സമകാലീന തമിഴ് നടന്മാരിൽ ഏറെ വേറിട്ട കഥാപാത്ര തെരഞ്ഞെടുപ്പുകള്‍ കൊണ്ട് ശ്രദ്ധ നേടിയ നടനാണ് ധനുഷ്. ധനുഷിന്‍റെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസാണ് താരം അധ്യാപക വേഷത്തിലെത്തുന്ന ‘വാത്തി’. മലയാളിയായ സംയുക്തയാണ് സിനിമയിലെ നായിക.സമുദ്രക്കനിയാണ് പ്രതിനായക വേഷത്തിലുള്ളത്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനകം വലിയ പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ഫെബ്രുവരി 17നായിരുന്നു തമിഴിലും തെലുങ്കിലുമായി സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
കഥാപാത്ര വൈവിദ്ധ്യം കൊണ്ട് ഓരോ സിനിമയിറങ്ങുമ്പോഴും ഞെട്ടിക്കാറുള്ളയാളാണ് ധനുഷ്. കഴിഞ്ഞ വര്‍ഷം ധനുഷും നിത്യയും പ്രധാന വേഷങ്ങളിലെത്തിയ തിരുച്ചിറ്റമ്പലം നൂറ് കോടിക്ക് മേൽ ബോക്സോഫീസ് കളക്ഷൻ നേടി വൻ വിജയം നേടിയിരുന്നു. അതിന് ശേഷമിറങ്ങിയ സിനിമയായിരുന്നു ‘നാനേ വരുവേൻ’.
ധനുഷ് ഡബിൾ റോളിലെത്തിയ സിനിമ പക്ഷേ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഈ ക്ഷീണം മാറ്റാൻ കൂടിയാണ് ഈ വര്‍ഷം ‘വാത്തി’യുമായി ധനുഷിന്‍റെ വരവ്. ചിത്രം ബ്ലോക്‍ബസ്റ്റർ ആകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് ആരാധകരും നോക്കികാണുന്നത്.
ധനുഷിന്‍റെ വേറിട്ട മേക്കോവറും ശക്തമായ കഥയും അവതരണവും വാത്തിയെ മാസ് ആൻഡ് ക്ലാസ് സിനിമയാക്കിയിട്ടുണ്ടെന്നാണ് സിനിമയുടെ പ്രീമിയർ ഷോ കണ്ടവരുടെ പ്രതികരണങ്ങൾ. തമിഴിൽ ‘വാത്തി’ എന്ന പേരിലും തെലുങ്കിൽ ‘സർ’ എന്ന പേരിലുമാണ് ചിത്രമെത്തുന്നത്. ബാലമുരുകൻ എന്നാണ് വാത്തിയിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്. തെലുങ്കിൽ ഒട്ടേറെ ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള വെങ്കി അറ്റ്‍ലൂരിയൊരുക്കിയ ചിത്രം വിദ്യാഭ്യാസ കച്ചവടം പ്രമേയമാക്കി ശക്തമായൊരു കഥയുടെ പിൻബലവുമായാണ് എത്തുന്നത്. സ്കന്ദ സിനിമാസാണ് ഐൻസ്റ്റീൻ മീഡിയയുമായി ചേർന്ന് ‘വാത്തി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. കേരളത്തിലെ 100ഓളം തീയേറ്ററുകളിൽ ‘വാത്തി’ പ്രദർശനത്തിനെത്തി
സിനിമയുടെ തമിഴ്‌നാട്ടിലെ തിയറ്റർ അവകാശം സെവൻ സ്‌ക്രീൻ സ്റ്റുഡിയോ സ്വന്തമാക്കിയിരിക്കുന്നത്. സിത്താര എന്‍റർടെയ്ൻമെന്‍റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്നതാണ് ഈ തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം. സായ് കുമാർ, തനിക്കെല്ല ഭരണി, സമുദ്രക്കനി, സംയുക്ത, തോട്ടപ്പള്ളി മധു, ആടുകളം നരേൻ, ഇളവരശു തുടങ്ങി നിരവധി താരങ്ങളും വാത്തിയിൽ അഭിനയിക്കുന്നു.
