇടി മിന്നല് ഉണ്ടായാല് ചെയ്യേണ്ട മുൻകരുതലുകൾ

* കത്തി, കുട, മുതലായ ലോഹ നിര്മിതമായ കൂർത്ത സാധനങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുക
* മിന്നല് സമയത്ത് പൊക്കം കൂടിയ മരത്തിന്റെ അടിയിൽ പെട്ടാൽ അതിന്റെ  ചില്ലകളുടെ അടുത്തുനിന്നും ദൂരെ മാറി കുത്തിയിരിക്കുക.
* ടെറസിന് മുകളില് വിളക്കുകള് ഘടിപ്പിക്കുന്നതിന് ലോഹ കമ്പികൾ ഒഴിവാക്കുക , ടെറസില് അയ കെട്ടുന്നതിന് ലോഹ ദണ്ഡുകളും, ലോഹ വയറുകളിൽനിന്നും അകലം പാലിക്കുക.
* തുറസ്സായ സ്ഥലതുള്ളതും മതിയായ സുരക്ഷാ കവചം ഇല്ലാത്തതുമായ ടവറുകള്, കളപുരകള്, ചെറുകെട്ടിടങ്ങള്, കുടിലുകള് എന്നിവ അപകടകരമാണ്.
* തുറസായ സ്ഥലത്ത് നില്ക്കുന്നതും അപകടം ഉണ്ടാക്കാം..
* സൈക്കിള് ചവിട്ടുന്നതും, ഇരുചക്ര വാഹനങ്ങൾ, ഓടിക്കുന്നതും ഒഴിവാക്കുക, കാറിനോട് ചേര്ന്ന് നില്ക്കുന്നതും അതില് ചാരി നില്ക്കുന്നതും ഒഴിവാക്കുക. വാഹങ്ങളിൽ ഇരിക്കുന്നവർ വാഹനത്തിലെ ലോഹങ്ങളുമായുള്ള സ്പർശനം ഒഴിവാക്കുക.

=====

എങ്ങനാ ഇടിമിന്നൽ ഉണ്ടാവുന്നെ ??

ആദ്യം ഒരു കുഞ്ഞു പരീക്ഷണം :
1 ) ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് എടുക്കുക.( കടകളിൽനിന്നു കിട്ടുന്ന ക്യാരി ബാഗോ. അല്ലെങ്കിൽ പലചരക്ക് സാധങ്ങൾ കിട്ടുന്ന പ്ലാസ്റ്റിക്ക് കവറോ മതി. ) ഇനി കുറച്ചു കടലാസു കഷ്ണങ്ങൾ ചെറിയ ചെറിയ കഷണങ്ങൾ ആയി കീറി ടേബിളിനു നടുക്ക് വെക്കുക. ഇനി പ്ലാസ്റ്റിക്ക് ഷീറ്റിന്റെ രണ്ട് അറ്റവും രണ്ടുകൈകളിൽ വലിച്ചു പിടിച്ചു മരംകൊണ്ടുണ്ടാക്കിയ ടേബിളിനു സൈഡിൽ കുറച്ചു പ്രാവശ്യം ഉരസുക. എന്നിട്ട് കടലാസു

ക്ഷണങ്ങൾക്കു മുകളിൽ കൊണ്ട് ചെല്ലുക. അപ്പോൾ കടലാസ്സ് പ്ലാസ്റ്റിക്കിലേക്കു ചാടിപ്പിടിക്കുന്നതു കാണാം.
ഇവിടെ പ്ലാസ്റ്റിക്ക് മരത്തിൽ ഉരസിയപ്പോൾ സാറ്റിക്ക് ഇലക്ട്രിസിറ്റി ഉണ്ടായി. അതുകൊണ്ടാണ് കടലാസ് അതിലേക്കു ആകർഷിച്ചത്.
2 ) വൂളൻ സോക്സ് ട്ടു ട്രെഡ്മില്ലിൽ കുറച്ചു ഓടിയാൽ ഷോക്ക് അടിക്കുന്ന അനുഭവവും,പലർക്കും ഉണ്ടാവും.
3 ) വാഹനത്തിൽ കാറ്റുകൊണ്ട് കുറെ യാത്രചെയ്തു പുറത്തിറങ്ങുമ്പോൾ ചിലപ്പോൾ നമുക്ക് ഷോക്കടിക്കുന്ന അനുഭവവും ഉണ്ടാവും.

ഇതുപോലെത്തന്നെ ആണ് ഇടിമിന്നലും ഉണ്ടാവുന്നത്. മഴമേഘങ്ങളിൽ വെള്ളത്തുള്ളികളുടെയും, ഐസ് പാർട്ടിക്കിളിന്റെയും, പൊടിയുടെയും, കാറ്റിന്റെയും ഒക്കെ ചലനം മൂലം സ്റ്റാറ്റിക്ക് എനർജി ഉണ്ടാവുന്നു. കൂടുതൽ ചലനം മൂലം സ്റ്റാറ്റിക്ക് എനർജി കൂടിക്കൂടി വരുന്നു. മേഘങ്ങളിൽ ഭാരം കൂടിയ നെഗറ്റീവ് ചാർജ്ജ് താഴെയും, ഭാരം കുറഞ്ഞ പോസറ്റിവ് ചാർജ്ജ് മേലെയും ആണ് രൂപം കൊള്ളുക. ഇനങ്ങനെയുള്ള രണ്ട് മേഘങ്ങൾ അടുത്തടുത്തായി താഴെയും മേലെയും ആയി വന്നാൽ നെഗറ്റീവ് ചാർജ്ജും, പോസറ്റിവ് തമ്മിൽ ആകർഷിച്ചു ഡിസ്ചാർജ്ജ് ആവും. അതാണ് ഇടിമിന്നൽ.

Advertisement

ഇടിമിന്നൽ ഉണ്ടാവുമ്പോൾ സാധാരണ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന വോൾട്ടേജിന്റെ ആയിരം മടങ്ങു വോൾട്ടേജ് (
200,000 V ) ഉണ്ടാവും. അതുപോലെ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന കറന്റിന്റെ ആയിരം മടങ്ങു കറന്റും ( 30-40 kA ) ഉണ്ടാവുന്നു. ഇത്ര അധികം വോൾട്ടെജ്ഉം കറന്റും മൂലം ഇടിമിന്നലിൽ 30000 മുതൽ 40000 ഡിഗ്രി സെൽഷ്യസ് വരെ നൊടിയിടയിൽ അവിടെ ഉണ്ടാവുന്നു ! ഈ ചൂടിൽ അവിടത്തെ വായു പെട്ടന്ന് വികസിച്ചുണ്ടാവുന്ന ശബ്ദം ആണ് ഇടിവെട്ട്.

ഇടിമിന്നൽ സാധാരണ 2 രീതിയിൽ ആണ് ഉണ്ടാവുക.

1 ) ഒരു മേഘത്തിൽനിന്നു മറ്റൊരു മേഘത്തിലേക്ക്.
2 ) ഒരു മേഘത്തിൽനിന്നു കെട്ടിടങ്ങളിലൂടെയോ, മരങ്ങളിലൂടെയോ, മറ്റു വസ്തുക്കളിലൂടെയോ ഒക്കെ ..അല്ലങ്കിൽ നേരെ ഭൂമിയിലേക്ക്.
( ഈ അടുത്തു ഒരു ഉയരമുള്ള പൈൻ മരത്തിൽ മിന്നൽ ഏറ്റു അത് വീഴുന്ന വീഡിയോ പലരും കണ്ടിരിക്കുമല്ലോ )

Related imageമിന്നൽ ആണ് ആദ്യം ഉണ്ടാവുന്നത്. അതിന്റെ സൈഡ്എഫക്ട് ആണ് ഇടിവെട്ട് ശബ്ദം.
ഇടിമിന്നൽ സിഗ്സാഗ് ആയി ശബ്ദത്തെക്കാൾ വേഗത്തിൽ ഉണ്ടാവുന്നു. ശബ്ദത്തിനേക്കാൾ വേഗത്തിൽ ഉണ്ടാവുന്നതുകൊണ്ടാണ് ‘സോണിക്ക് ബൂം’ ആയി കീറുന്നതുപോലുള്ള രീതിയിൽ ഇടിവെട്ട് ശബ്ദം നാം കേൾക്കുന്നത്.

* ശബ്ദത്തിന്റെ വേഗത സെക്കന്റിൽ ഏതാണ്ട് 343 മീറ്റർ ആണ്. അതുകൊണ്ട് ഇടിമിന്നൽ കഴിഞു 1 സെക്കന്റ് കഴിഞ്ഞാണ് ഇടിവെട്ട് കേൾക്കുന്നതെങ്കിൽ മിന്നൽ ഉണ്ടായത് 343 മീറ്റർ അകലെ ആണെന്ന് മനസിലാക്കാം.
2 സെക്കന്റ് കഴിഞ്ഞാണ് ഇടിവെട്ട് കേൾക്കുന്നതെങ്കിൽ മിന്നൽ ഉണ്ടായത് 686 മീറ്റർ അകലെ ആണെന്ന് മനസിലാക്കാം.
3 സെക്കന്റ് കഴിഞ്ഞാണ് ഇടിവെട്ട് കേൾക്കുന്നതെങ്കിൽ മിന്നൽ ഉണ്ടായത്1 കിലോമീറ്റർ അകലെ എന്നും മനസിലാക്കാം.

 134 total views,  1 views today

Advertisement
cinema13 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema7 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement