fbpx
Connect with us

Relationship

പ്രണയപാരവശ്യം ഒരവലോകനം

Published

on

പ്രണയപാരവശ്യം ഒരവലോകനം

Usha Chandran

പ്രണയം, പ്രണയം എന്ന് മുഖപ്പുസ്തകത്തില്‍ പലരും കവിതയായും കഥകളായും ലേഖനങ്ങളായും ഒക്കെ കൊട്ടിഘോഷിക്കുന്നുണ്ടല്ലോ,? ആഘോഷിക്കാനല്ലാതെ അതിപ്പോള്‍ വല്ലതിനും കൊള്ളുമോ ? ഇക്കാലത്ത് ആര്‍ക്ക് ആരോടുണ്ട് ആത്മാര്‍ത്ഥ പ്രണയം? അല്ലെങ്കില്‍പോട്ടെ, പ്രണയം എന്ന വാക്കിനോടെങ്കിലും നീതി കാട്ടുന്നവർ?

ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, അല്ലെങ്കില്‍ ജീവിത യാത്രയുടെ ഏതെങ്കിലുമൊരു വഴിത്തിരിവില്‍ ഒരുവളുടെ/ഒരുവന്‍റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരിടപെടലോടെ അഥവാ അടയാളപ്പെടുത്തലോടെ അവന്‍റെ/അവളുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയാതെ, ഈ പ്രണയമെന്ന സാധനം വെറുതെയങ്ങു പൊട്ടിമുളച്ചുണ്ടാകുന്നതാണോ?

Advertisement

ദീര്‍ഘകാലത്തെ പരിചയം, അതിലൂടെ വളര്‍ന്നുവരുന്ന മാനസിക അടുപ്പം. വേദനകളിലും, കഷ്ടതകളിലും വാക്കുകള്‍ കൊണ്ടെങ്കിലും ആശ്വാസത്തിന്റെ ഒരു തൂവല്‍ സ്പര്‍ശം. സങ്കടങ്ങളും സന്തോഷങ്ങളും തന്‍റെതെന്നു കൂടി കരുതി പങ്കിടുന്നയാള്‍, നമ്മുടെ എല്ലാക്കാര്യത്തിലും ഒരു ശ്രദ്ധയും കരുതലും ഉള്ളയാള്‍. ഏതു പ്രതിസന്ധിയിലും താങ്ങായി ഓടിയെത്തുന്നയാള്‍, ഏതവസ്ഥയിലും നമ്മെ കേള്‍ക്കാന്‍ സന്നദ്ധത കാട്ടുന്നയാള്‍…പരിഹാരം കണ്ടെത്താന്‍ കഴിയുന്നയാള്‍…… തെറ്റുകള്‍ കണ്ടാല്‍ തിരുത്താനും ശാസിക്കാനും അധികാരം കാട്ടുന്നയാള്‍ …..ഇങ്ങനെയൊക്കെയുള്ള ഒരാളോടല്ലാതെ ആര്‍ക്കെങ്കിലും പ്രണയം തോന്നാന്‍ വല്ല സാധ്യതയുമുണ്ടോ? അപ്പോള്‍പിന്നെ ഇപ്പറയുന്നതൊന്നും പ്രണയമല്ല, വെറും കാമാതുരമായ ചേഷ്ടകളും ജല്‍പ്പനങ്ങളുമാണെന്ന് ബുദ്ധിയുള്ളവര്‍ മനസ്സിലാക്കണം.

ഇമ്മാതിരി ഉപരിപ്ലവങ്ങളായ പ്രണയങ്ങള്‍ വെറും താല്‍ക്കാലികമായ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടി മാത്രമുള്ളതാണെന്ന് നാമറിയണം . ചിലതൊക്കെ വെറുതെ ചൂണ്ടയിട്ടു നോക്കലാണ്. അതിലും അവര്‍ ഒരു സുഖം കണ്ടെത്തുന്നു. മറുഭാഗത്തെ പ്രതികരണം അനുകൂലമല്ലെങ്കില്, ‍ ചൂണ്ടയിൽ കൊത്തുന്നില്ലെങ്കിൽ അത് നാമ്പെടുക്കാതെ മുളയിലേ അങ്ങ് കരിഞ്ഞു പൊയ്ക്കൊള്ളും. മറ്റു ചിലത് രാത്രിയില്‍ മാത്രം പൊങ്ങുന്ന പ്രണയമാണ്. പുലരുമ്പോള്‍ തീരുന്നത്. വേറെ ചിലത് കുറച്ചൊക്കെ മുന്നോട്ടുപോയി പാതിവഴിയെത്തും മുന്‍പ് അസ്തമിക്കുന്നത്.