ധനുഷ് എഴുതിയ വാ വാത്തി എന്ന ഗാനം ചിത്രത്തിലേതായി വൻ ഹിറ്റായി ഇതിനകം മാറിയിട്ടുമുണ്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‍സ് ആദിത്യ മ്യൂസികിനാണ്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. ജെ യുവരാജാണ് ക്യാമറ, നവീൻ നൂളി ആണ് ചിത്രസംയോജനം, വെങ്കട് ആണ് ആക്ഷൻ കോറിയോഗ്രാഫർ. ചിത്രത്തെ കുറിച്ചുള്ള ആസ്വാദകാഭിപ്രായം
തമിഴിന്റെ മാണിക്യക്കല്ല് – വാത്തി
Sarath Appus
ആധുനിക കാലത്തെ വിദ്യാഭ്യാസ കച്ചവടങ്ങളും കുട്ടികളുടെ ഭാവിയെ വച്ച് പന്താടുന്ന എഡ്യൂക്കേഷൻ സിസ്റ്റത്തിനുമൊക്കെ എതിരെ ശബ്ദമുയർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഇത്തരം സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രസന്റ് ചെയ്തിരിക്കുകയാണ് ധനുഷിന്റെ വാത്തിയിലൂടെ…വെങ്കി അഡ്ലൂരി സംവിധാനം ചെയ്ത് രണ്ട് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം പറയുന്നത് ബാലമുരുഗൻ എന്ന അദ്ധ്യാപകന്റെ വിദ്യാഭ്യാസത്തിന്റെ പേരിൽ നടക്കുന്ന അനീതികളോടുള്ള പോരാട്ടത്തിന്റെ കഥയാണ്.നമ്മുടെ മലയാളത്തിലെ മാണിക്യക്കല്ലിന്റെ കുറച്ചു കൂടെ വിശാലമായ ഒരു വേർഷൻ ആണെന്ന് വാത്തിയെ കണക്കാക്കാം.
ജാതി, സമത്വമില്ലായ്മ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ സിനിമ ചർച്ച ചെയ്യുന്നുമുണ്ട്.ധനുഷ് ന്റെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്… ഒരു കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് കഥാപാത്രമായി മാറുന്ന പ്രതിഭയുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ധനുഷ്. വാത്തിയിലെ ബാലമുരുഗനെ ഇതിലും മികച്ചതക്കാൻ പോന്ന ഒരു നടൻ തമിഴിലിന്ന് വേറെ ഉണ്ടാവില്ല..തിരക്കഥ , സംവിധാനം.. രണ്ടും അതി മനോഹരം… ഏതൊരു പേക്ഷകനും ഇഷ്ടപെടുന്ന രീതിയിൽ എല്ലാ ചേരുവകളും ചേർത്ത് സിനിമയെ ഗംഭീരമാക്കാനുള്ള സംവിധായകന്റെ ശ്രമം പൂർണമായും വിജയിച്ചിട്ടുണ്ട്.G V P യുടെ മ്യൂസികും പതിവ് പോലെ ഗംഭീരം.തീർച്ചയായും കണ്ടു നോക്കണം..സിനിമ നിങ്ങളെ നിരാശരാക്കില്ല.
Priyanka Santhosh
ധനുഷ്യന്റെ വൺമാൻഷോ എന്ന് ഒറ്റവാക്കിൽ പറയാം കട്ടക്ക് കൂടെ നിൽക്കുന്ന ജിവി പ്രകാശിന്റെ Bgm സ്‌കോർ. ആരാധകരെ തൃപ്തിപ്പെടുത്താൻ സൂക്ഷിച്ചിരിക്കുന്ന കുറച്ച് മാസ് ഫൈറ്റ് സീനുകൾ ഒക്കെ പക്കാ ആയിരുന്നു സിനിമയ്ക്ക് അതിരുകൾ നിശ്ചയിച്ചിട്ടില്ല കാരണം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ജാതി വ്യവസ്ഥയുടെയും ഒക്കെ തുറന്നു കാട്ടൽ ഉണ്ട് അടുത്തത് എന്താണെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കാത്ത വിധമുള്ള സ്റ്റോറി ലൈൻ ഇത് ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന സിനിമയാണ്,ഇത് വിദ്യാഭ്യാസ സമ്പ്രദായത്തെയും അത് ബാധിക്കപ്പെടുന്ന വിദ്യാർത്ഥികളെയും നന്നായി പോർട്ടറേറ്റ് ചെയ്തിട്ടുണ്ട്.
