fbpx
Connect with us

‘ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ?’

ലഭിക്കുന്ന പെഴ്സണൽ സന്ദേശങ്ങളിൽ ഭൂരിഭാഗത്തിലും പൊതുവായി കാണാറുള്ള ഒരു ചോദ്യമാണിത്. ഒപ്പം കോപ്പി-പേസ്റ്റ് ചെയ്ത ഒരു ലേഖനമോ, ഏതെങ്കിലും ലിങ്കോ ആയിരിക്കും. പച്ചമഞ്ഞളിന് മുന്നിൽ

 176 total views,  1 views today

Published

on

Vaisakhan Thampi സോഷ്യൽ മീഡിയയിൽ എഴുതിയത്

‘ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ?’

ലഭിക്കുന്ന പെഴ്സണൽ സന്ദേശങ്ങളിൽ ഭൂരിഭാഗത്തിലും പൊതുവായി കാണാറുള്ള ഒരു ചോദ്യമാണിത്. ഒപ്പം കോപ്പി-പേസ്റ്റ് ചെയ്ത ഒരു ലേഖനമോ, ഏതെങ്കിലും ലിങ്കോ ആയിരിക്കും. പച്ചമഞ്ഞളിന് മുന്നിൽ നാസ മുട്ടുമടക്കിയത്, നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ബാങ്കുവിളി കേട്ടത്, പഞ്ചാരമുട്ടായി തിന്നപ്പോൾ പ്ലേറ്റ്ലറ്റ് കൗണ്ട് കൂടിയത്, എന്നിങ്ങനെ കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ നിരവധി അത്ഭുതങ്ങളുടെ കലവറ തന്നെ ഇപ്പോൾ ഇൻബോക്സിലുണ്ട്. മെസ്സേജുകൾ എണ്ണത്തിൽ കൂടുതലായതിനാലും കിട്ടുന്ന വാർത്തകളിൽ നെല്ലും പതിരും വേർതിരിക്കുന്നത് വലിയ അധ്വാനമായതുകൊണ്ടും ഓരോന്നിനും മറുപടി കൊടുക്കാൻ സമയം കിട്ടുന്നില്ല എന്നതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടാമെന്ന് കരുതിയത്.

ഒരു കാര്യം സത്യമാണോ അല്ലയോ എന്നറിയാൻ അതിന് വസ്തുനിഷ്ഠമായ തെളിവുകളുണ്ടോ, ശാസ്ത്രീയമായ രീതിശാസ്ത്രം വഴിയാണോ അതിലെത്തിച്ചേർന്നത് എന്നൊക്കെ പരിശോധിക്കണം എന്ന് ഒരു നിയമം പോലെ പറയാനാവും. പക്ഷേ എല്ലാവർക്കും എല്ലാ വിഷയത്തിലും അത് സാധിക്കില്ല എന്നതും ഒരു ദുഃഖകരമായ യാഥാർത്ഥ്യമാണ്. കള്ളപ്രചാരകർ അത്രയധികം വൈവിധ്യമാർന്ന വിഷയങ്ങളിലാണ് പൂണ്ടുവിളയാടുന്നത്. കള്ളന് ഏത് വഴിയേ വേണമെങ്കിലും ഓടാം, പോലീസിന് കള്ളന്റെ പിറകേ തന്നെ ഓടേണ്ടിവരും എന്ന് പറഞ്ഞതുപോലെയാണ് ഇത് പൊളിച്ചടുക്കാനിറങ്ങുന്ന പണി. വിവരക്കേടായതുകൊണ്ട് അവർക്ക് എന്തും എവിടേയും ഏത് രൂപത്തിലും കൊണ്ടുതിരുകാനുള്ള ലൈസൻസുണ്ട്. വേണമെങ്കിൽ ക്വാണ്ടം എന്റാങ്കിൾമെന്റും കുത്തരിയുടെ തവിടും പതഞ്ജലിയുടെ യോഗസൂത്രവും മിക്സ് ചെയ്ത് പുതിയ മെഡിക്കൽ വിജ്ഞാനം നിന്ന സ്പോട്ടിൽ ഉൽപ്പാദിപ്പിക്കാം. പക്ഷേ അതിലെ നെല്ലും പതിരും വേർതിരിക്കാനിറങ്ങുന്നവർ ക്വാണ്ടം മെക്കാനിക്സും യോഗസൂത്രവും നെല്ലിന്റെ ബയോളജിയും ഒക്കെക്കൂടി പഠിച്ചിട്ട് വരേണ്ടിവരും. വിവരത്തിനേ ലിമിറ്റുള്ളൂ, വിവരക്കേടിനില്ല. അതുകൊണ്ട് ഇവിടെ പറയാൻ പോകുന്നത് സയൻസ് എന്ന ശാസ്ത്രമല്ല, ഇത്തിരി ‘ലക്ഷണശാസ്ത്രം’ ആണ്. ശാസ്ത്രം എന്ന ലേബലും ഒട്ടിച്ച് കുളിച്ചുമിനുങ്ങിവരുന്ന കപടസന്ദേശങ്ങളുടെ ചില പൊതുവായ ലക്ഷണങ്ങൾ. ഇതൊരു കുറുക്കുവഴി മാത്രമാണെന്ന് പ്രത്യേകം ഓർമിപ്പിക്കട്ടെ. ഇതുവെച്ചല്ല ഒരു കാര്യം തെറ്റാണെന്ന് പറയേണ്ടത്. പക്ഷേ ഇതിലേതെങ്കിലും ഒന്നെങ്കിലും കണ്ടാൽ, അത് ഇന്നത്തെ ഒരു ട്രെൻഡ് അനുസരിച്ച് തട്ടിപ്പാകാനാണ് സാധ്യത.

