ആവേശം മുറ്റിയ 50 മിനിറ്റ്.
ഖത്തർ ലോകകപ്പിനെ അവിസ്മരണീയമാക്കിയ നിമിഷങ്ങൾ, ഫൈനലിനെ ഇങ്ങിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ട്ടം.ആദ്യ പകുതിയിൽ, ജയിക്കാൻ ഉറച്ചുവന്ന അർജന്റീൻ മുന്നേറ്റങ്ങൾക്കൊണ്ട് സമ്പന്നവും നിസ്സഹായാവസ്ഥയിലായ ഫ്രാൻസിന്റെയും താളം കണ്ടെത്താനാവാത്ത മിഡിന്റെയും ദുരവസ്ഥ. ഒരു ഷോട്ടുതിർക്കാനാവാത്ത എമ്പാപ്പയുടെയും ജിരൗടിന്റെയും ഡെമ്പെലെയുടെയും വിരസമായ കളി മുന്നേറ്റത്തിനിടയിൽ കിട്ടിയ പേനാൽട്ടി മെസ്സി ലക്ഷ്യത്തിലെത്തിച്ചു
വീണ്ടും അർജന്റീൻയുടെ മുന്നേറ്റം വേഗമേറിയ മുന്നേറ്റത്തിനോടുവിൽ മനോഹരമായി ഡിമറിയ രണ്ടാം ഗോൾ നേടി ആദ്യ പകുതി അവസാനിക്കുമ്പോൾ കളിയുടെ ഗതി എന്താവുമെന്ന് ഉറപ്പായി കഴിഞ്ഞിരുന്നു. രണ്ടാം പകുതുയുടെ തുടക്കത്തിലും അങ്ങോട്ടുമിങ്ങോട്ടും ചെറിയ മുന്നേറ്റങ്ങൾ കണ്ടു. വിജയം ഉറപ്പിക്കാൻ അർജന്റീന കോച്ച് ഡിമാറിയയെ പിൻവലിച്ച് അകുനയെ ഇറക്കി ഡിഫൻസിലേക്ക് വലിഞ്ഞു. അപ്പോഴേക്കും ഫോം കണ്ടെത്താനാവാതെ വലഞ്ഞ ജിരൗടിനെയും സാക്ഷാൽ ഗ്രീസ്മനെയും ദഷാമ്സ് പിൻവലിച്ച് രണ്ട് വേഗതയേറിയ സബ്ബിനെ ഇറക്കി. അവിടംമുതൽ അർജന്റ്റീനയുടെ കളി ഇടറി പിന്നീട് കണ്ടത് ഫ്രാസിന്റെ ഗോളിലേക്കുള്ള തേരോട്ടമായിരുന്നു പെനാൾട്ടിബോക്സിൽ ഫൗൾ വെച്ചതിന് കിട്ടിയ പെനാൽട്ടി എമ്പാപ്പേ ഗോളക്കിമാറ്റി.
പിന്നീട് കണ്ടത് കലിയിളകിയ എമ്പാപ്പയെയായിരുന്നു. തൊട്ടടുത്തമിനിറ്റിൽ തന്നെ എമ്പാപ്പയുടെ മനോഹര ഗോൾ സ്കോർ 2-2 . 90 മിനിറ്റിന്റെ അവസാന നിമിഷങ്ങളിൽ ആവേശം നിറഞ്ഞപോരാട്ടം. കളി പിന്നെയും എക്സ്ട്രാ ടൈമിലേക്ക് .എക്സ്ട്രാ ആദ്യപകുതിയിലും ഗോളൊന്നും പിറന്നില്ല രണ്ടാം പകുതിയിൽ അർജന്റ്റീനയുടെ മുന്നേറ്റം തട്ടിയകറ്റിയ ഗോളവസരം വീണ്ടും ഗോളാക്കി മെസ്സി. വീണ്ടും ഗോളിനുവേണ്ടിയുള്ള ഫ്രാൻസിന്റെ മുന്നേറ്റം ഫ്രാസിന് പെനാൽട്ടി കിലിയൻ ഒരു പഴുതും കൊടുക്കാതെ ഗോളാക്കിമാറ്റി. രണ്ടു മണിക്കൂർ നീണ്ടുനിന്ന ഫൈനലിൽ ഉദ്വാഗത്തിന്റെ ആവേശത്തിന്റെ 50 മിനിറ്റുകൾ.
അവസാനം പെനാൽറ്റിയിൽ മാർട്ടീനെസ്സിന്റെ മികവിൽ അർജന്റ്റീനയ്ക്ക് സ്വർണ്ണകപ്പ്. കാലത്തിന്റെ കാവ്യ നീതിപോലെ മെസ്സിയെന്ന അർജന്റ്റീനയുടെ മിശിഹാക്ക് ലോക കപ്പും, വിരസമായൊരു ഫൈനലിനെ വിസ്മയിപ്പിച്ച കളിയിലൂടെ ത്രസിപ്പിച്ച കിലിയൻ എമ്പാപ്പേക്ക് ഗോൾഡൻ ബൂട്ടും. ഇത്രയും ഭംഗിയായി ലോകകപ്പിന്റെ സംഘാടനത്തെ അണിയിച്ചൊരുക്കിയ ഖത്തറും. ഏവർക്കും അഭിനന്ദനങ്ങൾ.