പല്ലവിയിൽ തുടങ്ങി പല്ലവിയിൽ അവസാനിക്കുന്ന ഒരു പാർവ്വതി ചിത്രം

624

Shehzadi K Shaaz എഴുതുന്നു

സിനിമാ പഠനം സിലബസിന്റെ ഭാഗമായി തുടങ്ങുമ്പൊൾ നമ്മളൊക്കെ പഠിച്ച ആദ്യ വാചകം സിനിമ ഏറ്റവും ജനപ്രിയ മാധ്യമമാണെന്നും,സമൂഹത്തിന്‌ നേരെ തുറന്ന് വെച്ച കണ്ണാടിയാണെന്നുമായിരുന്നു.ഇടക്കെപ്പൊഴോ കൊമേർഷ്യൽ സിനിമകളുടെ കുത്തൊഴുക്കിൽ സിനിമ അതിന്റെ ധർമ്മം മറന്നുവെന്നൊക്കെ പരീക്ഷക്ക്‌ ഉപന്യസിച്ചതും ഓർമ്മവരുന്നു.ഇതിപ്പോൾ ഇവിടെ പറയാനുള്ള കാരണം ഒരു സിനിമയാണ്‌.’ഉയരെ’. ബോബി-സഞ്ജയ്‌,പാർവ്വതി,ടൊവിനോ,ആസിഫ്‌ അലി എന്നീ പേരുകൾ ഒന്നിച്ച്‌ വരുമ്പോൾ കാണാതിരിക്കാൻ കാരണങ്ങളില്ല.എല്ലാത്തിലുമുപരി രാജേഷ്‌ പിള്ളയുടെ അസോസിയേറ്റ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. ട്രൈലർ കണ്ടപ്പോൾ പ്രതീക്ഷകൾ ഉയരെ പറന്നു.പാർവ്വതി എന്ന മികച്ച അഭിനേത്രിയിലുള്ള വിശ്വാസം കാത്തിരിപ്പിന്‌ വല്ലാത്തൊരു സുഖം നൽകി. തിയേറ്ററിലെത്തിയപ്പോൾ പൈലറ്റ്‌ ആവാൻ ആഗ്രഹിച്ച്‌ അതിന്‌ വേണ്ടി പരിശ്രമിക്കുന്ന പല്ലവി രവീന്ദ്രനെ മാത്രം കണ്ടു. പ്രണയവും ബ്രേക്കപ്പും ഒരിക്കലെങ്കിലും അനുഭവിച്ചവർക്ക്‌ ഇത്‌ ഞാനല്ലേ എന്ന് തോന്നിപ്പോവും. സ്വപ്നം കാണുകയും അതിന്‌ വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന ഒരു പെണ്ണിന്റെ Image result for uyare malayalam movieകാമുകനാവുന്നത്‌ നമ്മുടെ ആണധികാര സമൂഹത്തിൽ എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഉയരെ കുറിച്ചിടുന്നു. ഗോവിന്ദും പല്ലവിയും സ്ക്രീനിൽ ജീവിക്കുമ്പോൾ പ്രേക്ഷകർ അനുഭവങ്ങളിലേക്ക്‌ തിരിഞ്ഞ്‌ നോക്കുമെന്നുറപ്പാണ്‌. പ്രണയം നിരസിച്ചവരെ പെട്രോളൊഴിച്ച്‌ കത്തിക്കുന്ന ഈ കാലത്ത്‌ സ്വാർത്ഥത ഒരിക്കലും സ്നേഹമാവില്ലെന്ന് ശക്തമായ ഭാഷയിൽ ഉയരെ ഉറക്കെ പറയുന്നു. പ്രമേയത്തോട്‌ പൂർണമായും നീതി പുലർത്തിയ അവതരണം നമ്മുടെ കണ്ണ്‌ നിറയിക്കുന്നുണ്ടെങ്കിൽ സംവിധായകൻ കയ്യടിയർക്കുന്നുണ്ട്‌. സ്ത്രീകൾ ഒരുപാട്‌ സംസാരിക്കുന്നുവെന്ന് പറഞ്ഞ്‌ കൈ കഴുകുന്ന ആണധികാര സമൂഹത്തിന്റെ കരണകുറ്റി നോക്കി ഒരെണ്ണം പൊട്ടിക്കുന്നുണ്ട്‌ ഉയരെ.എനിക്ക്‌ ഞാനാഗ്രഹിക്കുന്ന ഞാനാവണമെന്ന് പല്ലവി പറയുന്നിടത്ത്‌ സിനിമ രാഷ്ട്രീയമാവുന്നു. പല്ലവിയുടെ സ്വപ്നവും,അത്‌ നേടാനുള്ള പരിശ്രമവും ഇടക്ക്‌ സംഭവിച്ച ദുരന്തവും അതിൽ നിന്നുള്ള അതിജീവനവും മനസ്സ്‌ നിറക്കും. വെളുത്ത നിറമുള്ള പെൺകുട്ടികൾ സൗന്ദര്യത്തിന്റെ പ്രതീകമായി വാഴുന്ന നമ്മുടെ സമൂഹത്തിന്‌ നിറം കുറഞ്ഞവർക്ക്‌ വരുന്ന വിവാഹാലോചനകൾ വരെ ബൊണസ്‌ ആണ്‌.അവരോട്‌ കൂടിയാണ്‌ ഉയരെ സംവദിക്കുന്നത്‌. നമ്മുടെ സൗന്ദര്യസങ്കൽപ്പങ്ങൾ എത്ര ബോറാണെന്ന് ചിന്തിക്കാനുള്ള അവസരവും സിനിമ മുന്നോട്ട്‌ വെക്കുന്നു.പെണ്ണെന്നാൽ കുടുംബത്തിനോ കാമുകനോ ഭർത്താവിനോ വേണ്ടി സ്വന്തം താൽപര്യങ്ങൾ മാറ്റി വെച്ച്‌ ജീവിക്കേണ്ടവളാണെന്ന പൊതുബോധത്തെ ഉയരെ പൊളിച്ചടുക്കുന്നു.എനിക്കിടക്ക്‌ വന്ന രോമാഞ്ചമൊക്കെ അതിന്റെ ഫലമല്ലാതെ മേറ്റ്ന്താവാനാണ്‌..! ജീവിതതിൽ സൗഹൃദത്തിന്റെ വിലയും സ്ഥാനവും എത്രമാത്രം വലുതാണെന്ന് പല്ലവി തെളിയിച്ചു.Image result for uyare malayalam movieപരിധികളും അതിരുകളുമില്ലാതെ കൈ പിടിക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടെങ്കിൽ ഈ ഭൂമിയിൽ ഒന്നും അസാധ്യമല്ല. സ്വാർത്ഥനായ കാമുകനേക്കാൾ എന്ത്‌ കൊണ്ടും ഒരു മനുഷ്യനാവശ്യം ആത്മാർത്ഥതയുള്ള സുഹൃത്താണ്‌. പുതുമയുള്ളതും പ്രസക്തവുമായ പ്രമേയവും,തിരക്കഥയും,അച്ചടക്കമുള്ള സംവിധായകനും, ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതവും, മികച്ച ഛായാഗ്രഹണവും എഡിറ്റിംഗും, മൽസരിച്ചഭിനയിക്കുന്ന അഭിനേതാക്കളും ഒന്നിച്ച്‌ ചേർന്നപ്പോൾ ഉയരെ പ്രതീക്ഷകൾക്കുമപ്പുറം പറക്കുന്നു. ആസിഫ്‌ അലിയുടെയും സിദ്ദീഖിന്റെയും പ്രകടനം പറയാതിരിക്കാനാവില്ല.ഇന്ന് വരെ വേണ്ട വിധം ഉപയോഗപ്പെടുത്താത്ത നടനാണ്‌ ആസിഫ്‌ എന്ന് നിസ്സംശയം പറയാം.അനാർക്കലി മരക്കാറും നല്ല പ്രകടനം കാഴ്ച്ച വെച്ചു.
In short പല്ലവിയിൽ തുടങ്ങി പല്ലവിയിൽ അവസാനിക്കുന്ന ഒരു പാർവ്വതി ചിത്രം 

Advertisements