Sharan P
ധനുഷിന്റെ സിനിമകൾക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് വലിയ ഹൈപ്പും കാര്യങ്ങളും ഒന്നും ഇല്ല്ലാതെ വന്നു ആൾക്കാർ കണ്ട് കണ്ട് അഭിപ്രയം കേട്ടറിഞ്ഞു വിജയമായി മാറുന്നത്, വാത്തി അത്തരമൊരു മറ്റൊരു സിനിമയാകുന്നു ♥️ഒരു ടോട്ടൽ എന്റെർറ്റൈനിങ് വാല്യൂ തരുന്ന ഒരു സിനിമ, ധനുഷിന്റെ പെർഫോമൻസ് ആണ് ഈ ചെങ്ങായി ഈ young age റോൾ ഈ പ്രായത്തിലും ചെയുന്നത് അയാളുടെ ഏറ്റവും പെർഫെക്ട് ഏരിയ ആയിട്ടാണ്, കൂടെ മ്യൂസിക് ഡിപ്പാർട്മെന്റ് + നായികയായി വന്ന സംയുക്തയുടെ മികച്ച സപ്പോർട്ടിങ് റോളും സിനിമയെ നല്ലൊരു വിരുന്നു ആക്കുന്നു സ്‌ക്രീനിൽ.തിരുച്ചിത്തമ്പലം പോലെ പതിയെ ഓടിയൻസിനെ മേൽട് ആക്കി വലിയ വിജയം നേടും ഈ സിനിമയും, തീർച്ച.
Sarath Ramesh
ധനുഷ് എന്ന നടനെ ഇഷ്ട്ടമുള്ളവർക്കെല്ലാം ഇഷ്ടമാകുന്ന നിരവധി ധനുഷ് ഭാവങ്ങളുള്ള സിനിമയാണ് വാത്തി. ആക്ഷൻ വേണോ ? ആക്ഷനുണ്ട്. പാട്ട് വേണോ ? പാട്ടുണ്ട്. റൊമാൻസ് വേണോ ? റൊമാൻസ് ഉണ്ട്. ഇമോഷൻസ് വേണോ ? അതുമുണ്ട്. സാമൂഹിക പ്രസക്തമായ വിഷയം ചർച്ച ചെയ്യണോ ? അതുമുണ്ട്. ഒരു ഫ്ലോയിൽ ഇരുന്ന് കണ്ട് പോകാവുന്ന സിനിമയാണ് വാത്തി.സിനിമയിൽ അൽപ്പം ബുദ്ധിമുട്ട് തോന്നിച്ചത് രണ്ട് കാര്യങ്ങളാണ്. ഒന്ന് തെലുഗു – തമിഴ് ബൈ ലിംഗ്വൽ പടമായത് കൊണ്ട് ചിലയിടങ്ങളിലുണ്ടായ സിങ്ക് പ്രശ്നം. മറ്റൊന്ന് നായിക സംയുകത. ധനുഷുമായി സംയുക്തയുടെ കെമിസ്ട്രി തീരെ വർക്ക് ആയതായി തോന്നിയില്ല. കഥയിലെ നിർണായക ഭാഗം ഒന്നും അല്ലാത്തത് കൊണ്ട് അത് സിനിമയുടെ മൂഡിനെ മൊത്തത്തിൽ ബാധിക്കുന്നില്ല.
രണ്ടേകാൽ മണിക്കൂർ ഒരു നല്ല കൊമേർഷ്യൽ പടം കാണാനുള്ള മൂഡിലാണ് നിങ്ങളെങ്കിൽ വാത്തി തീർച്ചയായും പരിഗണിക്കാവുന്ന സിനിമയാണ്.
Anju Ashmi
വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രാധാന്യവും സ്വകാര്യവൽക്കരണവും 90-കളിൽ പശ്ചാത്തലമാക്കിയ സിനിമയാണ് വാത്തി സംവിധായകൻ വെങ്കി മുൻകാലങ്ങളിലെ പല സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് തോന്നുന്നു, പക്ഷേ ധനുഷിന്റെ ആകർഷകമായ സ്‌ക്രീൻ പ്രെസെൻസ് സിനിമയെ വേറൊരു ലെവലിലേക്ക് എത്തിക്കുന്നുണ്ട്,വിദ്യാഭ്യാസത്തിന്റെ മാത്രമല്ല കുത്തഴിഞ്ഞ ജാതി വ്യവസ്ഥയുടെയും സത്യാവസ്ഥ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട് സംയുക്ത ധനുഷ് കെമിസ്ട്രി നല്ലോണം വർക്കൗട്ട് ആയി ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ തന്നെയാണ് വാത്തി
Arun Sekhar
കുറെ നാൾ കൂടി ഇന്നലെ ഒരു സിനിമ കാണാൻ പോയി. ധനുഷിന്റെ വാത്തി. പൊതുവെ ഒരു വലിയ സിനിമഭ്രാന്തനോ അല്ലെങ്കിൽ ഫിലിം ഫീൽഡ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരാളോ ഒന്നുമല്ല ഞാൻ. പൊതുവിൽ ചില genre സിനിമകൾ ഇഷ്ടമാണെന്ന് മാത്രം. അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നവരിൽ ഇഷ്ടമുള്ള ഒരു നടനാണ് ധനുഷ്. കാതൽ കൊണ്ടേൻ മുതൽ അസുരൻ വരെ ഉള്ള ചിത്രങ്ങളിൽ കുറച്ചൊക്കെ ഫേവറിറ്റ് ആണ്.
അതുകൊണ്ട് മുൻധാരണകൾ ഒന്നുമില്ലാതെയാണ് വാത്തി കാണാൻ പോയത്. രണ്ടു കാലഘട്ടങ്ങളിലായാണ് കഥ സെറ്റ് ചെയ്തിരിക്കുന്നത്. ഏരിയ പങ്കും 90കളിൽ. ഒരു ലക്ഷ്യം മനസ്സിൽ കണ്ട് ജീവിക്കുന്ന ഒരു താത്കാലിക അദ്ധ്യാപകനും അയാളുടെ വിദ്യാർഥികളും ചെയ്യുന്ന തൊഴിലിനോടുള്ള അയാളുടെ ആത്മാർത്ഥതയും അയാളുടെ ജീവിതത്തിൽ ഇടപെടുന്ന വിദ്യാഭ്യാസം കച്ചവടമാക്കിയ ചിലരും ലക്ഷ്യം നേടാനുള്ള അയാളുടെ പരിശ്രമവും ആണ് ചിത്രത്തിന്റെ പ്രമേയം. ചുരുങ്ങിയ സമയം കൊണ്ട് വേഗത്തിൽ കഥ പറഞ്ഞുപോകുന്ന ഒരു ശൈലിയാണ് ചിത്രത്തിൽ ഉടനീളം. രണ്ടാം പകുതിയിൽ അല്പം melodrama ഉണ്ടായിരുന്നത് ഒഴിച്ചാൽ making നല്ലതാണ്. ഒരു തമിഴ് തെലുങ്ക് സിനിമയിൽ അതൊക്കെ സഹജം എന്ന് പറയാം. മൊത്തത്തിൽ ഒരു feel good movie.
പഠിക്കുന്ന കാലത്ത് ചില അധ്യാപകർക്ക് ഇഷ്ടമുള്ളവനും, എന്നാൽ മറ്റു ചിലർക്ക് ചതുർത്ഥിയും ആയിരുന്നു ഈയുള്ളവൻ. വല്ലപ്പോഴും ക്ലാസിൽ പോകുന്ന. പോകുന്ന സമയത്ത് ഇടയ്ക്കൊക്കെ “outstanding” ആയ വിദ്യാർത്ഥി. അങ്ങനെ പ്രകൃതി ഭംഗി നല്ലവണ്ണം ആസ്വദിച്ച് വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ഒരാളെന്ന നിലയ്ക്ക് വാത്തി കണ്ടു കൊണ്ടിരിക്കെ എനിക്ക് എന്റെ പഠന കാലഘട്ടം സ്വാഭാവികമായും ഓർമ്മ വന്നു. എന്നെ സ്വാധീനിച്ച, പഠിക്കാൻ പ്രേരിപ്പിച്ച ചില അധ്യാപകരെയും എന്നെ കാണുന്നതേ അലർജി ആയിരുന്നവരെയും ഒരുപോലെ ഓർത്തെടുക്കാൻ സാധിച്ചു എന്നതാണ് വാത്തി തന്ന മെച്ചം.