Advertisement

ലക്ഷണം 1 : പുരാതന ആചാര്യൻമാരുടെ കാഞ്ഞ ബുദ്ധിയിൽ ഉദിച്ച ഐഡിയ!

ഇന്നത്തെ ഒരു സൂപ്പർഹിറ്റ് തുറുപ്പുചീട്ടാണ് പുരാതന ആചാര്യൻമാരുടെ തോളിൽ ചാരിനിന്നുള്ള ഗീർവാണം. എന്ത് മണ്ടത്തരം എഴുന്നള്ളിച്ചാലും, ഒപ്പം ‘ഇത് ഞാൻ പറഞ്ഞതല്ല, ആയിരക്കണക്കിന് വർഷം മുൻപ് ആചാര്യൻമാർ പറഞ്ഞുവെച്ചതാണ്’ എന്നങ്ങ് കീറും. അതോടെ അത് തെളിയിക്കാനുള്ള ബാധ്യത തലേന്ന് ഇറക്കിവെക്കാമല്ലോ. അത് ചിലപ്പോൾ ആർഷഭാരത മുനിവര്യനാവാം, പുരാതന ചൈനീസ് പണ്ഡിതനാവാം, മണ്ണടിഞ്ഞ ആരുമാകാം. മൂത്തവർ ചൊല്ലുന്നതെല്ലാം മുതുനെല്ലിക്കയാണെന്ന് പണ്ടേ പറഞ്ഞുപഠിച്ചിരിക്കുന്നത് കൊണ്ട് ആയിരം കൊല്ലം മൂപ്പുള്ള ആചാര്യന് ആയിരം മടങ്ങ് ബുദ്ധിയായിരിക്കും എന്നൊരു തോന്നലുണ്ടാകാം. അതിൽ വീഴാതിരിക്കുക. പറയുന്നതിന് വ്യക്തമായ സാധൂകരണം ഇല്ലാത്തതുകൊണ്ടാണ് മിക്ക തട്ടിപ്പുകാരും പുരാതന ആചാര്യൻമാരെ കൂട്ടുപിടിക്കുന്നത്.

ലക്ഷണം 2 : ഫുൾ ഓർഗാനിക്!

ഒരു സാധനം ഉത്കൃഷ്ടമാണ് എന്നതിന് കാരണമായി അത് പ്രകൃതിദത്തമാണ് എന്ന ന്യായം നിരത്തുന്ന സന്ദേശങ്ങൾ ഒട്ടുമിക്കതും തട്ടിപ്പാണ്. കപടചികിത്സകരും മറ്റ് നിക്ഷിപ്തതാത്പര്യക്കാരുമാണ് ഇതിന്റെ പ്രധാന വക്താക്കൾ. മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കുന്നതിൽ അപകടമുണ്ടാകുമെന്നും, പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്നത് സുരക്ഷിതമാകുമെന്നും ഒരു തോന്നൽ പലർക്കും ഉണ്ട്. അല്പമൊന്ന് ആലോചിച്ചാൽ തന്നെ അത് തെറ്റാണെന്ന് ബോധ്യപ്പെടും. പ്രകൃതിയിൽ നിരവധി വിഷവസ്തുക്കൾ ഉണ്ട്. വിഷക്കൂണുകളും ഒതളങ്ങ പോലുള്ള കായകളും ഒക്കെ ഗൗരവകരമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവയാണ്. പ്രകൃതിയിൽ കാണുന്ന ചെടികളും വസ്തുക്കളുമൊക്കെ അവയുടേതായ രീതിയിൽ ഉണ്ടായിവന്നതാണ്. അവയൊന്നും മനുഷ്യന് വേണ്ടിയോ മനുഷ്യനെതിരായോ ആരും ഉണ്ടാക്കിവിട്ടതല്ല. മനുഷ്യൻ എന്ത് കോപ്പായാലും അത് മനുഷ്യന്റെ മാത്രം പ്രശ്നമാണ്, പ്രകൃതിയ്ക്ക് മനുഷ്യനെക്കുറിച്ച് പ്രത്യേകിച്ച് ബേജാറൊന്നുമില്ല. അതുകൊണ്ട് പ്രകൃതിയിൽ മനുഷ്യന് നല്ലതും ചീത്തയും നിർഗുണവുമായ പലതും കാണും. അത് വേർതിരിച്ചറിയാനാണ് നമ്മൾ ശാസ്ത്രസഹായം തേടുന്നത്. കാണാൻ ലുക്കില്ലാത്ത പച്ചക്കറി ‘ഓർഗാനിക്’ എന്ന് ലേബലൊട്ടിച്ച് അഞ്ചിരട്ടി വിലയുമിട്ട് വിൽക്കാൻ വെച്ചാൽ ക്യൂ നിന്ന് വാങ്ങുന്നവ‍രെ അവരുടെ വിശ്വാസം രക്ഷിക്കട്ടെ!

Advertisement

ലക്ഷണം 3 : ശാസ്ത്രം മുട്ടുമടക്കിയ കണ്ടുപിടിത്തം!

മിക്ക തട്ടിപ്പുകാരെ സംബന്ധിച്ചും സ്വന്തം കണ്ടുപിടിത്തത്തിന് ബലം കിട്ടണമെങ്കിൽ, തിരക്കഥയിൽ അതറിഞ്ഞ് ശാസ്ത്രലോകം ഞെട്ടുന്ന സീൻ മസ്റ്റാണ്. പറ്റുമെങ്കിൽ നാസയുടെ തന്നെ മുട്ട് കൂടി ഒന്ന് മടക്കിക്കിട്ടണം. ബഹിരാകാശ, വ്യോമയാന വിഷയങ്ങൾ പഠിക്കാൻ രൂപീകരിച്ചിരിക്കുന്ന അമേരിക്കൻ ഏജൻസിയായ നാസയെ ഇവർ അരകല്ലിൽ മഞ്ഞളരയ്ക്കുന്ന കാര്യത്തിലും, പ്ലാസ്റ്റിക് കയറിട്ട് വെള്ളം കോരുന്ന കാര്യത്തിലും എന്നുവേണ്ട ഹസ്തരേഖ നോക്കി മൂലക്കുരു കണ്ടുപിടിക്കുന്ന കാര്യത്തിൽ വരെ വലിച്ചിഴച്ചോണ്ടുവന്ന് മുട്ടുകുത്തിക്കും.

ലക്ഷണം 4 : “എനിക്ക് അനുഭവണ്ട്!”

ഈ ലക്ഷണപ്രകാരം പറയുന്ന കാര്യത്തിനുള്ള ഏക തെളിവ്, ആരുടെയെങ്കിലും അനുഭവം ആയിരിക്കും. അത് എങ്ങനെ, എന്ത് കാരണം കൊണ്ട് സംഭവിക്കുന്നു എന്നൊക്കെയുള്ള സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരവും ‘എനിക്ക് (/ഇന്നയാൾക്ക്) അനുഭവമുണ്ട്’ എന്നത് മാത്രമായിരിക്കും. രണ്ട് തവണ ഒരുരൂപാ നാണയം ടോസ് ചെയ്ത് നോക്കിയപ്പോഴും ഹെഡ് വീണ അനുഭവം വെച്ച്, ഒരുരൂപാ നാണയം ടോസ് ചെയ്താൽ ഹെഡ്ഡേ വീഴൂ എന്ന സിദ്ധാന്തമുണ്ടാക്കുന്ന പരിപാടിയായിരിക്കും മിക്കതും. ശാസ്ത്രീയമായ വിവരത്തിന് എന്തുകൊണ്ട് സംഭവിക്കുന്നു, എങ്ങനെ സംഭവിക്കുന്നു എന്നൊക്കെയുള്ള വ്യക്തത ഉണ്ടായിരിക്കണം. ചുരുങ്ങിയത്, ഇനിയും മനസിലാക്കിയിട്ടില്ല എന്ന തുറന്നുപറച്ചിലെങ്കിലും വേണം. അല്ലാതെ അവിടന്നും ഇവിടന്നുമായി കേൾക്കുന്ന അനുഭവങ്ങളുടെ ബലത്തിൽ നിൽക്കുന്ന സിദ്ധാന്തം കുറഞ്ഞപക്ഷം ഒരു വിവരക്കേടോ, കൂടിയപക്ഷം ഒരു വൻ ഫ്രോഡോ ആയിരിക്കും.

Advertisement

ലക്ഷണം 5 : “Please Share!”

താനിപ്പോ പറഞ്ഞ മണ്ടത്തരം നിങ്ങൾ മാത്രം കേട്ടാൽ പോരാ, ഫോർവേഡ് ചെയ്ത് നിങ്ങടെ കൊച്ചച്ചനേം അമ്മായിയമ്മയുടെ അങ്ങളേടളിയനേം ഒക്കെക്കൂടി അറിയിക്കണം എന്ന അപേക്ഷ തട്ടിപ്പുസന്ദേശക്കാരുടെ ട്രേഡുമാർക്കാണ്. പറഞ്ഞതിന് ബലം പോരാന്ന് സ്വയമുള്ള തോന്നലാകണം പരമാവധി ഷെയർ ചെയ്യണേ എന്ന് നേരിട്ട് പറയാൻ ഇവരെ പ്രേരിപ്പിക്കുന്നത്. ഇത് കണ്ടയുടൻ സംഗതി സീരിയസ്സാണെന്നുറപ്പിച്ച് സ്കൂൾമേറ്റ്സ് ഗ്രൂപ്പ് തുടങ്ങി കസിൻ ഗ്രൂപ്പ്, ഫാമിലി ഗ്രൂപ്പ്, ഓഫീസ് ഗ്രൂപ്പ് തുടങ്ങി ഗ്രൂപ്പായ ഗ്രൂപ്പില് മൊത്തം ഇത് ഫോർവേഡടിച്ച് വൈറലാക്കാൻ മലയാളികൾ പരസ്പരം കനത്ത മത്സരത്തിലുമാണ്. വിവരം ശരിക്കും പ്രാധാന്യമുള്ളതാണെങ്കിൽ, സാധാരണഗതിയിൽ അത് താനേ കൈമാറ്റം ചെയ്യപ്പെടും.
നിങ്ങൾക്ക് കണ്ണിച്ചോരയുണ്ടെങ്കിൽ ഈ പോസ്റ്റ് പരമാവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് മറ്റ് ഷെയറുകളിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഗ്രൂപ്പുകളെ രക്ഷിക്കണേ എന്ന് നാസയുടെ പേരിൽ അപേക്ഷിച്ചുകൊള്ളുന്നു.
(കുറച്ചുകാലം മുന്നേ എഴുതിയതാണ്. ചിലർക്കെങ്കിലും deja vu തോന്നാൻ സാധ്യതയുണ്ട്)

 177 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
SEX3 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment3 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment4 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX4 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films5 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment5 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment6 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment7 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket8 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment8 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health10 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket8 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment13 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »