Dr. Mohan P.T

ഉത്തേജനം

ലൈംഗീകത അയിത്തം കല്‍പ്പിച്ച്‌ അകറ്റി നിര്‍ത്തേണ്ട ഒന്നല്ല. ചില മൃഗങ്ങളില്‍ ചില കാലങ്ങളില്‍ മാത്രമാണ്‌ ലൈംഗീക വേഴ്‌ച നടത്തുന്നത്‌. പശു, പട്ടി എന്നിവ ഉദാഹരണങ്ങളാണ്‌. എന്നാല്‍ മനു ഷ്യനെ സംബന്ധിച്ച്‌ അങ്ങിനെ ഒരു കാലയളവ്‌ ക്ലിപ്‌തപ്പെടുത്തിയിട്ടില്ല . മനുഷ്യന്‌ ലൈഗീക വേഴ്‌ച്‌ക്ക്‌ കാലമോ സമയമോ ക്ലിപ്‌ത പ്പെടുത്തിയിട്ടില്ല. എന്നാലും നമ്മുടെ പൂര്‍വ്വീര്‍ രാത്രി കാലങ്ങളിലെ സംഭോഗത്തിനു തന്നെയാണ്‌ പ്രാധാന്യം കൊടുത്തിരിക്കുന്നത്‌. kiss ലൈംഗീക വിഷയങ്ങള്‍ ഇന്നും പലര്‍ക്കും അറുപ്പും വെറുപ്പും ഉളവാക്കുന്നുണ്ട്‌. എന്റെ പല കേസ്സുകളിലും ഇത്തരം കേസ്സുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്‌.

ചില പുരുഷന്മാര്‍ക്ക്‌ ഏകദേശം മരണാവസനത്തോളം തന്നെ കാമാസക്തിയും, ഉദ്ധാരണ ശേഷിയും കാണാറുണ്ട്‌. എന്നാല്‍ ചില പുരുഷന്മാരില്‍ 50 വയസ്സിനോട ടുത്ത്‌ ഉദ്ധാരണ ശേഷി നഷ്ടപ്പെടുന്നുവെങ്കിലും വിഷയത്തിനോടുള്ള താല്‍പര്യത്തിന്‌ ഒട്ടും കുറവുണ്ടാവില്ല. എന്നാല്‍ ഇന്ന്‌ ചില യുവാക്കളില്‍ ഭക്ഷണരീതികൊണ്ടോ മറ്റോ ഉദ്ധാരണ ശേഷിക്കുറവ്‌ കണ്ടു വരുന്നു. യുവാക്കളുടെ മുഷ്ടി മൈഥുനം കൊണ്ട്‌ അവരുടെ ലിംഗത്തിന്റെ അടിഭാഗത്ത്‌ ശക്തിയായി വന്നടിക്കുന്നതുകൊണ്ട്‌ ആഭാഗത്തെ ഞരമ്പുകള്‍ക്ക്‌ ക്ഷതം സംഭവിക്കുക മൂലം ഉദ്ധാരണ ശേഷി നഷ്ടപ്പെടാറുണ്ട് . ലൈംഗീക സംഭോഗത്തിനു മുമ്പ്‌ സ്‌ത്രീ പുരുഷന്മാര്‍ ശരിയായ രീതി ക്രീഢകളില്‍ പങ്കെടുക്കുന്നില്ല. രതിമൂര്‍ഛ എത്തി കഴിഞ്ഞാല്‍ പിന്നെ പുരുഷന്മര്‍ തിരിഞ്ഞു കടിക്കുന്നു എന്ന പരാതികളും ഞാന്‍ കേട്ടിട്ടു ണ്ട്‌. മറ്റെല്ലാ വിഷയങ്ങളെപ്പോലെ ഈ വിഷയവും സ്‌ത്രീ പുരുഷന്മാര്‍ പരസ്‌പരം ചര്‍ച്ച ചെയ്യുകയും, ശരിയായി പ്രതികരി ക്കുകയും വേണം. ഭക്ഷണത്തിന്‌ രുചികുറഞ്ഞാല്‍ പരസ്‌പരം കുറ്റപ്പെടുത്തുന്നില്ലേ? സാ രിയും സ്വര്‍ണ്ണാഭരണങ്ങളുംമറ്റും ആവശ്യ പ്പെടുന്നില്ല? ഇതുപോലെ തന്നെയല്ലേ നമ്മുടെ ലൈംഗീകതയും കാണേണ്ടതുള്ളൂ.

