Vadhandhi- The Fable of Veloni ( Web Series)
Language: Tamil
Genere: Crime/ Mystery/ Thriller
Streaming Platform: Amazon Prime
Akhil C Prakash
സുഴൽ എന്ന വെബ് സീരീസിനു ശേഷം പുഷ്കർ – ഗായത്രി ടീം നിർമിച്ച പുതിയ സീരീസ്… അൻട്രു ലുയ്സ് ആണ് സംവിധാനം.ഒറ്റവാക്കിൽ പറയുവാണേൽ അതി ഗംഭീരം… സുഴൽ എന്ന സീരീസിനെക്കാളും എനിക്ക് ഇത് ഇഷ്ടപ്പെട്ടു…. വേലോനി എന്ന പെൺകുട്ടിയുടെ കൊലപാതകവും തുടർന്നുള്ള അന്വേഷണങ്ങളും നീയോ നൊയർ രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ…അഭിനയിച്ചവർ എല്ലാവരും അതിഗംഭീര പെർഫോമൻസ് ആണ് കാഴ്ച വച്ചിട്ടുള്ളത്…
വിവേക് പ്രസന്ന, എസ് ജെ സൂര്യ, ലൈല, നാസർ, അശ്വിൻ, കുളപ്പുളി ലീല, സ്മൃതി വെങ്കട്ട്, അരുവി ബാലാജി എന്നിവരെ കൂടാതെ പുതുമുഖങ്ങളു പ്രധാന വേഷങ്ങളിൽ വരുന്നു….. എടുത്ത് പറയേണ്ടത് സഞ്ചന എന്ന നടിയുടെ പെർഫോമൻസ് ആണ്.. വേലോനി എന്ന കഥാപാത്രം ആയി പകർന്നാടുകയാണ് എന്ന് തന്നെ പറയണം….. ആ കഥാപാത്രം ഡിമാൻഡ് ചെയുന്നത് കൃത്യമായി ഡെലിവർ ചെയ്തിട്ടുണ്ട്.. വേറാരെയും നമുക്ക് ആ റോളിലേക്ക് ചിന്തിക്കാൻ പറ്റില്ല, അത് പോലെ ചെയ്തു വച്ചിട്ടുണ്ട്.
എസ് ജെ സൂര്യയുടെ കുറച്ചു ഇമോഷണൽ സീൻസ് ഉണ്ട്.. എത്ര മനോഹരമാണ് ചെയ്തിരിക്കുന്നത്. പിന്നെ എടുത്ത് പറയേണ്ടത് ഇമോഷണൽ സൈഡ് ആണ് ക്രൈം ത്രില്ലെർ സീരീസ് ആണെങ്കിലും കഥാപാത്രങ്ങൾ തമ്മിൽ ഉള്ള ഇമോഷണൽ രംഗങ്ങൾ ധാരാളം ഉണ്ട്. അതെല്ലാം പ്രേക്ഷകനുമായി കണക്ട് ആക്കുന്നതിൽ സീരീസ് വിജയിച്ചു. പിന്നെ ടെക്നിക്കൽ സൈഡ് എല്ലാം സുപ്പർ . സിനിമട്ടോഗ്രാഫി സൂപ്പർ … പിന്നെ ആർട്ട് വർക്കിന്റെ കുറിച്ച് എടുത്ത് പറയണം.(മാൻഷൻ ലൊക്കേഷൻ )
വളരെ സ്ലോ ആയിട്ട് തുടങ്ങി പതിയെ കത്തികേറുന്ന രീതിയിൽ ആണ് സീരീസ് പോകുന്നത്… പക്ഷെ ഇടക്ക് ഇമോഷണൽ സീൻസ് വരുന്നത് അല്പം ഡൌൺ ആകുന്നുണ്ടേലും വൈകാതെ ട്രാക്കിൽ കേറുന്നുണ്ട്…. അവസാന എപ്പിസോഡ് ഒക്കെ ട്വിസ്റ്റുകൾ കൊണ്ട് വേറെ ലെവലിലേക്ക് കൊണ്ട് പോകുന്നുണ്ട്… അതോടൊപ്പം നല്ലൊരു സോഷ്യൽ മെസ്സേജും ഈ സീരീസ് ചർച്ച ചെയുന്നുണ്ട്..ഒരു ഗംഭീര അനുഭവം തീർച്ചയായും റെക്കമെന്റ് ചെയുന്നു..
***
Vadhandhi: The Fable of Velonie
Shaju Surendran
VADHANDHI (വദന്തി) എന്നാൽ RUMOR (കിംവദന്തി) എന്നർത്ഥം.വെലോനി എന്ന പെൺകുട്ടിയുടെ കൊലപാതകവും തുടർന്നുള്ള അന്വേഷണവുമാണ് ഈ വെബ് സീരീസിന്റെ വിഷയം. എന്നാൽ, കേസന്വേഷിക്കുന്ന ഓഫീസർ കൊലപാതക കാരണവും, കൊലപാതകിയെയും അന്വേഷിച്ച് കണ്ടെത്തി കേസ് ക്ളോസ് ചെയ്യുക എന്നതിൽ മാത്രം ഒതുങ്ങുന്ന നാട്ടുനടപ്പ് രീതിയല്ല ഇതിൽ അവലംബിച്ചിരിക്കുന്നത്.
ഇരയായ പെൺകുട്ടിയുടെ ജീവിത വഴികൾ, അവളുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യക്തികൾ അവളെയും, ആ മരണത്തെയും എങ്ങനെ കാണുന്നു, അവളെക്കുറിച്ച് കൂടുതലറിയുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി ജീവിതത്തെ കൊല്ലപ്പെട്ട പെൺകുട്ടിയും, അവളുടെ ജീവിതവും എങ്ങിനെ സ്വാധീനിക്കുന്നു, ആ പെൺകുട്ടിയുടെ മരണത്തെ പത്രമാധ്യമങ്ങൾ ഉൾപ്പെടെയുള്ള സമൂഹം എങ്ങിനെ കാണുന്നു, എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിൽ വിശദമായി തന്നെ വിവരിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ഇതിലെ കഥകളും, ഉപകഥകളും, സംഭവങ്ങളുമൊക്കെ പലപ്പോഴും പ്രേക്ഷകരിൽ കൺഫ്യൂഷൻ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ എട്ട് എപ്പിസോഡുകളുള്ള സീരീസിന്റെ ഒരു ഭാഗം പോലും, ബോറിങ്ങായി തോന്നില്ല എന്ന് മാത്രമല്ല, അത്യന്തം ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിലാണ് ഓരോ ഭാഗവും അവതരിപ്പിച്ചിരിക്കുന്നതും.
മലയാളത്തിലിറങ്ങിയ യവനിക, ഉത്തരം, ഈ കണ്ണി കൂടി തുടങ്ങിയ സിനിമകൾ പോലെ ഒരു “Rashomon Style” അവതരണമാണ് അണിയറക്കാർ അവലംബിച്ചിരിക്കുന്നത്.S J സൂര്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ വിവേക്. ഗംഭീര പ്രകടനം എന്ന് കണ്ണും പൂട്ടി വിശേഷിപ്പിക്കാം.😍👌 സീരീസിന്റ ആദ്യന്തം നിറഞ്ഞ് നിൽക്കുന്ന, വെലോനിയായി അഭിനയിച്ച സഞ്ചനയും മികച്ച പ്രകടനം കാഴ്ച്ച വച്ചു.😍 ഇവരെക്കൂടാതെ നാസർ, ലൈല, വിവേക് പ്രസന്ന, ഹരീഷ് പേരാടി, കുളപ്പുള്ളി ലീല തുടങ്ങി എല്ലാ നടീനടന്മാരും അവരവരുടെ ഭാഗങ്ങൾ മികവുറ്റതാക്കി. സീരീസിലെ ചെറിയ കഥാപാത്രങ്ങളെ പോലും വ്യക്തിത്വമുള്ളതും, പ്രാധാന്യമുള്ളതുമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
സൈമൺ K കിങ് ന്റെ ബിജിഎം, ശരവണൻ രാമസ്വാമിയുടെ ഛായാഗ്രഹണം എന്നിവ ടോപ് ക്ളാസ്സ്. 👌
വിക്രം-വേദ യുടെ സംവിധായാകരായയ പുഷ്കർ-ഗായത്രി ദമ്പതികൾ, “സുഴൽ” എന്ന എന്ന മികച്ച വെബ് സീരീസിന് ശേഷം, ആമസോൺ പ്രൈമിന് വേണ്ടി നിർമ്മിച്ച, “വദന്തി” സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആൻഡ്രൂ ലൂയിസാണ്.ത്രില്ലും, ഇമോഷനും, ആക്ഷനും, വയലൻസുമൊക്കെ നിറഞ്ഞ “വദന്തി” ഏറെ സംതൃപ്തി നൽകിയ ഒരു കാഴ്ചനുഭവം സമ്മാനിച്ചു.👌”ഉണ്മ നടക്കും… പൊയ് പറക്കും…”!