Promodkumar Krishnapuram
എപ്പോഴാണ് നമ്മുടെ വിദ്യാഭാസ രംഗം ബിസിനെസ്സ് ആയി മാറിയത്? എന്തായാലും അധികം കൊല്ലം ഒന്നും ആയി കാണില്ല..ഒരു ഇരുപതു വർഷങ്ങൾക്കു മുൻപ് വരെ നല്ല രീതിയിൽ പോയി കൊണ്ടിരുന്ന വിദ്യാഭ്യാസ രംഗം ഇന്ന് വലിയൊരു ബിസിനെസ്സ് മേഖലയാണ്.പണം ഉളളവർ മാത്രം പഠിച്ചാൽ മതിയെന്ന് ചിലർ തീരുമാനിക്കുമ്പോൾ എല്ലാവരും പഠിക്കണം എല്ലാവരെയും പഠിപ്പിക്കണം എന്ന് ദൃഢ നിശ്ചയം ചെയ്ത ഒരുമാഷ് അനുഭവിക്കുന്ന പ്രശ്നങ്ങളും വിഷമതകളും ആണ് കഥ.
ആന്ധ്രാ തമിഴു നാട് അതിർത്തിയിൽ ജോലി ചെയ്യുവാൻ എത്തുന്ന മാസ്റ്റർക്ക് അവിടെ സ്കൂളിൽ കുട്ടികൾ ഇല്ലെന്ന് മനസ്സിലാക്കുന്നു.എന്ത് കൊണ്ട് കുട്ടികൾ ഇല്ലെന്ന് തിരക്കി പോകുന്ന അയാൾക്ക് ഞെട്ടിപ്പിക്കുന്ന ഒരു സത്യം ബോധ്യപ്പെടുന്നു.ആഹാരത്തിന് കുല തൊഴിൽ ഉള്ളപ്പോൾ എന്തിനു പഠിച്ചു വെറുതെ സമയം കളഞ്ഞു കുളിക്കണം എന്ന രീതിയിൽ അടിച്ചേൽപ്പിക്കാൻ വല്യ ജാതിക്കാർ ഉണ്ടാകുമ്പോൾ നാട് അരക്ഷിതമായ അവസ്ഥയിലേക്ക് പോകുകയായിരുന്നു.
ഇതൊക്കെ മനസ്സിലാക്കിയ മാസ്റ്റർ പഠിക്കാൻ ആഗ്രഹം ഉള്ളവരെ മുഴുവൻ സ്കൂളിലേക്ക് കൊണ്ട് വരുന്നതും അതിനെ തുടർന്ന് അവിടെയും സ്വന്തം നാട്ടിലും അനുഭവിക്കുന്ന ഭവിഷ്യത്തുകൾ ആണ് ധനുഷ് ചിത്രം പറയുന്നത്.ക്ലാസ്സുമല്ല മാസും അല്ലാതെ ശരിയായ രീതിയിൽ തമിഴു ഗിമ്മിക്കുകൾ ഒന്നും ഇല്ലാതെ രണ്ടായിര മാണ്ട് തുടക്കം പറഞ്ഞു പോകുന്ന സിനിമ വിദ്യാഭാസ രംഗത്തെ ചൂഷണങ്ങൾ തുറന്നു കാട്ടുന്നുണ്ട്.
Karamana Ajith
സാധാരണ സിനിമകള്‍ കണ്ടാല്‍ ഞാന്‍ അങ്ങനെ അഭിപ്രായം ഒന്നും എഴുതാറില്ല. പക്ഷേ ഈ സിനിമ കണ്ടപ്പോള്‍ എഴുതണം എന്ന് തോന്നി.കഞ്ചാവും മയക്കുമരുന്നും മദ്യപാനവും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന പുതിയകാല സിനിമകള്‍ക്കിടയില്‍ ഈ സിനിമ വ്യത്യസ്തമായി തോന്നി.വിദ്യാഭ്യാസം കച്ചവടവത്ക്കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ പൊരുതി നേടുന്ന വിദ്യാഭ്യാസം എങ്ങനെ ആദരവ് നേടിത്തരുന്നു എന്ന് ഈ സിനിമ ഭംഗിയായി പറഞ്ഞു വയ്ക്കുന്നു.കുടുംബങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് വാത്തി എന്ന് തോന്നി. അതുകൊണ്ടാണ് എഴുതാം എന്ന് കരുതിയത്.