ഈ വിഷയത്തില്‍ ചില സ്‌ത്രീകള്‍ക്ക്‌ അറപ്പുള്ളതായി കണ്ടു വരുന്നു. സ്വന്തം ശരീരഭാഗങ്ങളില്‍ ചിലതിനെ നല്ലതും മറ്റു ചിലതിനെ ചീത്തയും ആയി കരുതേണ്ടതുണ്ടോ? ആരാണ്‌ നമുക്ക്‌ ഈ തെറ്റായ സന്ദേശം നല്‍കിത്‌? അത്‌ നമുക്ക്‌ തിരുത്താനകുമോ? പുരുഷന്മാര്‍ക്ക്‌ ഉത്തേജനം വളരേ വേഗത്തില്‍ സംഭവിക്കുന്നു. അതിനെ തുടര്‍ന്ന്‌ ലിംഗം ഉദ്ധരിക്കപ്പെടുന്നു. ഉദ്ധരിക്കപ്പെടുന്ന ലിംഗം സാധാരണ ലിംഗത്തേക്കാള്‍ അല്‍പം വലിപ്പവ്യത്യാസം കാണും. സം ഭോഗത്തിന്‌ ലിംഗത്തിന്റ വലിപ്പ വ്യത്യസത്തിന്‌ അത്ര പ്രാധാന്യം കാണേണ്ടതില്ല. സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നതിനാശ്രയിച്ചായിരിക്കും ഇണകളുടെ രതിമൂര്‍ഛയുടെ വിജയം. കാമോദ്ദീപന സമയത്ത്‌ ലിംഗത്തിന്റെ കോശങ്ങളിലേക്ക്‌ രക്തം തിങ്ങി നിറയുന്നു. തന്മൂലം പുരുഷ ലിംഗം ശക്തിയായി തുടിച്ച്‌ ഉദ്ധരിച്ചു നില്‍ക്കുന്നു. ഈ സമയത്ത്‌ പുരുഷന്റെ വൃഷ്‌ണങ്ങള്‍ അല്‍പ്‌ം വലുതായി ഉരുണ്ട്‌ വൃഷ്‌ണ സഞ്ചിയില്‍ നിന്ന്‌ അല്‌പം മുകളിലോട്ട്‌ പൊങ്ങുന്നു. തന്മൂലം വൃഷ്‌ണ സഞ്ചി ചെറുതാകുകയും ചെയ്യുന്നു. ഈ സമയം ഏകദേശം 60% പുരുഷന്മാരുടെ മുലഞെട്ടുകള്‍ വികസിക്കുന്നു. ശുക്ലം പുറത്തേക്ക്‌ ഒഴുകുന്നതിനു വേണ്ടി മൂത്ര നാളി വികസിക്കുന്നു. ശരീരത്തിലുണ്ടാകു ന്ന ബയോളജിക്കല്‍ രാസമാറ്റത്തിന്റെ അനന്തരഫലമായിട്ടാണ്‌ ഇത്ത രം സംഭവങ്ങള്‍ നടക്കുന്നത്‌. പുരുഷന്റെ മൃദുലമായ സ്‌പര്‍ശനവും, തലോടലും സ്‌ത്രീയെ ഉ ത്തേ ജിപ്പിക്കുകയും, വികാരഭരിതയാക്കുകയും ചെയ്യുന്നു. ചെവി, കയ്യ്‌, കാല്‍ തുടങ്ങിയവ സാവകാശത്തിലേ സ്‌ത്രീകളുടെ ഗുഹ്യഭാഗങ്ങളില്‍ സ്‌പര്‍ശിക്കുവാന്‍ പാടുള്ളൂ. ക്ലിട്ടോരിയസ്സ്‌ എന്ന സ്‌ത്രീ കളുടെ ഭഗം അതിലോലമാണ്‌. അവിടെ മൃദുവായി സ്‌പര്‍ശി ക്കുന്നതുമൂലം സ്‌ത്രീ വളരെ പെട്ടെന്ന്‌ ഉത്തേജിതയാകുന്നു. ലൈഗീക മരവിപ്പുള്ള ഇത്തരം സ്‌ത്രീകളെ ഇവിടെ സ്‌പര്‍ശിച്ചുകൊണ്ട്‌ വികാരഭരിതയാക്കാം.