ഇതൊന്നും യഥാര്‍ത്ഥ പ്രണയമല്ല. വെറും ബാഹ്യമായ ആകര്‍ഷണവും കമോദ്ദീപകങ്ങളായ കാട്ടിക്കൂട്ടലുകളും പ്രഹസനങ്ങളും ആണെന്ന് നിശ്ചയദാർഢ്യവും, ആത്മവീര്യവും നീതിബോധവും, ധർമ്മനിഷ്ഠയും ഒക്കെയുള്ള സ്ത്രീകള്‍ തിരിച്ചറിയും, അറിയണം. സത്യത്തില്‍ ഇവറ്റകള്‍ക്ക് സ്ത്രീകളുടെയത്ര ആത്മവിശ്വാസമോ, മനോധൈര്യമോ നിലപാടുകളോ ഇല്ലെന്നതാണ് വസ്തുത. പ്രണയമെന്ന വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമോ, അതിന്‍റെ ആന്തരിക സൗന്ദര്യമോ, അവിടേയ്ക്കുള്ള വഴിയോ അറിയാത്ത വെറും ശുംഭന്മാരാണിവര്‍ എന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ അറിയാന്‍ കഴിയും. മാത്രമല്ല ഭാര്യയേയും കുടുംബത്തെയും സമൂഹത്തെയും അങ്ങേയറ്റം ഭയപ്പെടുന്നവരും അന്തര്‍മുഖരും ലജ്‌ജാശീലരും ആവും ഇക്കൂട്ടര്‍. എല്ലാ പെണ്ണുങ്ങള്‍ക്കും ഇവരെ തിരിച്ചറിയാന്‍ ഒരുപക്ഷേ കഴിഞ്ഞെന്നു വരില്ല.

എന്നാല്‍ എല്ലാത്തിനുമെന്നപോലെ ഇതിനുമുണ്ട്, ഒരു മറുവശം. ചിലര്‍ക്ക് ചിലരോടെല്ലാം ഒരുപക്ഷെ, ആത്മാര്‍ത്ഥവും അചഞ്ചലവുമായ പ്രണയം മൊട്ടിടാറുണ്ട്. അത് തിരിച്ചറിഞ്ഞാലും പരസ്പരം പകര്‍ന്നു കൊടുക്കാവുന്ന ഒരു വ്യക്തിവൈശിഷ്ട്യം ഇരുകൂട്ടരില്‍ ഒരാള്‍ക്ക് മറ്റെയാളില്‍ കണ്ടെത്താന്‍ മിക്കവാറും കഴിഞ്ഞെന്നു വരില്ല. മാനസികമായ പൊരുത്തക്കേടുകള്‍, അഭിപ്രായ ഭിന്നതകള്‍ …. അങ്ങനെ അതും അവസാനിക്കും

70-80 കാലഘട്ടങ്ങളില്‍ ഇറങ്ങിയ സിനിമകളിലെ പ്രണയരംഗം എത്ര ആഴത്തിലുള്ളതും വികാരോഷ്മളവും ആയിരുന്നു എന്ന് നാം കണ്ടതല്ലേ?അക്കാലത്തെ യുവതീയുവാക്കളുടെ യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയം തന്നെയാണ് അഭ്രപാളികളിലും നാം കണ്ടത്. ഇന്നത്തെപ്പോലെ പ്രായവും തരവും നോക്കാതെയുള്ള കാമപ്പേക്കൂത്ത് അല്ലായിരുന്നു അതൊന്നും. ഇന്നും അന്നത്തെ അതേ വികാരവായ്പ്പോടെ പഴയ ചിത്രങ്ങള്‍ കണ്ടിരിക്കാന്‍ കഴിയുന്നതും അതിന്‍റെ കൗതുകം വിട്ടൊഴിയാത്തതുകൊണ്ടാണ്‌.

