കഴിഞ്ഞ ദിവസം മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രജ്ഞിമാര്‍ വളരെ ഗുരുതരമായ ആരോപണമാണ് ഷൈൻ ടോം ചാക്കോക്കെതിരെ ഉയർത്തിയത്. ചില സെറ്റുകളിൽ ചില നടൻമാർ കാണിക്കുന്ന നിരുത്തരവാദപരമായതും വൈകൃതം നിറഞ്ഞതുമായ ആയ പെരുമാറ്റങ്ങൾ ആണ് രഞ്ജു രജ്ഞിമാര്‍ ചൂണ്ടിക്കാട്ടുന്നത് . എന്നാലിപ്പോൾ രഞ്ജു രജ്ഞിമാരുടെ ഈ ആരോപണത്തിനെതിരെ സംവിധായകൻ വികെ പ്രകാശ് രംഗത്ത് വന്നിരിക്കുകയാണ്. ഷൈനിനെ മനഃപൂർവ്വം അപകീർത്തി പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ആരോപണമെന്നു അദ്ദേഹം പറയുന്നു. വികെ പ്രകാശിന്റെ വാക്കുകൾ ഇങ്ങനെ
“ഞാൻ സംവിധാനം ചെയ്യുന്ന LIVE സിനിമയുടെ crew ൻ്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആർട്ടിസ്റ്റ്, നമ്മുടെ സിനിമയിൽ വളരെ സഹകരിച്ച് വർക്ക് ചെയ്യുന്ന ഷൈൻ ടോം ചാക്കോ എന്ന ആർട്ടിസ്റ്റ്നെ പറ്റി ഇല്ലാത്തതും അപകീർത്തി പെടുത്തുന്നതും ആയ പ്രചരണം നടത്തുന്നതായി കേട്ടറിഞ്ഞു. ഇത് തികച്ചും അസത്യ പ്രചരണം ആണ്.നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും , കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നടൻ .അനവസരത്തിലുളളഅസത്യ പ്രചരണങ്ങൾ എന്തു ലക്ഷ്യം വെച്ചാണെന്ന് എനിക്കു മനസ്സിലായിട്ടില്ല. ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെ ”
ചില സെറ്റുകളിൽ നടൻമാർ അഴിഞ്ഞാടുന്നതായി രഞ്ജു റാണിമാർ ഇന്നലെ ആരോപിച്ചത്. . തങ്ങൾക്കു നേരിട്ട ദുരനുഭവം വിവരിക്കുന്ന ട്രാന്സ്ജെന്റര് ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു പറഞ്ഞതിങ്ങനെ
“കൃത്യസമയത്ത് സെറ്റില്‍ വരാതിരിക്കുക, കോ ആര്‍ടിസ്റ്റുമാരോട് മോശമായി പെരുമാറുക, കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതിരിക്കുക, അല്‍പ്പവസ്ത്രം ഇട്ട് സെറ്റിലൂടെ ഓടിച്ചാടി കളിക്കുക തുടങ്ങി യാതൊരു മര്യാദയുമില്ലാതെയാണ് ഒരു നടന് സിനിമാ സെറ്റില്‍ പെരുമാറിയത് .കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്..ഇത്തരം ആളുകളെ താങ്ങി നില്‍ക്കാനും ഇവിടെ ആളുകളുണ്ട്. പലപ്പോഴും ഉറക്കം തൂങ്ങി വന്നിട്ട് പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ജോലിക്കായി പോകേണ്ടി വരികയാണ്. ഇത്തരം ആളുകളെ സഹിക്കുന്നതിന് പരിധിയില്ലേ. ചിലര്‍ക്ക് വേണ്ടി മാത്രമാണ് സിനിമാ സംഘടനകള്‍, സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുമെന്ന് പറഞ്ഞത് പോലെയാണ് സാഹചര്യര്യം .”
“ഇത്തരം നടന്മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങിയേ പറ്റൂ. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതെ സെറ്റില്‍ നിന്നും ഓടുക. അല്‍പ്പവസ്ത്രം ഇട്ട് ഓടി ചാടി കളിക്കുക. ഷോട്ട് പറഞ്ഞാല്‍ വരാതിരിക്കുക തുടങ്ങി അപമര്യാദയായിട്ടാണ് സെറ്റില്‍ പെരുമാറുന്നത്.’ രഞ്ജു പറഞ്ഞു. എന്നാൽ നടന്റെ പേര് പരാമര്‍ശിക്കാന്‍ ധൈര്യമില്ലേയെന്ന് പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട് ചോദിച്ചപ്പോൾ രഞ്ജു പറഞ്ഞതിങ്ങനെ… ‘മലയാള സിനിമാ ചരിത്രത്തില്‍ 137 റീടേക്ക് എടുത്ത നിമിഷമായിരിക്കും അന്ന്. നടന്റെ പേര് സാറ് തന്നെ പറഞ്ഞു. വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട്.’ രഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.