തബ്‌ലീഗ് ജമാഅത് – ഇസ്ലാമിലെ മതഭ്രാന്തന്മാരുടെ കൂട്ടം, ആറാം നൂറ്റാണ്ടിലെ ജീവിതങ്ങൾ

234
Vahab punalur എഴുതുന്നു
*തബ്‌ലീഗ് ജമാഅത് *
തൊപ്പി, മീശയില്ലാത്ത താടി, സദാ സമയം ജുബ്ബ, കാലിന്റെ നെരിയാണിക്കു മുകളിൽ നിൽക്കുന്ന മുണ്ട് /പാന്റ് – ഇതാണ് ഒരു തബ്‌ലീഗ് അംഗത്തിന്റെ ഐഡന്റിറ്റി, കേരളത്തിലെ സുന്നി മുസ്ലിം കുടുംബങ്ങൾക്കെല്ലാം ഒരാളെങ്കിലും തബ്‌ലീഗ് ജമാഅത്തിൽ പ്രവർത്തിക്കുന്ന ബന്ധുക്കളുണ്ടാകും, സൊ എനിക്കുമുണ്ട്, കുറച്ചു ദിവസം അവരോടൊപ്പം പ്രവർത്തിച്ചിട്ടും ഉണ്ട്,
ദീനി പ്രവർത്തനത്തിനായി ജീവിക്കുക എന്നതാണ് മതം തലയ്ക്കു പിടിച്ച ഈ കൂട്ടരുടെ ലക്‌ഷ്യം, ശരിയായ അവസരം ലഭിച്ചാൽ isis പോലെ പ്രവർത്തിക്കാൻ തക്ക കടുപ്പത്തിൽ മതം ഉള്ളിലുള്ളവർ.
ഡോക്ടറും എൻജിനീയറും വലിയ ബിസിനെസ്സുകാരും ഒക്കെ ഇവരുടെ സംഘത്തിൽ ഉണ്ടാകും, വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാനവികതയോ തിരിച്ചറിവൊ ഉണ്ടാകണമെന്നില്ലല്ലോ.
സ്ഥിരമായി പള്ളിയിൽ വരുന്നവരെ പോലും പള്ളിയിൽ വരാൻ ഒക്കെ ഉപദേശിക്കുക, കൂലിവേലക്ക് പൊയ്ക്കൊണ്ടിരുന്ന പാവപ്പെട്ടവനെ പോലും ഓരോന്ന് ഉപദേശിച്ചു പ്രാന്ത് ആക്കി ദീനി പ്രവർത്തനത്തിനെന്നു പറഞ്ഞു എങ്ങോട്ടെങ്കിലുമൊക്കെ കൊണ്ട് പോകുക ഇതൊക്കെ ആണ് സ്ഥിരമായി ചെയ്യുന്നത്.
ഇവരിൽ ഒരാളുടെ വീട്ടിലും ടിവിയോ എന്തെങ്കിലും എന്റർടൈൻമെന്റോ എന്തിനു വാർത്ത പോലും ഉണ്ടാകില്ല, അത് കൊണ്ട് തന്നെ ആറാം നൂറ്റാണ്ടിൽ നിന്നു വല്യ മാറ്റങ്ങൾ ഒന്നും ഉണ്ടാകാത്ത ഐസൊലേറ്റഡ് ചിന്താഗതി ആയിരിക്കും, മതം മാത്രം ചിന്തിക്കുന്ന, എന്തിനും ഏതിനും സുന്നത് എന്ന് പറഞ്ഞു കോപ്രായങ്ങൾ കാണിക്കുന്ന ഇവരുടെ വീട്ടിലെ പെണ്ണുങ്ങളുടെ കാര്യം ആണ് തീരേ കഷ്ടം,
5-6 വയസു മുതൽ മുഖം അടക്കം മറച്ച പർദ്ദയിലേക്കു കേറുന്ന പെൺകുട്ടികളെ ഏതെങ്കിലും മതം പഠിപ്പിക്കുന്ന ഗൂഢ മദ്രസകളിൽ ആക്കി ബ്രൈൻവാഷ് ചെയ്തു ജീവിതകാലം മുഴുവൻ അങ്ങിനെ ജീവിക്കാൻ ഉള്ള മാനസിക നിലയിലേക്ക് എത്തിക്കുന്നു, കുട്ടിക്കാലത്തെ കളികളും ചിരികളും നിഷേധിക്കപ്പെടുന്ന ഈ കുട്ടികളെ 15 വയസ്സ് ആകുമ്പോൾ തന്നെ രഹസ്യമായി നിക്കാഹും നടത്തി 18 വയസ് തികയുന്ന അന്ന് മുതൽ ഭർത്താവിനൊപ്പം ജീവിച്ചും തുടങ്ങുന്നു,
അടുത്ത ബന്ധുക്കളായ ആണുങ്ങളുടെ മുന്നിൽ പോലും മുഖം മറക്കാതെ നില്ക്കാൻ ഇവർക്ക് അനുവാദം ഉണ്ടാകില്ല. സദാ സമയം ഹദീസ്, നിയ്യത്, ദഅവ, ഈതികാഫ്, ഉമ്മത്, ദീൻ എന്നൊക്കെ പറഞ്ഞു കൊണ്ടേ ഇരിക്കുന്ന ഈ മണ്ടന്മാരുടെ ഒരേ പാത്രത്തിൽ തിന്നു കുടിച്ചു കെട്ടിപ്പിടിച്ചു നടത്തിയ ഈ സമ്മേളനം കാരണം ഇനി എത്ര പേര് ദുരിതം അനുഭവിക്കാൻ പോകുന്നു എന്ന് കണ്ടറിയാം.