ഇന്ന് കാണുന്നവളോട് നാളെ ചാടിക്കയറി പ്രണയമെന്നൊക്കെ പറഞ്ഞ് ആ പരിശുദ്ധ പദത്തെ മനുഷ്യര്‍ വികലമാക്കുകയാണ്. ഇന്ന് പറഞ്ഞിട്ട് നാളെയവന്‍ ‘ഞാന്‍ ചുമ്മാ പറഞ്ഞതാ’ എന്നൊക്കെ അതിനെ നിസ്സാരവല്‍ക്കരിക്കണമെങ്കില്‍ പവിത്രമായ ആ പദത്തിന്‍റെ മൂല്യച്യുതിയും വാക്കിലെ പൊള്ളത്തരവും വ്യക്തമല്ലേ? അല്ലെങ്കില്‍ അവന് അത് പറയാന്‍ അന്നത്തേയ്ക്കു മറ്റാരെയെങ്കിലും ചിലപ്പോള്‍ കിട്ടിയിട്ടുണ്ടാവും. പറഞ്ഞു പഠിച്ച ഡയലോഗ് അവിടെയും പോയി വിളമ്പും. യാതോരുളുപ്പുമില്ലാത്ത ചില പെണ്ണുങ്ങള്‍ ഒരു പരിധിവരെ ഇതിനു കാരണക്കാരാണ്‌. ക്ഷണികമായ സുഖത്തിനുവേണ്ടി അവര്‍ ഇത്തരം തോന്ന്യാസങ്ങള്‍ക്ക് പ്രോത്സാഹനം കൊടുത്തുകൊണ്ടിരിക്കും. ഇതൊന്നും മനസ്സിലാക്കാതെ ആത്മാര്‍ഥതയും കൊണ്ട് ചാടിപ്പുറപ്പെടുന്നവര്‍ ചതിക്കുഴിയില്‍ അകപ്പെടുന്നതില്‍ അതിശയോക്തിയില്ല.

Advertisement

ചിലര്‍ എഴുതിക്കാണാറുണ്ട്. പ്രണയിക്കാന്‍ നല്ലത് 60 കളിലുള്ള പുരുഷന്മാരാണെന്നും അവരില്‍ ശക്തവും തീക്ഷ്ണവുമായ പ്രണയം കാണാറുണ്ട്‌ എന്നും . അത് സത്യമാവാം. കാരണം, അവരുടെയുള്ളില്‍ വേരൂന്നിയിരിക്കുന്നത് പഴയകാലത്തെ പ്രണയത്തിന്‍റെ മൂര്‍ത്തഭാവമാണ്. അപ്പോള്‍ പരിശുദ്ധമായ ആ പ്രണയത്തിന്‍റെ ഒരംശം നന്മയെങ്കിലും ഇപ്പോഴും അവശേഷിക്കാതിരിക്കുമോ? ആരോടെങ്കിലും മനസ്സുകൊണ്ടടുത്താല്‍ അവരുടെ മനസ്സില്‍ അതേ ഭാവതീവ്രതയും, നൈര്‍മ്മല്യവും ഉന്മാദവും തന്നെയാവും മുഴച്ചു നില്‍ക്കുക. നിര്‍ദ്ദോഷികളായ ചിലരെ മാറ്റിനിര്‍ത്തിക്കൊണ്ട് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നു, സോഷ്യല്‍ മീഡിയയിലെ ഞരമ്പ്‌ രോഗികള്‍ക്ക് ചികിത്സ അത്യാവശ്യമാണ്.

 

 2,780 total views,  4 views today

Advertisement
Advertisement
Entertainment11 mins ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment26 mins ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment39 mins ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment2 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment13 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science13 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment13 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment13 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment14 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment14 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured15 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment15 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment13 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment14 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured20 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »