ഒരുത്തീയുടെ രണ്ടാംഭാഗത്തിന്റെ പ്രമേയത്തെ കുറിച്ച് സൂചന നൽകി സംവിധായകൻ വികെ പ്രകാശ്. സാധാരണ ഇത്തരം ജീവിതഗന്ധിയായ സിനിമകൾ കാണാൻ തിയേറ്ററിൽ ആളുകൾ എത്താറില്ലെന്നും ടീവിയിലോ ഒടിടിയിലോ വരുമ്പോൾ മാത്രമാണ് ആളുകൾ കാണാറുള്ളതെന്നും വികെപി പറയുന്നു. ഒരുത്തീ ജനങ്ങളുടെ കഥയാണെന്നും അതുകൊണ്ടുതന്നെ മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതൽ ആളുകൾ കാണാൻ എത്തുന്നതിൽ സന്തോഷമുണ്ടെന്നും ഇനിയും ജനങ്ങൾ എത്തുമെന്ന പ്രതീക്ഷയുണ്ടെന്നും വികെ പ്രകാശ് പറയുന്നു. സിനിമ കണ്ടു വിളിച്ചവർക്കെല്ലാം വളരെ നല്ല അഭിപ്രായമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ രണ്ടാം ഭാഗത്തിന്റെ പ്രമേയം എന്തായിരിക്കും എന്നതിനെ കുറിച്ച് ആർക്കും ഒരു ഐഡിയയും ഇല്ലായിരുന്നു. അതും ഇപ്പോൾ വികെ പ്രകാശ് വെളിപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “രാധാമണിയുടെ അതിജീവനമാണ് ഇപ്പോൾ കണ്ടത്. എന്നാൽ ഇനി അവരുടെ പോരാട്ടമാണ് രണ്ടാം ഭാഗമായി പറയാനുള്ളത്. അതിലൊരു പൊലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയും പ്രതീക്ഷിക്കാം” വികെ പ്രകാശ് പറഞ്ഞു.