ഇന്ന്‌ വിപണിയില്‍ വൈബ്രേറ്റര്‍ എന്ന ഉപകരണം വാങ്ങിക്കുവനാകും. ഈ ഉപകരണം ക്ലിട്ടോരിയസ്സിന്റെ ഭാഗത്ത്‌ വെച്ച്‌ പ്രവര്‍ത്തിച്ചാല്‍ സ്‌ത്രീ കള്‍ പെട്ടെന്ന് വികാരം കൊണ്ട്‌ ഉത്തേജിതയാകും. സ്‌ത്രീ ഉത്തേജിതയാകുമ്പോള്‍ അവരുടെ യോനീ ദ്വാരത്തിന്റെ വശങ്ങളില്‍നിന്ന്‌ ഒരു തരം കൊഴുത്ത ദ്രാവകം ഊറി വരുന്നു. യോനി എന്നല്‍ പ്രാണന്‍ എന്നാണര്‍ത്ഥം. പുരുഷ ലിംഗം എളുപ്പ ത്തില്‍ യോനി ദ്വാരത്തില്‍ പ്രവേശിക്കുന്നതിനു വേണ്ടിയാണിത്‌ ഈ കൊഴുത്ത ദ്രാവകം . യോനി ദ്വാരത്തിനു മുകളിലാണ്‌ സ്‌ത്രീയുടെ മൂത്രനാളി. ഉത്തേജന വേളയില്‍ സ്‌ത്രീകളുടെ മുലകള്‍ക്ക്‌ വലിപ്പം വര്‍ദ്ധിക്കുന്നു. മുലക്കണ്ണിനു ചുറ്റുമുള്ള ഇരുണ്ട ഭാഗവും അ വിടെയുള്ള ഞരമ്പുകളുംക്കൂടി വികസിക്കുന്നു. യോനീ ദ്വാരത്തി ന്റെ വലിപ്പം വര്‍ദ്ധിക്കുന്നു. ഈ സമയം ഗര്‍ഭപാത്രം ചുരുങ്ങുക യും വികസിക്കുകയും മുകളിലേക്ക്‌ കയ റുകയും ചെയ്യന്നു. Labia Majora പൊങ്ങി വന്ന്‌ നിരപ്പാകുന്നു. Labia minora രക്തം വന്ന്‌ നിറ യുകയും, വികസിക്കുകയും ചെയ്യുന്നു. ക്ലിട്ടോറിയസ്സ്‌ വലിപ്പം വെ യ്‌ക്കുന്നു. ഗൂഹ്യ ഭാഗങ്ങളിലേക്ക്‌ രക്തം തള്ളികയറുന്നു. ഈ സമ യം സ്‌ത്രീ പുരുഷന്മാരുടെ ശരീര പേശികള്‍ വലിഞ്ഞു മുറുകുക യും, ശ്വസന നിരക്കും, രക്ത സമ്മര്‍ദ്ദവും, ഹൃദയ മിടിപ്പവും കൂടുകയും ചെയ്യുന്നു.

Leave a Reply
You May Also Like

അത് ആരോഗ്യദായകമോ ?

ഫോർ പ്ലേയുടെ ഭാഗമായി കരുതി പാർശ്വവൽക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കുറച്ചൊക്കെ വദനസുരതം (Oral sex) പങ്കാളികളുടെ ആരോഗ്യത്തിന് നല്ലതാണത്രേ.എക്സിമ,…

പുരുഷന്മാരുടെ കാര്യം പോട്ടെ, ചില സ്ത്രീകൾക്ക് പോലും ഇപ്പോഴും ആർത്തവം എന്നാൽ എന്താണെന്ന് അറിയില്ല

ആർത്തവവും ചില കാര്യങ്ങളും ഒന്ന് നോക്കാം shanmubeena പലർക്കും.. ചില സ്ത്രീകൾക്ക് പോലും ഇപ്പോഴും ആർത്തവം…

എന്താണ് താന്ത്രിക് സെക്സ് ?

എന്താണ് താന്ത്രിക് സെക്സ് അല്ലെങ്കിൽ സെക്സ് യോഗ..? താന്ത്രിക ലൈംഗികത അല്ലെങ്കിൽ ലൈംഗിക യോഗ എന്നത്…

വെറുതെ സെക്സിൽ ഏർപ്പെട്ടാൽ സംതൃപ്തി(രതിമൂര്‍ച്ഛ)ലഭിക്കുമോ?

പലരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സംശയങ്ങളും മുന്‍‌വിധികളും കൂടാതെ ഒട്ടേറെ തെറ്റിദ്ധാരണകളും ഒക്കെ കൂടിക്കലര്‍ന്നുള്ള വികാരത്തോടെയാണ്. അതിനാല്‍…