ലോകത്ത് കൊറോണയെ നേരിടാൻ ഇന്ത്യയോളം വിഭവശേഷിയുള്ള രാജ്യം വേറെയില്ല, നല്ലൊരു നേതാവ് വേണമെന്നു മാത്രം

123
വി.അബ്ദുൾ ലത്തീഫ്
മഹീന്ദ്ര അടച്ചുപൂട്ടിയ പ്ലാന്റുകളിൽ വെന്റിലേറ്റർ ഉൽപാദിപ്പിക്കാൻ തീരുമാനിച്ചതായി വാർത്ത കണ്ടു. നല്ലത്.ഈ രീതിയിൽ ചിന്തിച്ചാൽ മാരുതിയുടെയും ബജാജിന്റെയും അശോക് ലെയ്ലന്റിന്റെയും പ്ലാന്റുകളിലും നമുക്ക് വെന്റിലേറ്ററുകളും ജീവൻ രക്ഷാ ഉപകരണങ്ങളും നിർമ്മിച്ചുകൂടേ?
പ്രതിരോധ ഗവേഷണ രംഗത്തും ആണവ ഗവേഷണ രംഗത്തും പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെവെച്ച് കുറേക്കൂടി വിലക്കുറഞ്ഞതും കാര്യക്ഷമവുമായ മെഷീനുകൾ ഡിസൈൻ ചെയ്യിക്കാവുന്നതാണ്. വീട്ടിൽ ഉപയോഗിക്കാവുന്നവ വിശേഷിച്ചും. ഐ.ഐ.ടി.കളെയും മറ്റു ഗവേഷണസ്ഥാപനങ്ങളെയും സഹകരിപ്പിക്കാം.മുകേഷ് അംബാനിയുടെ മില്ലുകളിൽ ലക്ഷക്കണക്കിന് മാസ്കുകൾ ദിവസങ്ങൾക്കുള്ളിൽ വിതരണത്തിനു തയ്യാറാക്കാം.ആവശ്യമായ കിടക്കകൾ സജ്ജമാക്കാം.
ബ്രൂവറികളെ സാനിറ്റൈസർ നിർമ്മാണ ഫാക്ടറികളാക്കാം. പെട്രോ കെമിക്കൽ കമ്പനികളെ മരുന്നുൽപാദന ഫാക്ടറികളാക്കാം. കോ വിഡ് ടെസ്റ്റിനുള്ള കിറ്റുകൾ തയ്യാറാക്കാം.
റെയിൽവെ കോച്ച് ഫാക്ടറികളും ഇന്ത്യൻ സൈന്യത്തിലെ എഞ്ചിനീയറിംഗ് വിംഗും ഒന്നിച്ചാൽ രാജ്യത്താകെ ആയിരം ആശുപത്രികൾ സ്ഥാപിക്കാം.ലോകത്ത് കൊറോണയെ നേരിടാൻ ഇന്ത്യയോളം വിഭവശേഷിയുള്ള രാജ്യം വേറെയില്ല.നല്ലൊരു നേതാവ് വേണമെന്നു മാത്രം.