Kerala
ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്, കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല
കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ മുകളിൽ പതിഞ്ഞിട്ടുണ്ട്. അത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്. കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല.
107 total views

കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ മുകളിൽ പതിഞ്ഞിട്ടുണ്ട്. അത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്. കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല.
ബി.ബി.സി. ഇന്റർവ്യൂവിൽ, കോവിഡിനെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചവരുടെ കൂട്ടത്തിൽ ഷൈലജ ടീച്ചർ ലോക്കൽ ഗവൺമെന്റ്സിനെ എടുത്ത് പറയുന്നുണ്ട്. എന്നുവെച്ചാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. അത് യൂ.ഡി.ഫിന് നല്ല മേൽക്കൈ ഉള്ള മേഖലയാണെന്നോർക്കണം. അതായത് ഗ്രൗണ്ടിൽ വർക്ക് ചെയ്യുന്ന യൂ.ഡി.എഫുകാർ ഇക്കാര്യത്തിൽ നല്ല പണിയെടുക്കുന്നുണ്ട്. സംസ്ഥാനതലത്തിൽ എടുക്കുന്ന തീരുമാനങ്ങളോളം തന്നെ പ്രധാനമാണ് ലോക്കൽ ലെവലിൽ ആ തീരുമാനങ്ങൾ നടപ്പാക്കേണ്ടവരുടെ സഹകരണവും. അത് പാർട്ടിഭേദമന്യേ ഉണ്ടായിട്ടുണ്ട്. ലോകത്ത് നടക്കുന്നതൊക്കെ അറിയുന്ന, താൻ ദൈനംദിനം കാണുന്ന മനുഷ്യരേയും ഈ ദുരന്തം ബാധിക്കാമെന്ന് തിരിച്ചറിയുന്ന ഒരു ശരാശരി മനുഷ്യന് പാർട്ടിയ്ക്ക് മുകളിൽ തോന്നുന്ന സഹകരണമനോഭാവമാകാം. അല്ലാതെ ഇപ്പോഴത്തെ നിലയിൽ കാര്യങ്ങളെ പിടിച്ചുകെട്ടാൻ കഴിയുമായിരുന്നില്ല. അക്കാര്യം സംസ്ഥാന സർക്കാർ അംഗീകരിക്കുന്നുമുണ്ട് എന്നാണ് മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. അത് ശരിയ്ക്കും പ്രതിപക്ഷത്തിന് ഇമേജ് ബിൽഡിങ്ങിന് ഉപയോഗിക്കാവുന്ന ഒരു അംഗീകാരമാണ്.
പക്ഷേ ഇവിടെ പ്രതിപക്ഷം എന്നുംപറഞ്ഞ് കുളിച്ചൊരുങ്ങി ടീവീയിൽ പ്രത്യക്ഷപ്പെടുന്ന കുറേ ടീംസുണ്ട്. സർക്കാരിന്റെ ഹിഡൻ പീ.ആർ. വർക്കിന്റെ ഭാഗമാണോ എന്നുപോലും സംശയിക്കാവുന്ന തരത്തിലുള്ള പെർഫോമൻസാണ്. (എതിരാളി മണ്ടനാണെന്ന് ചിത്രീകരിക്കുന്നതും ഒരു പീ.ആർ. ഐഡിയയാണല്ലോ!) എലക്ഷൻ പേടിച്ച് ഓരോ കുത്തിത്തിരിപ്പ് പൊക്കിക്കോണ്ട് വരുന്നതോ പോട്ടെ, കഷ്ടിച്ച് മൂന്ന് ദിവസം ആയുസ്സുള്ള ഒരു ആരോപണം ഉന്നയിക്കാനുള്ള പാങ്ങ് പോലുമില്ല.
പ്രതിപക്ഷമെന്ന നിലയിൽ എങ്ങനെ സ്കോർ ചെയ്യാം എന്നതിന് ഡോ. ശശി തരൂരിനെ കണ്ടുപഠിക്കണം. അദ്ദേഹം ‘പ്രതിപക്ഷ’ത്ത് സ്ട്രോങ്ങാണെന്ന് കാണിക്കാൻ വേണ്ടി ചുമ്മാ അതുമിതും വിളിച്ചുപറയുകയല്ല ചെയ്തത്. സ്വന്തം നിലയിൽ പ്രതിരോധപ്രവർത്തനങ്ങൾക്ക് ക്രിയാത്മക സംഭാവനകൾ നൽകുകയും, മുൻനിരയിൽ നിൽക്കുന്ന സർക്കാരിനെ അഭിനന്ദിക്കുകയുമാണ് ചെയ്തത്. അതുകൊണ്ട് ശശി തരൂർ നാളെ എൽ.ഡി.എഫിൽ ചേരാൻ പോകുന്നുവെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പോട്ടെ, സർക്കാരിന്റെ എല്ലാ നയങ്ങളോടും അദ്ദേഹത്തിന് പൂർണയോജിപ്പാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
ഇപ്പോഴും അദ്ദേഹത്തിന് എൽ.ഡി.എഫിന്റെ രാഷ്ട്രീയ പ്രതിയോഗിയുടെ ഇമേജ് തന്നെയാണ്. ഇനിയൊരു എലക്ഷന് മത്സരിച്ചാൽ ശശി തരൂരിന് മുൻപ് വോട്ട് ചെയ്ത കോൺഗ്രസ് അനുഭാവികൾ മാറ്റി എൽ.ഡി.എഫിന് കൊടുക്കാൻ സാധ്യതയില്ല. തിരിച്ച് സംഭവിച്ചുകൂടെന്നുമില്ല. ഈ ചെയ്തതൊന്നും അദ്ദേഹം മൈലേജിന് വേണ്ടി ചെയ്തതാണെന്ന് കരുതുന്നില്ല. പക്ഷേ അതദ്ദേഹത്തിന് വലിയ രാഷ്ട്രീയമൈലേജ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാണ്.
108 total views, 1 views today