Rashid KV

മകളെ ബലാത്സംഗം ചെയ്തു. ചെറുത്തുനിന്ന പാവം പെൺകുട്ടിയുടെ കാൽ തല്ലിയൊടിച്ചു. അപമാനിക്കപ്പെട്ട മകളെയും ചുമന്ന് ആ പിതാവ് ആശുപത്രിയിലേക്ക് പോകുകയാണ്.മനുഷ്യത്വം മരവിച്ചു പോകുന്ന കാഴ്ചകൾ കാണണോ ?. എങ്കിൽ നിങ്ങൾക്ക് ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തെയ്ക്ക്‌ വരാം. അവിടെ ഒരു കാഷായ വസ്ത്രം ധരിച്ച ക്രൂരനായ പിശാച് രൂപമുള്ള മുഖ്യമന്ത്രിയുണ്ട്.

അടുത്തകാലത്തായി അവിടെ കേൾക്കുന്നത് പെൺകുട്ടികളുടെ കരച്ചിലുകൾ മാത്രമാണ്. ഉന്നത സ്ഥാനത്തിരിക്കുന്നവരും, സംഘ ബന്ധുക്കളും ഉയർന്ന ജാതിയിൽ ഉള്ളവരുമൊക്കെ അവരെ പീഡിപ്പിച്ചു രസിക്കുകയാണ്. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കേണ്ട നിയമസംവിധാനങ്ങൾ അവർക്ക് സംരക്ഷണം നൽകുകയാണ്. എതിർക്കുന്നവർ പലവിധത്തിൽ കൊല്ലപ്പെടുകയാണ്. ആരെയാണ് സമീപിക്കേണ്ടത് എന്നറിയാതെ പാവം ജനങ്ങൾ വല്ലാത്ത ഒരു അവസ്ഥയിലാണ്.

Image result for lucknow man carries daughter who was raped"ഇന്ത്യ ഭരിക്കുന്നതും ഭൂരിഭാഗം സംസ്ഥാനങ്ങൾ ഭരിക്കുന്നതും സംഘപരിവാർ സംവിധാനമാണ്. അവരുടെ ഗുണ്ടാസംഘങ്ങൾ ആണ്. ആർക്കും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ആരും യോഗിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്താണ് ഈ ഭരണം പിരിച്ചുവിടണമെന്ന് ആരും പറയാത്തത് ?. ആരെയാണ് പ്രതിപക്ഷ പാർട്ടികൾ ഭയക്കുന്നത് ?. നമ്മുടെ പെൺകുട്ടികളുടെ മാനത്തിനു ഒരു വിലയും നിലയുമില്ലേ….?..ഇനിയും ഈ പ്രസ്ഥാനത്തെ തെരുവിൽ നേരിടാതെ പിന്നെ…..?

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.